Kitchen Hacks: ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ? പണി ഉറപ്പാണ്

Kitchen Cleaning Hacks: അസുഖങ്ങൾ തടയാൻ അടുക്കള കാര്യക്ഷമമായും ശുചിത്വത്തോടെയും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ​ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ നമ്മൾ പലതും ശ്രദ്ധിക്കണം. ഒരു കൈയ്യബദ്ധം ചിലപ്പോൾ വിലകൂടിയ വസ്തുവിന് കേടുപാടുകൾ വരുത്തുകയോ, അല്ലെങ്കിൽ ജീവനുപോലും ഭീഷണിയാകും വിധം മാറിയേക്കാം.

Kitchen Hacks: ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ? പണി ഉറപ്പാണ്

Represental Image

Published: 

01 Feb 2025 15:04 PM

വീട്ടമ്മമാരെ സംബന്ധിച്ച് പാചക ശേഷം അടുക്കള വൃത്തിയാക്കുക എന്നത് വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ​ഗ്യാസ് സ്റ്റൗ. എന്നാലും പാചകശേഷം പറ്റിപിടിച്ചിരിക്കുന്ന കറകളും എണ്ണയും വൃത്തിയാകാതെ ഇരുന്നാൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അസുഖങ്ങൾ തടയാൻ അടുക്കള കാര്യക്ഷമമായും ശുചിത്വത്തോടെയും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ​ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ നമ്മൾ പലതും ശ്രദ്ധിക്കണം. ഒരു കൈയ്യബദ്ധം ചിലപ്പോൾ വിലകൂടിയ വസ്തുവിന് കേടുപാടുകൾ വരുത്തുകയോ, അല്ലെങ്കിൽ ജീവനുപോലും ഭീഷണിയാകും വിധം മാറിയേക്കാം. അത്തരം അപകടങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകളെക്കുറച്ചാണ് ഇവിടെ പറയുന്നത്.

ബർണറുകൾ തണുപ്പിക്കുക

ഭക്ഷണ അവശിഷ്ടം വീണ് വൃത്തികേടായ സ്റ്റൗ പാചകത്തിനിടയിൽ തന്നെ വൃത്തിയാക്കാൻ തോന്നിയേക്കാം. പക്ഷേ ചൂടുള്ള ബർണറുകൾ വൃത്തിയാക്കുമ്പോൾ അവയ്ക്ക് കേടുപാടികൾ സംഭവിച്ചേക്കാം. കൂടാതെ പൊള്ളലേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ചൂടുള്ള പ്രതലങ്ങളിൽ കഠിനമായി ഉരയ്ക്കുന്നത് സ്റ്റൗവിന്റെ രൂപഭംഗി നശിപ്പിക്കാനും കാരണമാകും. പകരം, സ്റ്റൗ പൂർണ്ണമായും തണുക്കാൻ അനുവദിച്ച ശേഷം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുക. ഈ രീതി തുടർന്നാൽ കുറച്ചധിക കാലം സ്റ്റൗ കേടുകൂടാതെ സൂക്ഷിക്കാം.

കുക്ക്ടോപ്പ്

പല ഗ്യാസ് കുക്ക്ടോപ്പുകളും എളുപ്പത്തിൽ വൃത്തിയാക്കുന്നതിനായി എടുത്തുമാറ്റുന്ന വിധം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അങ്ങനെ അവ ഉയർത്തിമാറ്റി വൃത്തിയാക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ഭക്ഷണത്തിൻ്റെ കറയും എണ്ണമയവും നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. എളുപ്പത്തിന് വേണ്ടി പലരും അതിന് മടിക്കാറുണ്ട്.

ക്ലീനിംഗ് സൊല്യൂഷൻ

എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളും നിങ്ങളുടെ ഗ്യാസ് സ്റ്റൗവിന് അനുയോജ്യമായിരിക്കണമെന്നില്ല. ബ്ലീച്ച് അല്ലെങ്കിൽ അമോണിയ പോലുള്ള കഠിനമായ രാസവസ്തുക്കൾ ചേർന്നവ സ്റ്റൗവിന് കേടുപാടുകൾ വരുത്തുകയും നിറം മാറ്റത്തിന് കാരണമാകുകയും ചെയ്യും. പകരം, സ്ക്രബ് ഇല്ലാത്ത ലിക്വഡ് ഡിഷ് വാഷുകൾ ഉപയോ​ഗിക്കാവുന്നതാണ്.

നനഞ്ഞവ അരുത്

ഗ്യാസ് സ്റ്റൗവിന്റെ നീക്കം ചെയ്യാവുന്ന എല്ലാ ഭാഗങ്ങളും കഴുകിയ ശേഷം, അവ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് അവയിലെ നനവ് പൂർണമായും ഉണങ്ങിയോ എന്ന് പരിശോധിക്കുക. ബർണറുകളോ ഗ്രേറ്റുകളോ നനഞ്ഞിരിക്കുമ്പോൾ തന്നെ വീണ്ടും ഘടിപ്പിക്കുന്നത് തുരുമ്പ് അടിഞ്ഞുകൂടുന്നതിനും അതിൻ്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഓരോ ഘടകങ്ങളും നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി വീണ്ടും അതാത് സ്ഥാനത്ത് വയ്ക്കാം. വേഗത്തിൽ ഉണങ്ങാൻ, വൃത്തിയുള്ള ഒരു തൂവാല കൊണ്ട് തുടയ്ക്കാവുന്നതാണ്.

ഇഗ്നിഷൻ പോർട്ടുകൾ വൃത്തിയാക്കുക

കാലക്രമേണ, ഭക്ഷണ കണികകൾ ഇഗ്നിഷൻ പോർട്ടുകളെ തടസ്സപ്പെടുത്തുകയും ബർണറുകൾ പ്രകാശിപ്പിക്കുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മൃദുവായ ബ്രഷ് അല്ലെങ്കിൽ ടൂത്ത്പിക്ക് ഉപയോഗിച്ച് അവശിഷ്ടങ്ങൾ സൗമ്യമായി നീക്കം ചെയ്യുക. ഇഗ്നിഷൻ സിസ്റ്റത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ ലോഹ വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ