Biswanath Sinha: ആഭ്യന്തരത്തിൽ നിന്ന് ഭരണ തലപ്പത്തേക്ക്; ‘പഞ്ചിംഗ്’ ഉദ്യോഗസ്ഥൻ ഇനി ചീഫ് സെക്രട്ടറി; ആരാണ് ബിശ്വനാഥ് സിൻഹ?

Biswanath Sinha IAS Profile: കേരള കേഡറിലെ നിലവിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരിൽ സീനിയോറിറ്റി മാനദണ്ഡങ്ങളും സിവിൽ സർവീസ് ചട്ടങ്ങളും പാലിച്ചാണ് ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സർക്കാർ തിരഞ്ഞെടുത്തത്. ഡോ. ബിശ്വാസ് മേത്തയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന മലയാളി അല്ലാത്ത ഉദ്യോഗസ്ഥൻ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

Biswanath Sinha: ആഭ്യന്തരത്തിൽ നിന്ന് ഭരണ തലപ്പത്തേക്ക്; പഞ്ചിംഗ് ഉദ്യോഗസ്ഥൻ ഇനി ചീഫ് സെക്രട്ടറി; ആരാണ് ബിശ്വനാഥ് സിൻഹ?

ബിശ്വനാഥ് സിൻഹ

Updated On: 

30 Jun 2026 | 09:09 AM

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ഇന്ന് ചുമതലയേൽക്കും. സംസ്ഥാനത്തിന്റെ 51ാമത് ചീഫ് സെക്രട്ടറിയായാണ് ബിഹാർ സ്വദേശി ബിശ്വനാഥ് സിൻഹ എത്തുന്നത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2028 സെപ്റ്റംബർ അവസാനം വരെയാണ് ബിശ്വനാഥ് സിൻഹയുടെ ഔദ്യോഗിക സർവീസ് കാലാവധിയുള്ളത്.

കേരള കേഡറിലെ നിലവിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരിൽ സീനിയോറിറ്റി മാനദണ്ഡങ്ങളും സിവിൽ സർവീസ് ചട്ടങ്ങളും പാലിച്ചാണ് ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സർക്കാർ തിരഞ്ഞെടുത്തത്. ഡോ. ബിശ്വാസ് മേത്തയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന മലയാളി അല്ലാത്ത ഉദ്യോഗസ്ഥൻ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

ദീർഘമായ കാലാവധി

അടുത്ത കാലത്ത് കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തിയ ഉദ്യോഗസ്ഥർക്ക് വളരെ ചുരുങ്ങിയ മാസങ്ങളുടെ കാലാവധിയാണ് ലഭിച്ചിരുന്നത്. ഡോ. വി.പി. ജോയിക്ക് ശേഷം വന്ന ഡോ. വി. വേണു, ശാരദ മുരളീധരൻ, എ. ജയതിലക് തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഒരു വർഷമോ അതിൽ താഴെയോ മാത്രമായിരുന്നു പ്രവർത്തന കാലാവധി. എന്നാൽ ബിശ്വനാഥ് സിൻഹയ്ക്ക് ദീർഘമായ കാലാവധിയാണ് ലഭിച്ചിരിക്കുന്നത്.

ALSO READ: ലോഡ്ഷെഡ്ഡിങ് ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണം; കെഎസ്ഇബിയോട് റെഗുലേറ്ററി കമ്മീഷന്‍

2028 സെപ്റ്റംബർ അവസാനം വരെ, അതായത് 2 വർഷവും 3 മാസവും ചീഫ് സെക്രട്ടറിയായി തുടരാൻ സാധിക്കും. അദ്ദേഹത്തിന് ലഭിക്കുന്ന ദീർഘമായ ഭരണകാലയളവ് സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കും ഭരണപരമായ പരിഷ്കാരങ്ങൾക്കും വലിയ രീതിയിൽ ഗുണം ചെയ്തേക്കും.

ആരാണ് ബിശ്വനാഥ് സിൻഹ?

1991 ബാച്ചുകാരനായ ബിശ്വനാഥ് സിൻഹ ഐഎഎസ് ബിഹാർ സ്വദേശിയാണ്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു ഉന്നത പഠനം. അതിന് ശേഷം സിവിൽ സർവീസിലേക്ക് പ്രവേശിച്ച അദ്ദേഹം പ്രധാനപ്പെട്ട നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ്, ധനകാര്യ വകുപ്പ്, റീബിൽഡ് കേരള, കേന്ദ്ര ഡപ്യൂട്ടേഷൻ, കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ, വിവിധ ജില്ലകളിലെ കളക്ടർ പദവി തുടങ്ങി അദ്ദേഹത്തിന്റെ കരിയർ വളരെ സമ്പന്നമാണ്.

നിലവിൽ സംസ്ഥാന ആഭ്യന്തര, വിജിലൻസ്, ജയിൽ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ് ബിശ്വനാഥ് സിൻഹ. കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ജില്ലാ കളക്ടറായും പ്രവർത്തിച്ചു. 2023 മുതലാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാൻ ആരംഭിച്ചത്. ധനവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായും ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

2014 മുതൽ 2017 വരെയുള്ള കാലയളവിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. മഹാപ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള ‘റീബിൽഡ് കേരള ഇനിഷ്യേറ്റീവ്’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) പ്രവർത്തിച്ചു. ഈ പദവിയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. കൂടാതെ, ന്യൂഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സംവിധാനം

ഔദ്യോഗിക ചുമതലകളിൽ കടുത്ത അച്ചടക്കം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഏറെ വിപ്ലവകരമായ ഒന്നായിരുന്നു സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സംവിധാനം. അദ്ദേഹം പൊതുഭരണ വകുപ്പിന്റെ (GAD) ചുമതലയിലിരുന്നപ്പോൾ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയത്. കൂടാതെ, പഞ്ചിംഗ് സംവിധാനത്തെ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി (SPARK) ബന്ധിപ്പിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

English Summary:

Biswanath Sinha, IAS, has been appointed as the 51st Chief Secretary of Kerala. He succeeds the outgoing Chief Secretary, A. Jayathilak, who is retiring from government service. Biswanath Sinha’s official tenure in service is scheduled to continue until September 2028.

Follow Us
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം