Malappuram MDMA Arrest : മലപ്പുറത്ത് എംഡിഎംഎയുമായി യുട്യൂബർ മിനു ജാസ്മിനും സുഹൃത്തുക്കളും പിടിയിൽ

YouTuber Minu Jasmin Malappuram MDMA Case : വിൽപനയ്ക്ക് വേണ്ടി എത്തിച്ച എംഡിഎംഎ ആണ് ഇവരുടെ കൈയ്യിൽ നിന്നും പോലീസ് കണ്ടെത്തിയത്. മലപ്പുറത്ത് നിന്നും കാറിൽ കടത്താൻ ശ്രമിച്ച 10.5 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടികൂടിയത്.

Malappuram MDMA Arrest : മലപ്പുറത്ത് എംഡിഎംഎയുമായി യുട്യൂബർ മിനു ജാസ്മിനും സുഹൃത്തുക്കളും പിടിയിൽ

കേസിൽ അറസ്റ്റിലായ പ്രതികൾ

Updated On: 

15 Oct 2026 | 12:36 PM

മലപ്പുറം : എംഡിഎംഎയുമായി വനിത യുട്യൂബറും മൂന്ന് സുഹൃത്തുക്കളും മലപ്പുറത്ത് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് പിടികൂടി. ചില്ലറ വിപണയിൽ ഏകദേശം 75,000 രൂപയോളം മൂല്യം വരുന്ന എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ നാല് പേരും മലപ്പുറം സ്വദേശികളാണ്. കൂട്ടിലങ്ങാടി സ്വദേശിനി മിനു ജാസ്മിൻ (23), ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടിപി (26), വേങ്ങര സ്വദേശി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ പിടിയിലായ മിനു ജാസ്മിൻ യുട്യൂബറും റീൽസ് താരവുമാണ്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 25,000ത്തോളം ഫോളോവേഴ്സാണ് മിനുവിനുള്ളത്. വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.മലപ്പുറം പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇന്നലെ ബുധനാഴ്ച രാത്രിയിൽ കിഴക്കെത്തല വേങ്ങറ റോഡിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ പരിശോധന.

ALSO READ : Vadakara MDMA Case: അധ്യാപികമാർ ഉൾപ്പെട്ട എ.ഡി.എം.എ കേസ്, മുഖ്യപ്രതിയെ പിടികൂടി പോലീസ്

എംഡിഎംഎയ്ക്ക് പുറമെ ഇത് കുത്തിവെക്കാനുള്ള സിറിഞ്ചുകളും തൂക്കാനുള്ള ചെറിയ ഡിജിറ്റൽ ത്രാസും സിപ്പ് ലോക്ക് പാക്കറ്റുകളും പ്രതികളുടെ പക്കൽ നിന്നും അന്വേഷണസംഘം കണ്ടെത്തി. കൂടാതെ കാറിൽ നിന്നും വിൽപന നടത്തി ലഭിച്ചെന്ന് കരുതുന്ന 25,000 രൂപയും പോലീസ് പിടിച്ചെടുത്തു.

വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ

അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പേരാമ്പ്ര കാരപ്പാ സ്വദേശി ഫിറോസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്തൊളിയിൽ നിന്ന് പിടിയിലായ അനസിന്റെയും എംഡിഎംഐ കേസിൽ കർണാടകയിൽ ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശിയായ പൊൻ അജ്മലിന്റെയും അടുത്ത കൂട്ടാളിയാണ് ഈ ഫിറോസ്.

മലബാർ മേഖലയിലെ എംഡിഎംഐ മൊത്ത വിതരണക്കാരനാണ് ഇയാൾ എന്നും അധ്യാപികമാർ ഉൾപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രതി തന്നെയാണെന്നും പോലീസ് പറയുന്നു. എംഡിഎംഎ ഇടപാടിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഫിറോസാണ്. കേസിലെ മറ്റൊരു പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവുമായുള്ള ഇടപാടുകൾ നടത്തിയതും ഫിറോസ് തന്നെയാണ്. ഇയാളെ മുൻപ് മുടക്കല്ലൂരിലെ ലോഡ്ജിൽ വച്ച് ഒരു യുവതിക്കൊപ്പം എംഡി എംഎയുമയാി എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി