Thrissur News: തൃശ്ശൂരിൽ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്ന് പണവും ഫോണും തട്ടി; യുവാവ് പിടിയിൽ

Thrissur News:സഹോദരന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് പുറത്ത് വിട്ട് സഹോദരനെയും കുടുംബത്തെയും അപമാനിക്കും എന്ന് പറഞ്ഞ് പലതവണ ആയിട്ടാണ് പണം തട്ടിയെടുത്തത്.ഫൈസലിന്റെ സഹോദരൻ അഫ്സൽ ഡിസംബറിൽ ചേർപ്പ് പോലീസിന് പരാതി നൽകിയിരുന്നു. അതേസമയം ഫോണിലൂടെ തന്നെ ഒരാൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് സ്ഥാനാർത്ഥിയായ.......

Thrissur News: തൃശ്ശൂരിൽ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്ന് പണവും ഫോണും തട്ടി; യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

08 May 2026 | 09:55 AM

തൃശ്ശൂർ: ചേർപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്നും പണവും ഫോണും തട്ടിയെടുത്ത് കേസിൽ ഒരാൾ അറസ്റ്റിൽ. സഹോദരന്റെ വീഡിയോ ഉണ്ടെന്ന് ആരോപിച്ച് യുവാവിൽ നിന്നും 61500 രൂപയും പതിനാറായിരം രൂപയുടെ ഫോണുമാണ് തട്ടിയെടുത്തത്.ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസിനെയാണ് പോലീസ് പിടികൂടിയത്. 26 വയസുകാരനാണ് ഇതിനു പിന്നിൽ.

2025 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് പുറത്ത് വിട്ട് സഹോദരനെയും കുടുംബത്തെയും അപമാനിക്കും എന്ന് പറഞ്ഞ് പലതവണ ആയിട്ടാണ് പണം തട്ടിയെടുത്തത്. അതേസമയം ഫോണിലൂടെ തന്നെ ഒരാൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് സ്ഥാനാർത്ഥിയായ പുതിയ വീട്ടിൽ പി എസ് ഫൈസൽ നവംബറിൽ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

ഒപ്പം വ്യാജ അശ്ലീല വീഡിയോ ഉണ്ടെന്ന് തന്നെ ഭീഷണിപ്പെടുത്തി എന്നു ചൂണ്ടിക്കാട്ടി ഫൈസലിന്റെ സഹോദരൻ അഫ്സൽ ഡിസംബറിൽ ചേർപ്പ് പോലീസിന് പരാതി നൽകിയിരുന്നു. രണ്ട് പരാതികളിലും നടപടി ഇല്ലാത്തതിനെ തുടർന്നാണ് 2026 ജനുവരി 10ന് അഫ്സൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നൽകിയത് ഫെബ്രുവരി 25നാണ് ചേർപ്പ് പോലീസ് കേസിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

ALSO READ:ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ

രാഹുൽ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് കേരളത്തിലെ കോൺഗ്രസുകാർക്ക് പോലും ഉത്തരമില്ലാതിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുമായി ആറാട്ടണ്ണൻ. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ കത്തയച്ചു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് കത്തെഴുതിയത് എന്നാണ് ഫേസ്ബുക്കിലൂടെ സന്തോഷ് വർക്കി അറിയിച്ചത്.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ്. സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ നാട്ടിലെ ജനവികാരം തനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും സന്തോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്ന ഈ മാറ്റത്തെ കോൺഗ്രസിന്റെ ഹൈക്കമാൻഡ് അംഗീകരിക്കുമെന്നാണ് വിശ്വാസം എന്നും ശരിയായ തീരുമാനം കൈക്കൊള്ളണമെന്ന് പ്രതീക്ഷിക്കുന്ന തായും ജനഹിതം മാനിക്കപ്പെടണം ജനാധിപത്യം വിജയിക്കണമെന്നും സന്തോഷ് വർക്കി ഫേസ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY

A man has been arrested in the case of extorting money and a phone from his brother by threatening him with an obscene video of the Congress candidate contesting the Cherpp Panchayat elections in Thrissur. The youth was extorted of Rs 61,500 and a phone worth Rs 16,000 on the charge of having a video of his brother.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്