ഭാരം 7 കിലോ മാത്രം, പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ രണ്ടുവസ്സുകാരൻ മരിച്ചു

പോഷകാഹാരം കുറവുമൂലം കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുട്ടി മരിച്ചു. കാർത്തികപള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരണപ്പെട്ടത്. ഈ ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണ് രാഹുൽ. പ്രസവത്തിനായി ആലപ്പുഴ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.

ഭാരം 7 കിലോ മാത്രം, പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ രണ്ടുവസ്സുകാരൻ മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

18 Oct 2026 | 11:14 PM

ആലപ്പുഴ: പോഷകാഹാരം കുറവുമൂലം കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുട്ടി മരിച്ചു. കാർത്തികപള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരണപ്പെട്ടത്. ഈ ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണ് രാഹുൽ. പ്രസവത്തിനായി ആലപ്പുഴ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ പിതാവ് രാജേഷിനൊപ്പം കിടന്നുറങ്ങിയ ആൺകുട്ടിയെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോഷകാഹാര കുറവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി എന്ന് പോലീസ് അറിയിച്ചു. വാടക ഷെഡിൽ ഏറെ ദുരിതപൂർണ്ണമായ ജീവിതം നയിച്ചിരുന്ന അമ്മയെയും മക്കളെയും രണ്ടുമാസം മുൻപ് ജനപ്രതിനിധികൾ ഇടപെട്ട് പത്തനാപുരത്തെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും രണ്ടാഴ്ചയ്ക്കുശേഷം അവർ അവിടെ നിന്ന് ഭർത്താവിനൊപ്പം തിരികെ പോരുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?