National Highway 66 Pillar Sinking: പൈലിങ്ങിലെ അപാകത; കൊച്ചിയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ താഴ്ന്നു

Two pillars of the Moothakunnam - VP Thuruthu Bridge Sunk: 1986-ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പഴയ കോട്ടപ്പുറം പാലത്തിന്റെ നിർമാണ വേളയിലും സമാനമായ രീതിയിൽ തൂണുകൾ താഴ്ന്ന സംഭവം ഉണ്ടായിരുന്നു. അന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്.

National Highway 66 Pillar Sinking: പൈലിങ്ങിലെ അപാകത; കൊച്ചിയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ താഴ്ന്നു

Kerala Highway

Published: 

02 Feb 2026 | 08:36 AM

പറവൂർ: നിർമാണത്തിലിരിക്കുന്ന പുതിയ ദേശീയപാത 66-ലെ മൂത്തകുന്നം–വി.പി തുരുത്ത് പാലത്തിന്റെ രണ്ട് തൂണുകൾ താഴേക്ക് ഇരുന്നു. ഏഴാം സ്പാനിനെ താങ്ങിനിർത്തുന്ന രണ്ട് പില്ലറുകൾ ഏകദേശം ഒരു മീറ്ററോളം താഴ്ന്നതായാണ് കണ്ടെത്തൽ. ഇതോടെ പാലത്തിന്റെ ബലത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. പൈലിങ് നിർമാണത്തിലുണ്ടായ അപാകതയാണ് തൂണുകൾ താഴാൻ കാരണമെന്നാണ് പ്രാഥമിക പരിശോധനകൾ സൂചിപ്പിക്കുന്നത്.

നാട്ടുകാർ നൽകിയ മുന്നറിയിപ്പ്

 

പുഴയിൽ മീൻപിടിക്കാൻ എത്തിയ മത്സ്യത്തൊഴിലാളികളാണ് തൂണുകൾ താഴ്ന്ന വിവരം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പില്ലറുകൾ താഴ്ന്നതോടെ മുകളിലെ കോൺക്രീറ്റ് ഡെക്ക് സ്ലാബുകൾ തമ്മിൽ ഉയരവ്യത്യാസം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് പാലത്തിന് മുകളിലെ കോൺക്രീറ്റിങ് ജോലികൾ താൽക്കാലികമായി നിർത്തിവെച്ചു. 50 ടണ്ണിലേറെ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകൾ നിലവിൽ ഈ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

1986-ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പഴയ കോട്ടപ്പുറം പാലത്തിന്റെ നിർമാണ വേളയിലും സമാനമായ രീതിയിൽ തൂണുകൾ താഴ്ന്ന സംഭവം ഉണ്ടായിരുന്നു. അന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ പഴയ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പുതിയ പാലം നിർമിക്കുന്നത്. രണ്ട് വർഷം മുൻപ് ഇതേ പാലത്തിന്റെ തൂണുകളിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണതും വലിയ വിവാദമായിരുന്നു.

 

മറ്റ് ആശങ്കകൾ

 

നിർമാണത്തിന് ഉപയോഗിച്ച സ്റ്റീൽ പ്ലേറ്റുകളിൽ ഉപ്പുവെള്ളം തട്ടി നശിക്കാതിരിക്കാൻ ആന്റി-കൊറോഷൻ പെയിന്റ് അടിച്ചിരുന്നെങ്കിലും, കോൺക്രീറ്റിന് ശേഷം നനയ്ക്കാൻ പുഴയിലെ ഉപ്പുവെള്ളം ഉപയോഗിച്ചതായും ആക്ഷേപമുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ നിർമാണം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

Follow Us
Related Stories
Thrissur News: അനാശാസ്യ കേന്ദ്രത്തിലെ സർവീസിനെയും പണത്തെയും ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?