Malappuram Assault: അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ‘അറബി അസൈനാർ ‘ പിടിയിൽ

Malappuram Assult Case:ഫറോക്ക് ക്രൈ സ്ക്വാഡും പന്നിയങ്കര പോലീസും നടത്തിയ അന്വേഷണത്തിനൊടുവിൽ കാസർഗോഡ് മംഗലാപുരം ഭാഗത്ത് പ്രതി ഒളിവിൽ കഴിയുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുമ്പോൾ കാസർകോട് സ്വദേശിയായ മറ്റൊരു യുവതിയെ ചതിയിൽ വീഴ്ത്തുന്നതിനുള്ള ശ്രമം നടത്തുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് പോലീസ് പിടികൂടിയത്. അറബി അസൈനാർ എന്ന പ്രതിക്കെതിരെ കോഴിക്കോട് കസബ മഞ്ചേരി കോട്ടയ്ക്കൽ ഷൊർണൂർ എന്നീ സ്റ്റേഷനിൽ സമാനമായ കേസുകൾ ഉള്ളതായാണ് പോലീസ് നൽകുന്ന വിവരം....

Malappuram Assault: അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; അറബി അസൈനാർ  പിടിയിൽ

Arabi Asainar

Updated On: 

20 Mar 2026 | 09:05 AM

മലപ്പുറം: അരീക്കോട് അറബിയിൽ നിന്നും സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ കബളിപ്പിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈലും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന എന്ന അറബി അസൈനാർ(66) ആണ് പോലീസിന്റെ വലയിലായത്. കഴിഞ്ഞവർഷമാണ് സംഭവം.

2025 നവംബർ 25ന് പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിൽ ഉള്ള ഒരു അറബിയെ പരിചയപ്പെടുത്താമെന്നും അയാളിൽ നിന്നും സ്വർണവും മറ്റും വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ച് നിലമ്പൂരിൽ ഉള്ള ഒരു ലോഡ്ജിൽ എത്തിച്ചു. തുടർന്ന് ഇവിടെ വച്ച് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ മൊബൈൽ ഫോണും കയ്യിൽ ഉണ്ടായിരുന്ന 14500 രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് കേസ്.

ALSO READ:സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം പോലീസിനെ അറിയിച്ചു; പിടി വീണത് ഇങ്ങനെ

താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി പന്നിയങ്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ ഇതേ രീതിയിൽ അറബി കല്യാണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ കുറിച്ച് പോലീസ് വിശദമായ തിരച്ചിൽ നടത്തി. കൂടാതെ യുവതി പോയ ലോഡ്ജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിലൂടെ പ്രതിയായ അസൈനാർ നിരവധി കേസിൽ ഉൾപ്പെട്ട അറബി അസൈനാർ ആണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

തുടർന്ന് ഫറോക്ക് ക്രൈ സ്ക്വാഡും പന്നിയങ്കര പോലീസും നടത്തിയ അന്വേഷണത്തിനൊടുവിൽ കാസർഗോഡ് മംഗലാപുരം ഭാഗത്ത് പ്രതി ഒളിവിൽ കഴിയുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുമ്പോൾ കാസർകോട് സ്വദേശിയായ മറ്റൊരു യുവതിയെ ചതിയിൽ വീഴ്ത്തുന്നതിനുള്ള ശ്രമം നടത്തുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് പോലീസ് പിടികൂടിയത്. അറബി അസൈനാർ എന്ന പ്രതിക്കെതിരെ കോഴിക്കോട് കസബ മഞ്ചേരി കോട്ടയ്ക്കൽ ഷൊർണൂർ എന്നീ സ്റ്റേഷനിൽ സമാനമായ കേസുകൾ ഉള്ളതായാണ് പോലീസ് നൽകുന്ന വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?