Fenugreek Seeds: ഉലുവ ഗുണകരമാണ്, വേനൽക്കാലത്ത് ഇങ്ങനെ കഴിച്ചാൽ പണികിട്ടും; സൂക്ഷിക്കേണ്ട കാര്യങ്ങൾ

Eating Fenugreek In Summer: ചില കറികളിൽ പ്രത്യേക സ്വാദ് നൽകാൻ സഹായിക്കുന്നതും ഉലുവയാണ്. എന്നാൽ, കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുന്ന സമയത്ത് ഉലുവ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ദോഷഫലം ചെയ്തേക്കാം. അത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം. ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാനുള്ള സ്വാഭാവിക കഴിവ് ഉലുവയ്ക്കുണ്ട്.

Fenugreek Seeds: ഉലുവ ഗുണകരമാണ്, വേനൽക്കാലത്ത് ഇങ്ങനെ കഴിച്ചാൽ പണികിട്ടും; സൂക്ഷിക്കേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 05:14 PM

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഉലുവ (Fenugreek). പ്രമേഹം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിനും ഉലുവ മികച്ചൊരു മരുന്നാണ്. ചില കറികളിൽ പ്രത്യേക സ്വാദ് നൽകാൻ സഹായിക്കുന്നതും ഉലുവയാണ്. എന്നാൽ, കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുന്ന സമയത്ത് ഉലുവ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ദോഷഫലം ചെയ്തേക്കാം. അത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം.

വേനലിൽ ഉലുവ ദോഷം ചെയ്യും

ആയുർവേദം അനുസരിച്ച്, ഉലുവ ഉഷ്ണവീര്യം കൂടിയ ഒന്നാണ്. അതായത് ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാനുള്ള സ്വാഭാവിക കഴിവ് ഉലുവയ്ക്കുണ്ട്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്ന വേനൽക്കാലത്ത് ഉലുവ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും അസ്വസ്ഥതകൾ ഇരട്ടിയാക്കുകയും ചെയ്യുന്നു. എന്നാൽ തണുപ്പുള്ള മാസങ്ങളിൽ ഉലുവയുടെ ​ഗുണം സരീരത്തിൽ നന്നായി പ്രവർത്തിക്കുന്നതിനാൽ ഈ സമയത്ത് വളരെയധികം ​ഗുണം ചെയ്യും.

ALSO READ: കടുത്ത ചൂടിനെ തടയാൻ വെറുമൊരു ഉള്ളി മതിയോ? സത്യം ഇതാ

ഈ തെറ്റുകൾ ചെയ്യരുത്

പൊടിച്ചു കഴിക്കുന്നത്: വേനൽക്കാലത്ത് ഉലുവ വറുത്തു പൊടിച്ചോ അല്ലാതെയോ നേരിട്ട് കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പെട്ടെന്ന് ശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും വയറ്റിൽ എരിച്ചിലിന് കാരണമാവുകയും ചെയ്യും.

അമിതമായ അളവ്: പ്രമേഹ നിയന്ത്രണത്തിനായി സ്ഥിരമായി ഉലുവ കഴിക്കുന്നവർ വേനൽക്കാലത്ത് അളവ് കുറയ്ക്കുന്നതാണ് ഏറ്റവും ഉചിതമായ മാർ​ഗം. ദിവസവും ഒന്നോ രണ്ടോ ടീസ്പൂണിൽ ഉലുവ കഴിക്കുന്നതാണ് നല്ലത്. അതിൽ കൂടുതൽ ഉലുവ ഉപയോഗിക്കുന്നത് നിർജ്ജലീകരണത്തിന് വഴിവെച്ചേക്കാം.

വെള്ളം കുടിക്കാതിരിക്കുക: ഉലുവയിട്ട വെള്ളം ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും മൂത്രത്തിന്റെ അളവ് വർദ്ധിക്കും. ഈ സമയത്ത് ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരം വേഗത്തിൽ തളരുകയും നിർജ്ജലീകരണം ഉണ്ടാവുകയും ചെയ്യുന്നു.

കുതിർത്ത ഉലുവ: ഒരു ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെച്ച് രാവിലെ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ കുതിർത്ത ഉലുവ ചവച്ചരച്ച് കഴിക്കുകയും ചെയ്യാം. കുതിർക്കുന്നത് വഴി ഉലുവയുടെ ഉഷ്ണ സ്വഭാവം കുറയുകയും ശരീരം തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

മോരിനൊപ്പം: ഉലുവ പൊടിച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് വേനൽക്കാലത്ത് നല്ലതാണ്. ഇത് വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. മോരിൻ്റെ തണുപ്പും ഉലുവയുടെ ഗുണവും ഒത്തുചേരുമ്പോൾ ഇത് മികച്ചൊരു പാനീയമാണ്.

ഉലുവയുടെ ​ഗുണങ്ങൾ എന്തെല്ലാം?

  • പ്രമേഹ നിയന്ത്രണം: ഉലുവയുടെ ഏറ്റവും വലിയ ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും എന്നതാണ്.
  • ദഹനം മെച്ചപ്പെടുത്തുന്നു: നാരുകളാൽ സമൃദ്ധമായ ഉലുവ മലബന്ധം അകറ്റാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി, ​ഗ്യാസ്, വയറു വീർക്കൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യും.
  • കൊളസ്ട്രോൾ കുറയ്ക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകളുടെ അളവ് നിയന്ത്രിക്കാനും ഉലുവ സഹായിക്കുന്നു. ഹൃദയാരോ​ഗ്യം സംരക്ഷിക്കാൻ ഇതിലും മികച്ചൊരു മാർ​ഗം വേറെയില്ല.
  • മുടി സംരക്ഷണം: മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും ഉലുവ നല്ലൊരു പ്രതിവിധിയാണ്. ഉലുവ അരച്ച് തലയിൽ തേക്കുന്നത് മുടിക്ക് തിളക്കം നൽകുന്നു.

English Summary:

Eating fenugreek is good for health benefits. But its thermal property makes it dangerous during summer season. In winter, this helps maintain body temperature and digestion. But in summer, consuming fenugreek fenugreek can trigger excessive body heat

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്