Destination Wedding: അറബിക്കടലിന്റെ റാണിയെ സാക്ഷിയാക്കി വിവാഹം; കൊച്ചി മതി ഇപ്പോള്‍ യുവാക്കള്‍ക്ക്

Kochi Emerges as India’s New Favourite Hub for Luxury Destination Weddings: വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും മാത്രം കേന്ദ്രമല്ല കൊച്ചി, മറിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ട നഗരം കൂടിയാണ്. കൊച്ചിയുടെ വാണിജ്യ-വ്യവസായ മേഖലയില്‍ സംഭവിക്കുന്ന വളര്‍ച്ചയോടൊപ്പം തന്നെ മറ്റൊരു മേഖലയും കണ്ണഞ്ചിപ്പിക്കും വിധം വളരുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകള്‍ക്കായി കൂടുതലാളുകളും ഇന്ന് കൊച്ചിയെ തിരഞ്ഞെടുക്കുന്നു.

Destination Wedding: അറബിക്കടലിന്റെ റാണിയെ സാക്ഷിയാക്കി വിവാഹം; കൊച്ചി മതി ഇപ്പോള്‍ യുവാക്കള്‍ക്ക്

പ്രതീകാത്മക ചിത്രം

Published: 

11 May 2026 | 07:05 PM

ഡെസ്റ്റിനേഷന്‍ വെഡ്ഡിങിന്റെ കാലമാണിത്. ഒരുപാട് ആളുകളെ കൂട്ടി വിവാഹം നടത്തുന്നതിനേക്കാള്‍ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം പ്രിയപ്പെട്ട കുറച്ചാളുകളെ മാത്രം ചേര്‍ത്ത് നിര്‍ത്തിയുള്ള വിവാഹങ്ങളോടാണ്. ബീച്ച്, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം വിവാഹങ്ങള്‍ക്കായി ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത്. അവിടെ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിവാഹം കെങ്കേമമായി നടത്തും.

കേരളത്തിനകത്തും പുറത്തും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ട്രെന്‍ഡുണ്ട്. എന്നാല്‍ ഇങ്ങനെ വിവാഹം നടത്താന്‍ മലയാളികള്‍ അല്ലാത്തവര്‍ പോലും കൂടുതലായി തിരഞ്ഞെടുക്കുന്നത് നമ്മുടെ അറബിക്കടലിന്റെ റാണിയായ കൊച്ചിയെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

കൊച്ചിയെന്ന മിടുക്കി

വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും മാത്രം കേന്ദ്രമല്ല കൊച്ചി, മറിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ട നഗരം കൂടിയാണ്. കൊച്ചിയുടെ വാണിജ്യ-വ്യവസായ മേഖലയില്‍ സംഭവിക്കുന്ന വളര്‍ച്ചയോടൊപ്പം തന്നെ മറ്റൊരു മേഖലയും കണ്ണഞ്ചിപ്പിക്കും വിധം വളരുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകള്‍ക്കായി കൂടുതലാളുകളും ഇന്ന് കൊച്ചിയെ തിരഞ്ഞെടുക്കുന്നു.

ലോകോത്തര ആതിഥ്യമര്യാദയും ശാന്തമായ കാലാവസ്ഥയും തേടുന്ന വടക്കേ ഇന്ത്യന്‍ കുടുംബങ്ങളാണ് കൊച്ചിയിലേക്ക് വിവാഹം നടത്താനെത്തുന്ന പ്രധാനികള്‍. സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള ഇവര്‍ കൊച്ചിയിലെത്തി ആഡംബരപൂര്‍വ്വം തന്നെ വിവാഹം നടത്തും.

കൊച്ചിയിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മാര്‍ക്കറ്റ് പ്രതിവര്‍ഷം ഏകദേശം 200 കോടി രൂപയോളമാണ് നേടുന്നത്. ഓരോ വര്‍ഷവും പുത്തന്‍ തീമില്‍ നൂറ് വിവാഹമെങ്കിലും ഇവിടെ വെച്ച് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍, ഗോവ തുടങ്ങിയ പരമ്പരാഗത സ്ഥലങ്ങളുടെ നിലവാരത്തിലേക്ക് അല്ലെങ്കില്‍ അവയോടെല്ലാം മത്സരിക്കാനാകും വിധത്തില്‍ കൊച്ചി വളര്‍ന്നിരിക്കുന്നു.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്നതാണ് മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവാഹ സീസണ്‍. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത് കൊച്ചിയെയാണ്. കൊച്ചിക്ക് പുറമെ കുമരകം, ബേക്കല്‍, കോവളം, അഷ്ടമുടി തുടങ്ങി ഒട്ടേറെ ഇടങ്ങളില്‍ വെച്ച് വിവാഹങ്ങള്‍ നടക്കുന്നു.

Also Read: Kochi Real Estate: ദുബായ് ഔട്ട്, നേട്ടം കൊയ്ത് കൊച്ചി; കോടികളല്ലേ റിയല്‍ എസ്‌റ്റേറ്റില്‍ മറിയുന്നത്

ഇവിടങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ഒരു ദിവസത്തില്‍ ഒതുങ്ങുന്നതല്ല, മൂന്നും നാലും ദിവസത്തോളമാണ് വിവാഹങ്ങള്‍ നടക്കുന്നത്. ഒന്നിലധികം ചടങ്ങുകളും കേരളത്തില്‍ വെച്ച് അവര്‍ നടത്താറുണ്ട്. ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ നടത്താനായി കേരളത്തിലേക്ക് എത്തുന്നവരില്‍ കൂടുതലാളുകളും മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്.

ഓരോ വിവാഹങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ് കമ്പനികള്‍ ഈടാക്കുന്നത്. 30 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് പലയിടങ്ങളിലെയും നിരക്ക്. എന്നാല്‍ പലരുടെയും ബജറ്റ് 2 കോടി രൂപ വരെ പോകുന്നു. ബജറ്റിന്റെ 55 ശതമാനം വരെ പോകുന്നത് ഭക്ഷണത്തിനും താമസത്തിനും വേണ്ടിയാണ്.

കൊച്ചിയുടെ ഭൂപ്രകൃതി തന്നെയാണ് ആളുകളെ കൂടുതലായി ഇങ്ങോട്ടേക്ക് ആ കര്‍ഷിക്കുന്നത്. കായലും പച്ചപ്പും കടലുമെല്ലാം സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നു. ഓരോ വര്‍ഷവും കൊച്ചിയില്‍ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകളില്‍ ഓരോ വര്‍ഷവും ധാരാളം പരീക്ഷണങ്ങള്‍ നടക്കുന്നതായും കമ്പനികള്‍ പറയുന്നു.

English Summary

Kochi is emerging as one of India’s leading destination wedding hubs due to its luxury resorts, scenic backwaters and excellent connectivity. Couples from across the country are increasingly choosing the city for grand wedding celebrations. The rise in wedding tourism is also boosting Kerala’s hospitality and tourism sectors. Experts say Kochi offers the perfect blend of tradition, luxury and natural beauty.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്