Viral Food Recipe: ഭരണമാറ്റം മാത്രമല്ല, ബംഗാളിൽ ജൽമുരിയുടെ ഭരണവും തുടങ്ങി, ആ വൈറൽ പലഹാരം നമുക്കും തയ്യാറാക്കാം
Jhalmuri Became the Symbol of BJP’s Bengal Win: ബംഗാളിലെ തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലും സർവ്വസാധാരണമായ ഈ ലഘുഭക്ഷണം ഇന്ന് ബംഗാളിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. പൊരി, സവാള, പച്ചമുളക്, കടുക് എണ്ണ, മസാലകൾ എന്നിവ ചേർത്തുണ്ടാക്കുന്ന ജൽമുരി വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമാണ്. ഭരണമാറ്റം വികസനത്തിന്റെ പുതിയ പാതകൾ തുറക്കുമെന്ന പ്രതീക്ഷയിൽ വ്യവസായ ലോകവും സാധാരണക്കാരും ഒരേപോലെ ജൽമുരിയുടെ രുചി നുകർന്ന് ഈ വിജയത്തെ വരവേൽക്കുകയാണ്.

Narendra Modi tries Jhalmuri
പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ബംഗാളിന്റെ സ്വന്തം ലഘുഭക്ഷണമായ ജൽമുരി ദേശീയ ശ്രദ്ധയിലേക്ക്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഭാരതീയ ജനതാ പാർട്ടി ബംഗാളിൽ അധികാരം പിടിച്ചെടുത്തതോടെ, ആ വിജയത്തിന്റെ ആഘോഷം ജൽമുരിയുടെ രുചിയിലൂടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഹർഷ് ഗോയങ്കയുടെ വൈറൽ പോസ്റ്റ്
പ്രമുഖ വ്യവസായിയും ആർപിജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു ചിത്രമാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. വാർത്തകൾ തത്സമയം നോക്കുന്നതിനിടയിൽ ജൽമുരി കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘പോസ്റ്റ് ബംഗാൾ ഇലക്ഷൻ: എൻജോയിങ് ജൽമുരി’ എന്ന് അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. ബംഗാളിന്റെ വികാരം തൊട്ടറിഞ്ഞ ഒരു ലഘുഭക്ഷണം ആഘോഷത്തിനായി തിരഞ്ഞെടുത്തതിലൂടെ വലിയൊരു രാഷ്ട്രീയ സന്ദേശമാണ് ഗോയങ്ക നൽകിയതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
മോദിയും ജൽമുരിയും
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഗ്രാമിലെ ഒരു സാധാരണ കടയിൽ നിന്ന് ജൽമുരി വാങ്ങി കഴിക്കുന്ന ചിത്രം നേരത്തെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണക്കാരന്റെ ഭക്ഷണത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ ആ നിമിഷം നിർണ്ണായകമായി. ബംഗാളിലെ പ്രാദേശിക സംസ്കാരവുമായി ലയിച്ചുചേരാൻ ഭക്ഷണത്തോളം നല്ലൊരു മാധ്യമമില്ലെന്ന് ബിജെപി പ്രവർത്തകരും വ്യക്തമാക്കുന്നു.
ബംഗാളിന്റെ സ്വത്വമായി ജൽമുരി
ബംഗാളിലെ തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലും സർവ്വസാധാരണമായ ഈ ലഘുഭക്ഷണം ഇന്ന് ബംഗാളിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. പൊരി, സവാള, പച്ചമുളക്, കടുക് എണ്ണ, മസാലകൾ എന്നിവ ചേർത്തുണ്ടാക്കുന്ന ജൽമുരി വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമാണ്.
ALSO READ: പഴുത്ത മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഇതറിയാതെ പോകരുത്
ഭരണമാറ്റം വികസനത്തിന്റെ പുതിയ പാതകൾ തുറക്കുമെന്ന പ്രതീക്ഷയിൽ വ്യവസായ ലോകവും സാധാരണക്കാരും ഒരേപോലെ ജൽമുരിയുടെ രുചി നുകർന്ന് ഈ വിജയത്തെ വരവേൽക്കുകയാണ്. ഭക്ഷണം കേവലം വിശപ്പടക്കാനുള്ളതല്ല, അത് ഐക്യത്തിന്റെയും ആഘോഷത്തിന്റെയും അടയാളം കൂടിയാണെന്ന് ജൽമുരി ഒരിക്കൽ കൂടി തെളിയിക്കുന്നു.
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ അരിഞ്ഞ സവാള, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, നിലക്കടല എന്നിവ എടുക്കുക. ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി ഇതിലേക്ക് കടുക് എണ്ണ (മറ്റേത് എണ്ണ വേണമെങ്കിലും ചേർക്കാം. പക്ഷെ കടുകെണ്ണയാണ് രുചി നൽകുന്നത് എന്നു കരുതുന്നു) ചേർക്കുക. ഇത് എല്ലാ ചേരുവകളിലും നന്നായി പിടിക്കണം. ഏറ്റവും ഒടുവിൽ പൊരിയും മല്ലിയിലയും മിക്സ്ചറും ചേർത്ത് വേഗത്തിൽ ഇളക്കുക. പൊരിയുടെ ക്രിസ്പിനെസ് പോകുന്നതിന് മുൻപ് ഉടൻ തന്നെ വിളമ്പുക. അച്ചാർ പൊടി ഉണ്ടെങ്കിൽ ഒരു ടീസ്പൂൺ ചേർക്കുന്നത് ഇതിന്റെ രുചി വർദ്ധിപ്പിക്കും. പക്ഷെ നിർബന്ധമില്ല.