WMC: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആശ്വാസമായി വേൾഡ് മലയാളി കൗൺസിൽ; 1 കോടിയുടെ സ്കോളർഷിപ്പ് വിതരണം നാളെ

World Malayali Council Nursing Scholarship: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു കോടിയുടെ നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് രണ്ടാം ഘട്ടം നാളെ കൊച്ചിയില്‍ നടക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം മുടങ്ങാന്‍ സാധ്യതയുള്ള 100 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സഹായഹസ്തം നീട്ടുന്നത്.

WMC: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആശ്വാസമായി വേൾഡ് മലയാളി കൗൺസിൽ; 1 കോടിയുടെ സ്കോളർഷിപ്പ് വിതരണം നാളെ

World Malayali Council Scholarship

Updated On: 

21 Aug 2026 | 08:24 PM

കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു കോടിയുടെ നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് രണ്ടാം ഘട്ടം നാളെ (ഓഗസ്ത് 22) കൊച്ചിയില്‍ നടക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം മുടങ്ങാന്‍ സാധ്യതയുള്ള 100 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സഹായഹസ്തം നീട്ടുന്നത്. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ആമുഖ പ്രസംഗവും ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു സ്വാഗത പ്രസംഗവും നടത്തും.

മന്ത്രിമാരായ റോജി എം ജോൺ, അബ്ദുൾ ഗഫൂർ, എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മാത്യു കുഴൽനാടൻ, ടോണി ചമ്മണി, ഷിബു തെക്കുമ്പുറം, മനോജ് മൂത്തേടൻ, മേയർ മിനി മോൾ, ഡെപ്യൂട്ടി മേയർ സുധീർ, കൗൺസിലർ പി.ഡി. മാർട്ടിൻ, മുൻ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധീർ ജേക്കബ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർമാൻ റാഷിദ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.

ഒരു ലക്ഷം രൂപ വീതം 25 വിദ്യാര്‍ത്ഥികള്‍ക്ക്‌

ഒരു ലക്ഷം രൂപ വീതം 25 നഴ്‌സിങ് വിദ്യാർത്ഥികൾക്കാണ് നാളെ കൊച്ചിയിൽ സ്‌കോളര്‍ഷിപ്പായി വിതരണം ചെയ്യുന്നത്‌. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് 25 പേർക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ ആകെ 100 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.

Also Read: ശനിയും ഞായറും ഗുരുവായൂരിലേക്ക് പോകാം, ​KSRTC വോൾവോ ബിസിനസ് ക്ലാസ് ബസിൽ; ടിക്കറ്റ് നിരക്കും റൂട്ടും

നഴ്‌സിങ് പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക് സാമ്പത്തിക പിന്തുണ നൽകി അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ് വേൾഡ് മലയാളി കൗൺസിലിന്റെ ലക്ഷ്യമെന്ന്‌ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികളും വിവിധ പ്രവാസി സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. നാളത്തെ പരിപാടിയോടനുബന്ധിച്ച്  ഞായറാഴ്ച (ഓഗസ്റ്റ് 23) രാവിലെ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വാക്കത്തോൺ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഫ്ലാഗ് ഓഫ് ചെയ്യും.

English Summary

The World Malayali Council will distribute the second phase of its ₹1 crore nursing scholarship tomorrow in Kochi. Speaker Thiruvanchoor Radhakrishnan will inaugurate the event at Radisson Blu Hotel. A total of 25 selected nursing students will receive ₹1 lakh each during this phase. The initiative aims to provide financial aid to 100 deserving students.

Loading...
Unable to load recommendations.
Follow Us
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്