Vizhinjam Port share controversy: ഞാൻ മുഖ്യമന്ത്രിയായത് മെയ് 18നല്ലേ? വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പി രാജീവിനോട് വി ഡി സതീശൻ

Vizhinjam Port share controversy: വിഴിഞ്ഞം കരാറിന്റെ വ്യവസ്ഥകളിൽ അല്ലാ തർക്കമെന്നും, ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി വാങ്ങിയോ എന്നതിലാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയുകയാണ്. പൊതുഭരണം, നിയമം, ധനം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രിയാണ് കൈവശം വെച്ചിരിക്കുന്നത്. ഇത് അപകടകരമാണ് എന്നുമായിരുന്നു മുൻ വ്യവസായ മന്ത്രി കൂടിയായ പി രാജീവിന്റെ ആരോപണം. ഈ ആരോപണങ്ങൾക്കാണ് ഇപ്പോൾ മുഖ്യമന്ത്രി..........

Vizhinjam Port share controversy: ഞാൻ മുഖ്യമന്ത്രിയായത് മെയ് 18നല്ലേ? വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പി രാജീവിനോട് വി ഡി സതീശൻ

P Rajeev, Vd Satheesan

Published: 

09 Jul 2026 | 07:40 AM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പി രാജീവിനോട് ചോദ്യവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞം വിഷയത്തിൽ യുഡിഎഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിക്കുന്നു. നേരത്തെ അറിയാമായിരുന്നു എന്നാണല്ലോ സർക്കാരിനെതിരെയുള്ള ആരോപണം. താൻ മുഖ്യമന്ത്രിയായത് മെയ് 18നല്ലേ പിന്നെ എങ്ങനെയാണ് സർക്കാർ നേരത്തെ അറിയുന്നത് എന്നും അദ്ദേഹം ചോദിച്ചു.

വിഴിഞ്ഞം കരാറിന്റെ വ്യവസ്ഥകളിൽ അല്ലാ തർക്കമെന്നും, ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി വാങ്ങിയോ എന്നതിലാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയുകയാണ്. പൊതുഭരണം, നിയമം, ധനം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രിയാണ് കൈവശം വെച്ചിരിക്കുന്നത്. ഇത് അപകടകരമാണ് എന്നുമായിരുന്നു മുൻ വ്യവസായ മന്ത്രി കൂടിയായ പി രാജീവിന്റെ ആരോപണം. ഈ ആരോപണങ്ങൾക്കാണ് ഇപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.

ALSO READ:വയനാട് തുരങ്കപ്പാത നിർമാണം നിർത്തിവെച്ചു; കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം

തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നിട്ടില്ലാത്തതിനാൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്നും കേരളത്തിന്റെ താൽപര്യം ബലി കഴിച്ചുകൊണ്ട് ഒരു തീരുമാനവും എടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൺസഷൻ എഗ്രിമെന്റ് സംസ്ഥാന താൽപര്യങ്ങളും മുൻനിർത്തിക്കൊണ്ട് നിയമപരമായ കാര്യങ്ങൾ പരിശോധിക്കുവാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പോർട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അതാണ് ഈ പോർട്ട് ലിമിറ്റഡും ഷിപ്പിംഗ് കമ്പനിയായ എം എസ് സിയും ഓഹരി കൈമാറ്റം സംബന്ധിച്ച് ഒരു വർഷം മുമ്പ് തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു.

ജൂൺ അഞ്ചിന് സിപിഎം മുഖപത്രത്തിൽ വന്ന വാർത്ത ഉയർത്തി കാട്ടിക്കൊണ്ടായിരുന്നു. മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. ഇക്കാര്യം അന്ന് ഔദ്യോഗികമായി അറിഞ്ഞിട്ടും ഇപ്പോൾ സർക്കാരിനെതിരെ ഉന്നയിക്കാൻ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ അനുമതി കൂടാതെ ഒരു ഓഹരിയും കൈമാറാൻ സാധിക്കില്ല. കോമൺ യൂസർ ഫെസിലിറ്റി ആവശ്യമാണ് ‌കുത്തക പാടില്ല തുടങ്ങിയവ കൺസഷൻ കരാറിൽ ഉൾപ്പെടുത്തിയതിന് ഉമ്മൻചാണ്ടിക്കും കെ ബാബുവിനും സല്യൂട്ട് നൽകുകയാണെന്നും 49% ഓഹരികൾ എംഎസ്സിക്ക് കൈമാറുന്നതിന് മുൻകൂർ അനുമതി തേടിയുള്ള കത്ത് മന്ത്രിസഭായോഗം ചർച്ച ചെയ്തു.

ENGLISH SUMMARY

Chief Minister VD Satheesan questioned P Rajeev on the controversy surrounding the share transfer move of the Vizhinjam port. He asked what mistake the UDF government had made in the Vizhinjam issue. The allegation against the government is that it knew about it earlier. He also asked how the government knew about it earlier, since he became the Chief Minister on May 18.

Follow Us
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ