Wayanad Landslide: കള്ളാടി മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ലഭിച്ചത് ഒന്നാം സോണിൽ നിന്ന്

Wayanad Landslide 1 dead body found:നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഈ മൃതദേഹം കണ്ടത് എന്നാണ് സൂചന. നിലവിൽ മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്ത സ്ഥലത്തിന് നാലു മേഖലകൾ ആക്കിയാണ് പരിശോധന തുടർന്നിരുന്നത്. ഇതിൽ ഒന്നാം സോണിൽ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചതെന്ന് റവന്യൂ മന്ത്രി....

Wayanad Landslide: കള്ളാടി മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ലഭിച്ചത് ഒന്നാം സോണിൽ നിന്ന്

Rescue Personnel Carry Out Search And Recovery Operations At The Site Of The Landslide

Updated On: 

09 Jul 2026 | 10:16 AM

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപത്തായി നടത്തിയ തിരച്ചിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കാണുന്നത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഈ മൃതദേഹം കണ്ടത് എന്നാണ് സൂചന. നിലവിൽ മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്ത സ്ഥലത്തിന് നാലു മേഖലകൾ ആക്കിയാണ് പരിശോധന തുടർന്നിരുന്നത്.

ഇതിൽ ഒന്നാം സോണിൽ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചതെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനം എന്നും അവിടെയും രണ്ടാമത്തെ സോണിയുമായാണ് തിരച്ചിൽ പ്രധാനമായും നടത്തുന്നു വ്യക്തമാക്കി.

ALSO READ:വയനാട് തുരങ്കപ്പാത നിർമാണം നിർത്തിവെച്ചു; കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം

കാണാതായ ഇതര സംസ്ഥാനക്കാരനായ അഞ്ചുപേരിൽ ഇന്ന് കിട്ടിയ മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ വയനാട് കള്ളാടിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം താൽക്കാലികമായി നിർത്തി. ദുരന്തത്തിൽ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം ആയിരിക്കും ഇനിയുള്ള നിർമാണം പുനരാരംഭിക്കുക. ദുരന്തവുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് തീരുമാനത്തിലാണ് പ്രതികരണം. ദുരന്തം ഉണ്ടായതിനെ കുറിച്ചുള്ള ഒരു സമഗ്രമായ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അമ്പതിന മാർഗ്ഗനിർദേശങ്ങൾ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി പാലിച്ചോ എന്ന കാര്യവും പ്രത്യേകം അന്വേഷിക്കും എന്നും റിപ്പോർട്ട്. അതേസമയം അന്വേഷണം ഏജൻസി സമയപരിധി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല എൻജിനീയറിങ് വിഭാഗം സാങ്കേതിക കാര്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

​ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വില ധനസഹായം നൽകുന്നതയിരിക്കിമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരിക്കുന്നത്. കൂടാതെ അവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നതായിരിക്കും.

ENGLISH SUMMARY

The body of a man who was trapped in a landslide in Kalladi has been found. The body was found on Thursday morning during a search operation near the Meenakshi river. It is believed that this body was found from the same place where bodies were found earlier. The body has currently been shifted to Vythiri Hospital.

Follow Us
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ