അപകടത്തിൽ പെട്ട സ്കൂട്ടറിൽ പുള്ളിമാൻ തോൽ, തിരുവനന്തപുരത്ത് യുവാക്കൾ അറസ്റ്റിൽ
Two Youths Arrested For Carrying Leopard Skin: പുള്ളിമാന്റെ തോല് കൈവശം വച്ചതിന് രണ്ട് യുവാക്കളെ തിരുവനന്തപുരത്ത് വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ, വെങ്ങാനൂർ ചാരു വിളയിൽ അനന്തു ഭവനിൽ അനന്തു എന്നിവരെയാണ് പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു വരമ്പിൽ കുളത്തിന് സമീപം ഗോകുൽ...

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പുള്ളിമാന്റെ തോല് കൈവശം വച്ചതിന് രണ്ട് യുവാക്കളെ തിരുവനന്തപുരത്ത് വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ, വെങ്ങാനൂർ ചാരു വിളയിൽ അനന്തു ഭവനിൽ അനന്തു എന്നിവരെയാണ് പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു വരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽ പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി പുറത്തേക്ക് തെറിക്കുകയും അതിൽ സൂക്ഷിച്ചിരുന്ന പുള്ളിമാനിന്റെ തോൽ റോഡിലേക്ക് വീഴുകയും ആയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും മാൻ തോലും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരികയായിരുന്നു.
Also Read: കുത്തിത്തുറന്നുള്ള മോഷണത്തിൽ സ്പെഷ്യലിസ്റ്റ്! ‘ഭണ്ഡാരം സജീഷിനെ’ പൂട്ടി പോലീസ്
തിരുവനന്തപുരം നഗരത്തിലെ ഒരു വീട്ടിൽ താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞു പോകുന്ന സമയത്ത് അവിടെനിന്ന് മാൻതോൽ ലഭിച്ചതാണെന്നും ഇത് മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുക ആയിരുന്നു എന്നും പ്രതികൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും വനം വകുപ്പ് അന്വേഷണം നടത്തി വരികയാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
English Summary
The Forest Department has arrested two youths in Thiruvananthapuram for being in possession of a spotted deer hide. The arrests were made by officials from the Paruthippally Forest Range; the individuals taken into custody are Gokul, residing at Aruvarambu Veedu near the Karali Bridge in Vallakkadavu, and Ananthu, from Ananthu Bhavan in Charu Vilayil, Venganoor.