​Thiruvananthapuram: ഗൂഗിൾ മാപ്പ് ചതിച്ചാശാനേ, ഓടിച്ച് കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ

Thiruvananthapuram Secretariat: സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ കാർ വെട്ടിച്ചു മാറ്റാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് അന്വേഷണം നടത്തി വരികയാണ്.

​Thiruvananthapuram: ഗൂഗിൾ മാപ്പ് ചതിച്ചാശാനേ, ഓടിച്ച് കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Mar 2026 | 06:15 AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ. സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴി കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയിൽ തെളിഞ്ഞു.

എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു യുവാക്കൾ. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ കാർ വെട്ടിച്ചു മാറ്റാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ALSO READ: ‘കുടിക്കാന്‍ വെള്ളം തന്നത് ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന്, ഭക്ഷണം കഴിക്കാതെ ഞാന്‍ തളര്‍ന്നിരുന്നു’; പൊട്ടിക്കരഞ്ഞ് വാവ സുരേഷ്

8 ട്രെയിനുകൾ ആലപ്പുഴ വഴി, മെമു റദ്ദാക്കി; യാത്രക്കാർ അറിയേണ്ടതെല്ലാം

ചെങ്ങന്നൂർ – മാവേലിക്കര സെക്ഷനിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 14ന് (ശനിയാഴ്ച) കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം വഴിയുള്ള എട്ട് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം – എറണാകുളം മെമു പൂർണ്ണമായും റദ്ദാക്കി.

ഇന്ന് രാത്രി 9.05-ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം മെമുവാണ് പൂർണ്ണമായും റദ്ദാക്കിയത്.
മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ്  രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് ചെന്നൈയിലേക്കുള്ള ട്രെയിൻ രാത്രി 8.05-ന് കോട്ടയത്ത് നിന്ന് യാത്ര തുടങ്ങും.

കൂടാതെ, കോട്ടയം വഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവർക്ക് ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?