ക്ഷേത്ര പ്രതിഷ്ഠയ്ക്കു മുമ്പിൽ അശ്ലീല പ്രദർശനം, തടഞ്ഞപ്പോൾ കൈത്തണ്ടയും കഴുത്തും മുറിച്ചു; കേസെടുത്ത് പോലീസ്

തുടർന്ന് രക്തം വാർന്ന് അവശനിലയിലായ ഇയാളെ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗത്തിലെ നഴ്സിം​ഗ് അസിസ്റ്റന്റ് ആണ് പിടിയിലായ വ്യക്തി. ക്ഷേത്രത്തിനു സമീപത്തുള്ള ഗണപതി വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്....

ക്ഷേത്ര പ്രതിഷ്ഠയ്ക്കു മുമ്പിൽ അശ്ലീല പ്രദർശനം, തടഞ്ഞപ്പോൾ കൈത്തണ്ടയും കഴുത്തും മുറിച്ചു; കേസെടുത്ത് പോലീസ്

Kerala Police

Published: 

25 Mar 2026 | 07:37 AM

തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ വിശ്വാസികളുടെ മുൻപിൽ അശ്ലീല പ്രദർശനം നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ. ഇത് കണ്ട ക്ഷേത്രം ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ ഇയാൾ പോക്കറ്റിൽ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിക്കുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

തുടർന്ന് രക്തം വാർന്ന് അവശനിലയിലായ ഇയാളെ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗത്തിലെ നഴ്സിം​ഗ് അസിസ്റ്റന്റ് ആണ് പിടിയിലായ വ്യക്തി. ക്ഷേത്രത്തിനു സമീപത്തുള്ള ഗണപതി വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്.

ALSO READ:കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്

ഇത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ഓടിയെത്തുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തു.പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോക്കറ്റിൽ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് സ്വയം കഴുത്തും വലതു കൈയും മുറിക്കുകയായിരുന്നു. സ്ത്രീകളായ ഭക്തർ കടന്നുപോകുന്ന നേരത്താണ് ഇയാൾ ഇത്തരത്തിൽ മോശമായി പെരുമാറിയത്. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തതായി റിപ്പോർട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?