Stretch Marks Removal: സ്ട്രെച്ച് മാർക്ക് നീക്കാം ഈസിയായി, ചെയ്യേണ്ടത് ഇത്രമാത്രം: രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം

Stretch Marks Removal Home Remedies: സൗന്ദര്യ രഹസ്യത്തിൻ്റെ ചില പൊടികൈകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണേന്ത്യൻ നടി അക്ഷര ഗൗഡ ബിക്കി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അക്ഷര ഗൗഡ തൻ്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അതിന് ശേഷമുള്ള തൻ്റെ ഭക്ഷണക്രമത്തെക്കുറിച്ചും, ഫിറ്റ്‌നസ്, സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാനുള്ള ചില രഹസ്യ വഴികളെക്കുറിച്ചും അടുത്തിടെ അവർ ഒരു അഭിമുഖത്തിൽ തുറന്നുപറിഞ്ഞിരുന്നു.

Stretch Marks Removal: സ്ട്രെച്ച് മാർക്ക് നീക്കാം ഈസിയായി, ചെയ്യേണ്ടത് ഇത്രമാത്രം: രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം

നടി അക്ഷര ഗൗഡ ബിക്കി

Published: 

03 Feb 2025 11:44 AM

തെന്നിന്ത്യൻ താരങ്ങളുടെ പല സൗന്ദര്യ രഹസ്യങ്ങളും നമ്മളും പിന്തുടരുന്നുണ്ട്. പ്രവസശേഷവും വളരെയധികം സൗന്ദര്യത്തോടെ തന്നെ കാണുന്ന നടിമാരെ അത്ഭുതത്തോടെയാണ് നാം നോക്കുന്നത്. അത്തരമൊരു സൗന്ദര്യ രഹസ്യത്തിൻ്റെ ചില പൊടികൈകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണേന്ത്യൻ നടി അക്ഷര ഗൗഡ ബിക്കി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അക്ഷര ഗൗഡ തൻ്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അതിന് ശേഷമുള്ള തൻ്റെ ഭക്ഷണക്രമത്തെക്കുറിച്ചും, ഫിറ്റ്‌നസ്, സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാനുള്ള ചില രഹസ്യ വഴികളെക്കുറിച്ചും അടുത്തിടെ അവർ ഒരു അഭിമുഖത്തിൽ തുറന്നുപറിഞ്ഞിരുന്നു.

​ഗർഭകാല രക്ഷ അതിമനോഹരമായിരുന്നുവെന്നും തൻ്റെ സൗന്ദര്യ വീണ്ടും കുടിയെന്നുമാണ് അക്ഷര പറയുന്നത്. ​പ്രസവത്തിന് ശേഷം പലരും നേരിടുന്ന ഒരു പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകൾ. അതിനായി താൻ വിലകൂടിയ ഒരുപാട് ക്രീമുകൾ ഉപയോ​ഗിച്ചിരുന്നുവെന്നും അതിലൂടെ അത് മാറിയെന്നും പറഞ്ഞ അക്ഷര അത്തരം ക്രീമുകൾ വാങ്ങാൻ കഴിയാത്തവർക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടികൈയ്യും വെളിപ്പെടുത്തി. സൂഹൃത്താണ് തനിക്ക് ഈ മാർ​ഗം നിർദ്ദേശിച്ച് തന്നതെന്നും അവർ പറഞ്ഞു.

ഇതിനായി രണ്ട് ചേരുവകൾ മാത്രമാണ് വേണ്ടത്. റോസ് വാട്ടറും ഗ്ലിസറിനും യോജിപ്പിച്ച് വയറ്റിൽ പുരട്ടുന്നതിലൂടെ സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. പ്രസവത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസത്തോളം ഇത് തുടരണമെന്നും അക്ഷര വ്യക്തമാക്കി. അതേസമയം ഗ്ലിസറിൻ ഒരു സ്പോഞ്ച് പോലെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും ബാഷ്പീകരണത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നും ബോഡിക്രാഫ്റ്റ് ക്ലിനിക്കുകളുടെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. മിക്കി സിംഗ് പറഞ്ഞു.

ഇത് ചർമത്തെിലെ ഹൈഡ്രേറ്റ് ആക്കി നിലനിർത്തുന്നു. എന്നാൽ സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ ​ഗ്ലിസറിന് സാധിക്കില്ലെന്നാണ് ഡോ. മിക്കി സിം​ഗ് പറയുന്നത്. റോസ് വാട്ടറും ​ഗ്ലിസറിനും ഉപയോ​ഗിച്ച് സ്ട്രെച്ച് മാർക്കുകൾ മാറ്റാമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നാണ് ഡോക്ടർ പറയുന്നത്. സ്ട്രെച്ച് മാർക്കുകൾ നീക്കെ ചെയ്യാൻ ലേസർ ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ നിലനിൽക്കുന്നുണ്ട്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന