Traffic Restrictions: ആലപ്പുഴ, കോട്ടയം നഗരങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക…

Traffic Restrictions in Alappuzha and Kottayam: കോട്ടയം, ആലപ്പുഴ നഗരങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആലപ്പുഴ നഗരത്തിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിവരെ ഉണ്ടായിരിക്കുന്നത്.

Traffic Restrictions: ആലപ്പുഴ, കോട്ടയം നഗരങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക...

പ്രതീകാത്മക ചിത്രം

Published: 

24 Oct 2026 | 06:19 AM

കൃപാസനം ജപമാല റാലി, താഴത്തങ്ങാടി വള്ളംകളി എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം, ആലപ്പുഴ നഗരങ്ങളിൽ ഇന്ന് (ഒക്ടോബർ 24, ശനിയാഴ്ച) ഗതാഗത നിയന്ത്രണം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആലപ്പുഴ നഗരത്തിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിവരെ ഉണ്ടായിരിക്കുന്നത്.

കോട്ടയം – ഗതാഗത നിയന്ത്രണം

  1. താഴത്തങ്ങാടി വള്ളംകളിയോട് അനുബന്ധിച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
  2. കോട്ടയത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംക്​ഷനിൽ നിന്നും ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംക്​ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്.
  3. അതുപോലെ, കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംക്​ഷൻ വഴി പോകേണ്ടതാണ്.
  4. കുമരകം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ, പതിനാറിച്ചിറ, സിമന്റ് കവല വഴി പോകണം.
  5. കൂടാതെ, ചങ്ങനാശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പതിനാറിൽച്ചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ പാലം വഴി പോകണം.
  6. കുമ്മനം, കല്ലുമട ഭാഗത്ത് നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: അറബിക്കടലിൽ ന്യൂന‌മർദ്ദം! സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജപമാല റാലി – നിയന്ത്രണങ്ങൾ

ഇന്ന് പതിനൊന്നാം മൈൽ ജംക്​ഷന് വടക്ക് ട്രാവൻകൂർ പാലസ് ഹോട്ടലിന് മുൻവശം ഹൈവേയിൽ വടക്കുനിന്നു വരുന്ന വാഹനങ്ങളെ തടയാൻ ബാരിക്കേഡ് സ്ഥാപിക്കും. പള്ളിയിലേക്കുള്ള വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും, എമർജൻസി വാഹനങ്ങളും മാത്രമേ തെക്കു ഭാഗത്തേക്കു പോകാൻ അനുവദിക്കുകയുള്ളൂ. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ പതിനൊന്നാം മൈൽ ജംക്​ഷനിൽ നിന്നു കിഴക്കോട്ട് തിരിഞ്ഞ് തണ്ണീർമുക്കം – ആലപ്പുഴ റോഡിൽ മുട്ടത്തിപ്പറമ്പ് കവലയിലെത്തി തെക്കു ഭാഗത്തേക്ക് പോയി കൈചൂണ്ടി, കൊമ്മാടി ജംക്​ഷൻ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.

ചേർത്തല ഭാഗത്തുനിന്നു തീർഥാടകരുമായി വരുന്ന വാഹനങ്ങൾ കളിത്തട്ട് ജംക്​ഷന് വടക്കു വശം, ചാരങ്കാട്ട് പെട്രോൾ പമ്പിന് മുൻവശം എന്നിങ്ങനെ യൂ ടേൺ എടുക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ തീർഥാടകരെയിറക്കിയ ശേഷം ഹൈവേയിലൂടെ തിരികെ പോകണം. ആലപ്പുഴ ഭാഗത്ത് നിന്നു തീർഥാടകരുമായി വരുന്ന വാഹനങ്ങൾ കലവൂർ അടിപ്പാതയ്ക്ക് തെക്കുവശത്ത് നിന്നു സർവീസ് റോഡിലേക്ക് കയറി അടിപ്പാതയുടെ പടിഞ്ഞാറേ ജംക്​ഷനിൽ തീർഥാടകരെ ഇറക്കിയ ശേഷം കാട്ടൂർ ജങ്ഷൻ വഴി അർത്തുങ്കലിലേക്ക് പോകണം.

കൂടാതെ, കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ ആലപ്പുഴ കളർകോട്നിന്നു തിരിച്ച് ചങ്ങനാശേരി വഴി എംസി റോഡിലൂടെ പോകണം, തണ്ണീർമുക്കം ബണ്ട് റോഡിലൂടെ വരുന്ന വാഹനങ്ങളെ മുഹമ്മ റോഡിലേക്ക് പ്രവേശിപ്പിക്കാതെ ചേർത്തല എക്സ്റേ ജംക്​ഷൻ ഭാഗത്തേക്ക് വഴി തിരിച്ചു വിടും. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ അരൂരിൽനിന്നു പൂച്ചാക്കൽ ഭാഗത്തേക്ക് തിരിച്ച് ചേർത്തല, മുഹമ്മ വഴി ആലപ്പുഴയിൽ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.

English Summary:

Traffic restrictions will be in place in Kottayam and Alappuzha cities on Saturday, October 24, in connection with the Kripasanam Rosary Rally and the Thazhathangadi Boat Race. In Kottayam, traffic regulations will come into effect from 2 PM on Saturday.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി