Vellappally Natesan : വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരാം

Vellappally Natesan : സ്റ്റേ അന്തിമ ഉത്തരവിന് വിധേയമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലിൽ എതിർകക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം സത്യവാങ്മൂലം നൽകാനാണ് കോടതി നിർദ്ദേശം.അപ്പീൽ പരിഗണിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000 വരെ എസ്എൻഡിപി യോഗം ഭാരവാഹിസ്ഥാനത്ത്....

Vellappally Natesan : വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരാം

Vellappally Natesan

Published: 

23 Mar 2026 | 02:29 PM

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തു നിന്നും നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ സ്റ്റേ ചെയ്തു. കൂടാതെ സ്റ്റേ അന്തിമ ഉത്തരവിന് വിധേയമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലിൽ എതിർകക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം സത്യവാങ്മൂലം നൽകാനാണ് കോടതി നിർദ്ദേശം.

അപ്പീൽ പരിഗണിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000 വരെ എസ്എൻഡിപി യോഗം ഭാരവാഹിസ്ഥാനത്ത് നിങ്ങൾ സുരക്ഷിതരായിരുന്നു എന്ന് പറഞ്ഞ ഹൈക്കോടതി 2015 ന് ശേഷമാണ് വെള്ളാപ്പള്ളി നടേശൻ ഈ സാഹചര്യം തിരിച്ചറിഞ്ഞത് എന്നും പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി എസ്എൻഡിപി യോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തിട്ടില്ല.

ഇനി ഇത്തരത്തിൽ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഈ സാഹചര്യം അനിശ്ചിതമായി തുടരാനാവില്ല എന്നും ഡിവിഷൻ വച്ച് വിമർശിച്ചു. നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. മൂന്നുവർഷത്തെ റിട്ടേൺ നൽകിയില്ലെങ്കിൽ അയോഗ്യത സ്വാഭാവികം അല്ലേ എന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതൽ 5 വർഷം ഡയറക്ടറായി തുടരാൻ ആവില്ലെന്നും വ്യക്തമാക്കി. കൂടാതെ ഇനി 2026ൽ മാത്രമേ വീണ്ടും മത്സരിക്കാനുള്ള യോഗ്യത ലഭിക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി