നടത്തം ഒന്ന് മാറ്റിപ്പിടിച്ചാലോ? കുറഞ്ഞ സമയം കൊണ്ട് ഇരട്ടി ഫലം നൽകും ’60:120′ മിലിറ്ററി കാർഡിയോ മെത്തേഡ്

60:120 Military Cardio Method Explained: How This Simple Interval Workout Boosts Fitness: വേഗതയേറിയ 60 സെക്കൻഡ് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജനും ഊർജ്ജവും ആവശ്യമായി വരികയും, ഹൃദയവും പേശികളും കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തുടർന്നുള്ള രണ്ട് മിനിറ്റ് വേഗത കുറയ്ക്കുമ്പോൾ അടുത്ത റൗണ്ടിനായി ശരീരം സ്വയം സജ്ജമാകുന്നു

നടത്തം ഒന്ന് മാറ്റിപ്പിടിച്ചാലോ? കുറഞ്ഞ സമയം കൊണ്ട് ഇരട്ടി ഫലം നൽകും 60:120 മിലിറ്ററി കാർഡിയോ മെത്തേഡ്

പ്രതീകാത്മക ചിത്രം

Published: 

14 Oct 2026 | 04:27 PM

മണിക്കൂറുകളോളം ഒരേ വേഗതയിൽ ഓടുകയോ നടക്കുകയോ ചെയ്യുന്നതിന് പകരം, കുറഞ്ഞ സമയം കൊണ്ട് ശരീരത്തിന് കൂടുതൽ കരുത്തും സ്റ്റാമിനയും നൽകുന്ന പുതിയൊരു വ്യായാമ രീതിയാണ് ഇപ്പോൾ ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ’60:120 കാർഡിയോ മെത്തേഡ്’ എന്നറിയപ്പെടുന്ന ഈ ഇൻ്റർവെൽ ട്രെയിനിംഗ് രീതി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഫലപ്രദമാണ്.

ഒരു മിനിറ്റ് വേഗത, രണ്ട് മിനിറ്റ് വിശ്രമം

ഒരു മിനിറ്റ് നേരം അഥവാ 60 സെക്കൻഡ് ഉയർന്ന വേഗതയിൽ വ്യായാമം ചെയ്യുകയും, തുടർന്നുള്ള രണ്ട് മിനിറ്റ് അഥവാ 120 സെക്കൻഡ് വേഗത കുറച്ച് ശരീരത്തിന് ചെറിയ ആശ്വാസം നൽകുകയും ചെയ്യുന്ന രീതിയാണിത്. ഉദാഹരണത്തിന് ആദ്യത്തെ രണ്ട് മിനിറ്റ് സാധാരണ വേഗതയിൽ നടന്ന ശേഷം അടുത്ത ഒരു മിനിറ്റ് വേഗത്തിൽ ഓടുകയോ ജോഗിംഗ് ചെയ്യുകയോ ചെയ്യാം. തുടർന്ന് വീണ്ടും രണ്ട് മിനിറ്റ് പതുക്കെ നടക്കാം. ഈ ക്രമം പലതവണ ആവർത്തിക്കുകയാണ് ചെയ്യുന്നത്. സൈക്ലിംഗ്, നീന്തൽ തുടങ്ങിയ മറ്റ് കാർഡിയോ വ്യായാമങ്ങളിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

Also Read: ഫിറ്റ്നസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; മസിൽ വളരുന്നത് ജിമ്മിലല്ല, ഈ അബദ്ധം നിങ്ങളും ചെയ്യുന്നുണ്ടാകാം!

സ്റ്റാമിന വർദ്ധിപ്പിക്കാം

വേഗതയേറിയ 60 സെക്കൻഡ് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജനും ഊർജ്ജവും ആവശ്യമായി വരികയും, ഹൃദയവും പേശികളും കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തുടർന്നുള്ള രണ്ട് മിനിറ്റ് വേഗത കുറയ്ക്കുമ്പോൾ അടുത്ത റൗണ്ടിനായി ശരീരം സ്വയം സജ്ജമാകുന്നു. ഒരേ വേഗതയിൽ ദീർഘനേരം ഓടുന്നതിനേക്കാൾ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പേശികളുടെയും പ്രവർത്തനക്ഷമത കൂട്ടാൻ ഈ രീതി സഹായിക്കും. ഇത് സ്ഥിരമായി പരിശീലിക്കുന്നത് വഴി പടികൾ കയറുക, ദീർഘദൂരം നടക്കുക, തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കിതപ്പില്ലാതെ അനായാസമായി ചെയ്യാൻ സാധിക്കും.

ശരീരഭാരം കുറയ്ക്കാൻ മികച്ച രിതി

സാധാരണ നടത്തത്തേക്കാൾ കൂടുതൽ കലോറി എരിച്ചുകളയാൻ ഈ ഇൻ്റർവെൽ വ്യായാമം സഹായിക്കും. എന്നാൽ ഒരോ വ്യക്തിയുടെയും ശരീരപ്രകൃതിയും വ്യായാമം ചെയ്യുന്ന സമയവും തീവ്രതയും അനുസരിച്ചായിരിക്കും കലോറി കുറയുന്നത്. ഈ വ്യായാമം കൊണ്ട് മാത്രം വയറിലെ കൊഴുപ്പ് പ്രത്യേകം കുറയ്ക്കാൻ കഴിയില്ല. ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പാണ് ഇതിലൂടെ കുറയുന്നത്. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ കൃത്യമായ ഭക്ഷണക്രമം, സ്ട്രെങ്ത് ട്രെയിനിംഗ് എന്നിവയ്ക്കൊപ്പം 60:120 കാർഡിയോ കൂടി ഉൾപ്പെടുത്തിയാൽ ശരീരഭാരവും അനാവശ്യ കൊഴുപ്പും ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും.

English Summary

The 60:120 cardio method alternates 60 seconds of fast movement with 120 seconds of slow recovery. This military-inspired interval workout efficiently boosts stamina, improves cardiovascular health, and aids weight loss.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ