Teddy Day 2026: ടെഡി വാങ്ങാൻ മറക്കല്ലേ, കൂടെ ഇതും കൂടി പറയൂ…പ്രിയപ്പെട്ടവരുടെ മനം കവരാം!

Happy Teddy Day 2026 Wishes: പ്രണയത്തിൽ കരടി പാവകൾക്ക് എന്താണ് കാര്യമെന്നാണോ? കാമുകിയേയും കാമുകനേയും ഭാര്യയേയും ഭർത്താവിനെയും ഇംപ്രസ് ചെയ്യാൻ ഇത് അറിഞ്ഞോളൂ....

Teddy Day 2026: ടെഡി വാങ്ങാൻ മറക്കല്ലേ, കൂടെ ഇതും കൂടി പറയൂ...പ്രിയപ്പെട്ടവരുടെ മനം കവരാം!

Teddy Day

Published: 

10 Feb 2026 | 06:42 AM

പ്രണയം വല്ലാത്തൊരു അനുഭൂതിയാണ്, പ്രത്യേകിച്ച് ഈ ആഴ്ച അവയുടെ മാധൂര്യം കൂടും. റോസ് ഡേയും, പ്രൊപ്പോസ് ഡേ ഒക്കെയുമായി പ്രണയം പങ്കിടുന്ന മനോഹര നിമിഷങ്ങൾ…. ലിസ്റ്റിൽ ഇന്ന് ടെഡി ഡേയാണ്. പ്രണയത്തിൽ കരടി പാവകൾക്ക് എന്താണ് കാര്യമെന്നാണോ? കാമുകിയേയും കാമുകനേയും ഭാര്യയേയും ഭർത്താവിനെയും ഇംപ്രസ് ചെയ്യാൻ ഇത് അറിഞ്ഞോളൂ….

 

ടെഡി ഡേയുടെ ചരിത്രം

 

ടെഡി ബെയറുകളുടെ ഉത്ഭവം അമേരിക്കൻ മുൻ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ടെഡി’ എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു. 1902-ൽ ഒരു വേട്ടയാടൽ യാത്രയ്ക്കിടെ, ബന്ധിക്കപ്പെട്ട ഒരു കരടിയെ വെടിവെക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഈ വാർത്തയും അതിനെ ആസ്പദമാക്കി വന്ന കാർട്ടൂണുകളും ഏറെ പ്രശസ്തമായി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മോറിസ് മിക്റ്റോം എന്ന കളിപ്പാട്ട നിർമ്മാതാവാണ് ആദ്യമായി മൃദുവായ കരടിപ്പാവ നിർമ്മിച്ചതും അതിന് ‘ടെഡി ബെയർ’ എന്ന് പേരിട്ടതും. കാലക്രമേണ ഈ കരടിപ്പാവകൾ സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകമായി മാറുകയും വാലന്റൈൻസ് വാരത്തിന്റെ ഭാഗമാവുകയും ചെയ്തു.

 

ടെഡി ഡേ ആശംസകൾ

“നീ അരികിലില്ലാത്ത നേരങ്ങളിൽ എനിക്ക് കെട്ടിപ്പിടിക്കാൻ ഈ കുഞ്ഞു ടെഡി കൂട്ടിരിക്കട്ടെ. ഹാപ്പി ടെഡി ഡേ!”

“ലോകത്തിലെ ഏറ്റവും ക്യൂട്ട് ആയ വ്യക്തിക്ക്, ഇതാ ക്യൂട്ട് ആയ ഒരു ടെഡി ബെയർ. ഹാപ്പി ടെഡി ഡേ എന്റെ പ്രിയപ്പെട്ടവളേ/പ്രിയപ്പെട്ടവനേ.”

“ഈ ടെഡി ബെയറിനെപ്പോലെ നിന്റെ ജീവിതവും മൃദുവായതും സന്തോഷം നിറഞ്ഞതുമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

ALSO READ: പ്രണയം വിരിയുന്ന 7 നാളുകൾ: വാലൻ്റൈൻ വീക്ക് എങ്ങനെ ആഘോഷിക്കാം

“ഈ ടെഡി നിനക്ക് വെറുമൊരു കളിപ്പാട്ടമല്ല, എന്റെ സ്നേഹവും കരുതലും കൂടെയാണ്. ഹാപ്പി ടെഡി ഡേ!”

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടെഡി ബെയർ നീയാണ്. നിന്റെ ആലിംഗനമാണ് എനിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം.”

“ഒരു കുഞ്ഞു ടെഡി, ഒരുപാട് സ്നേഹം. ഈ ടെഡി ഡേ നിനക്കായി മാത്രം!”

“എപ്പോഴും കൂടെ നിൽക്കുന്ന, എന്റെ സങ്കടങ്ങൾ കേൾക്കുന്ന എന്റെ പ്രിയപ്പെട്ടവൾക്ക് ഇതാ ഒരു ടെഡി ഡേ ആശംസ.”

Follow Us
Related Stories
KSRTC Nalambalam Darshan 2026: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്
Thyroid ​In Womens: സ്ത്രീകളിലെ തൈറോയ്ഡ്: ലക്ഷണങ്ങൾ ഇതെല്ലാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Feet Pain: തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും
ഈ രീതി ഒന്ന് പരീക്ഷിക്കൂ… പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം
Onam Fashion: ഓണസാരിക്ക് സ്ലീവ്ലെസ് ബ്ലൗസ് നിങ്ങൾക്ക് ചേരുമോ? തയ്ക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കണേ…
Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം