ബംഗളൂരുവിൽ ട്രക്കിംഗ് കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു
തിരുവല്ല സ്വദേശിനെയാണ്. തിരുവല്ലയിലെ മഞ്ചാടി തൈമലയിൽ വീട്ടിൽ അജി സക്കറിയ ആശ സജി ദമ്പതികളുടെ മകളാണ് അലീന.എംജി റോഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായി ജോലി ചെയ്യുകായിരുന്നു. തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിംഗ് കഴിഞ്ഞ് ബംഗളൂരിലേക്ക് മടങ്ങുമ്പോൾ ബൈക്കിന് പിന്നിൽ ട്രക്ക് ഇടിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്...........

Alina
ബംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. നെലമംഗല വീരാഞ്ചനപുരയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മലയാളി യുവതി മരിച്ചത്. അലീന അന്നമ്മ സക്കറിയ (23) ആണ് മരിച്ചത്. എംജി റോഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായി ജോലി ചെയ്യുകായിരുന്നു.
തിരുവല്ല സ്വദേശിനെയാണ്. തിരുവല്ലയിലെ മഞ്ചാടി തൈമലയിൽ വീട്ടിൽ അജി സക്കറിയ ആശ സജി ദമ്പതികളുടെ മകളാണ് അലീന. തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിംഗ് കഴിഞ്ഞ് ബംഗളൂരിലേക്ക് മടങ്ങുമ്പോൾ ബൈക്കിന് പിന്നിൽ ട്രക്ക് ഇടിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ALSO READ:ഭീഷണിയുണ്ട്, മാത്യു കുഴൽനാടന് സംരക്ഷണം നൽകണം – പോലീസിൽ പരാതി
അലീന ഇന്ദിരാനഗറിൽ പെയിൻ ഗസ്റ്റ് ആയിട്ട് താമസിക്കുകയായിരുന്നു. അമ്മ ആശ അജി. സഹോദരൻ അജിൻ സക്കറിയ.. ആ കുട്ടാ അലീനയുടെ മൃതദേഹം കേരള സമാജം നിലമംഗല സമന്വയ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തികളുടെ സഹായത്തോടുകൂടി നിലമംഗലം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ സുഹൈലിന് ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അമിതവേഗതയിൽ ഓടിച്ച്നെ അപകടമുണ്ടാക്കി മൂന്നുപേർ മരണപ്പെടാൻ ഉണ്ടായ സാഹചര്യത്തിൽ പ്രതിയായ സുഹൈലിനും സുഹൃത്തുക്കൾക്കും ജാമ്യമില്ല. സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യം അങ്കമാലി കോടതി തള്ളിയതായി റിപ്പോർട്ട്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി കഴിഞ്ഞദിവസം വിധി പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്ത് ഉണ്ടായ അപകടത്തിൽ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ മരിച്ച കേസിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ENGLISH SUMMARY
A young Malayali woman has died tragically in a road accident. She passed away following a motorcycle accident that occurred at Veeranjanapura in Nelamangala. The deceased is Aleena Annamma Zacharia (23). She was employed at a private hospital on MG Road.