Vizhinjam Balaramapuram rail tunnel: വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും വേഗം കൂടും! ബാലരാമപുരം റെയിൽ ലിങ്കിൽ നിർണായക മാറ്റം

Vizhinjam-Balaramapuram Rail Link, Additional Tunnel: കെആർസിഎൽ ടെൻഡർ ക്ഷണിച്ചു. അധിക ടണൽ നിർമാണത്തിന് ഭൂമി ആവശ്യപ്പെട്ട് വിഐഎസ്എൽ സർവകലാശാലയെ സമീപിച്ചിട്ടുണ്ട്. പുതിയ തുരങ്കപാത കൂടി യാഥാർഥ്യമായാൽ ഒരേസമയം കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ജോലികൾ നടപ്പിലാക്കാനും നിർമാണം അതിവേഗം പൂർത്തിയാക്കാനും സാധിക്കും.

Vizhinjam Balaramapuram rail tunnel: വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും വേഗം കൂടും! ബാലരാമപുരം റെയിൽ ലിങ്കിൽ നിർണായക മാറ്റം

വിഴിഞ്ഞം തുറമുഖം

Updated On: 

27 Aug 2026 | 07:13 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും ബാലരമപുരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽവേ പാതയുടെ നിർമാണം വേഗത്തിലാക്കുന്നതിനായി അധിക തുരങ്ക പാത നിർമിക്കാൻ നിർദേശം. ബാലരാമപുരത്തിനടുത്തുള്ള കട്ടച്ചൽക്കുഴിയിലെ നാളികേര ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയിലും കേരള കാർഷിക സർവകലാശാലയുടെ ഭൂമിയിലുമാണ് തുരങ്കപാത നിർദേശിക്കുന്നത്. ഇതിനായി ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിഐഎസ്എൽ സർവകലാശാലയെ സമീപിച്ചിട്ടുണ്ട്.

പദ്ധതി വൈകിയേക്കും

2028 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ പദ്ധതി പ്രകാരം വിഴിഞ്ഞത്തും ബാലരാമപുരത്തുമുള്ള രണ്ട് എൻട്രികളിൽ നിന്ന് മാത്രമായി നിർമാണം നടത്തിയാൽ റെയിൽ പാത പൂർത്തിയാക്കാൻ കുറഞ്ഞത് 8 വർഷമെങ്കിലും എടുക്കുമെന്ന് പദ്ധതി നിർവഹണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച പ്രീ-ബിഡ് യോഗത്തിൽ കരാറുകാർ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ

തുരങ്ക നിർമാണം അതിവേഗത്തിലാകും

റെയിൽ പാത പൂർത്തിയാക്കാൻ കുറഞ്ഞത് 8 വർഷമെങ്കിലും എടുക്കുമെന്ന അഭിപ്രായം വന്നതോടെയാണ് വിഐഎസ്എൽ കൊങ്കൺ റെയിൽ കോർപറേഷനുമായി ചർച്ച നടത്തുകയും പദ്ധതി നിർമാണം വേഗത്തിലാക്കാൻ തുരങ്കപാത ആലോചിക്കാൻ നിർദേശിക്കുകയും ചെയ്തത്. പുതിയ തുരങ്കപാത കൂടി യാഥാർഥ്യമായാൽ ഒരേസമയം കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ജോലികൾ നടപ്പിലാക്കാനും നിർമാണം അതിവേഗം പൂർത്തിയാക്കാനും സാധിക്കും.

ഇതുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ കെആർസിഎൽ ടെൻഡർ ക്ഷണിച്ചു. അധിക ടണൽ നിർമാണത്തിന് ഭൂമി ആവശ്യപ്പെട്ട് വിഐഎസ്എൽ സർവകലാശാലയെ സമീപിച്ചിട്ടുണ്ട്. ഭൂമി വിട്ട് നൽകുന്നതിൽ നാളികേര ഗവേഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുമതി ലഭിച്ചാൽ ടെൻഡർ വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കരാറുകാരുമായി ചർച്ച നടത്തുകയും തുടർന്ന് ഒക്ടോബർ മാസം അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാൻ സാധിച്ചേക്കും.

നിലവിൽ വിഴിഞ്ഞത്തും ബാലരാമപുരത്തുമായാണ് പ്രധാന തുരങ്കപാതകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ബാലരാമപുരം ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ പുരോഗമിച്ച് നിർമാണ ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. ആകെ റെയിൽ പാതയുടെ ദൈർഘ്യം 10.7 കിലോമീറ്റർ ആണ്. ഇതിൽ ഏകദേശം ഒൻപത് കിലോമീറ്റർ ദൂരം തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

English Summary:

A proposal has been made to construct an additional underground railway tunnel to speed up the construction of the rail link between Vizhinjam Port and Balaramapuram. The proposed tunnel would pass through land belonging to the Coconut Research Centre at Kattachalkuzhi near Balaramapuram and the Kerala Agricultural University.

Loading...
Unable to load recommendations.
Follow Us
Related Stories
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി