Indoor Plants: കൊതുക് ശല്യമാണോ, വീട്ടിനുള്ളിൽ ഈ ചെടികൾ വച്ചാൽ മതി

How to Get Rid of Mosquitoes with Indoor Plants: മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള കോയിലുകളും സ്പ്രേകളും ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഇതിന് പകരമായി ഒരു റിസ്ക്കും ഇല്ലാതെ പ്രകൃതിദത്തമായി കൊതുകുകളെ അകറ്റാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?

Indoor Plants: കൊതുക് ശല്യമാണോ, വീട്ടിനുള്ളിൽ ഈ ചെടികൾ വച്ചാൽ മതി

പ്രതീകാത്മക ചിത്രം

Published: 

04 May 2026 | 02:16 PM

വൈകുന്നേരമാകുമ്പോൾ മൂളിയെത്തുന്ന കൊതുകുകൾ വലിയൊരു വെല്ലുവിളി തന്നെയാണ്. അവ പരത്തുന്ന രോഗങ്ങളും നിരവധിയാണ്. ഈ കൊതുകുശല്യം ഒഴിവാക്കാൻ പല മരുന്നുകളും വിപണിയിൽ ഉണ്ട്. എന്നാൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള കോയിലുകളും സ്പ്രേകളും ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഇതിന് പകരമായി ഒരു റിസ്ക്കും ഇല്ലാതെ പ്രകൃതിദത്തമായി കൊതുകുകളെ അകറ്റാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ഒന്നും ചെയ്യേണ്ട…കുറച്ച് ചെടി വീടിനുള്ളിലോ മുറ്റത്തോ നട്ടാൽ മതി.

കൊതുക് ശല്യം അകറ്റുന്ന ചെടികൾ

ലാവെൻഡർ

കൊതുക് ശല്യം തടയാൻ സഹായിക്കുന്ന ഒരു ഇൻഡോർ പ്ലാന്റാണ് ലാവെൻഡർ. ഈ ചെടിയുടെ മണം നമുക്ക് ഇഷ്ടപ്പെടുമെങ്കിലും കൊതുകുകൾക്ക് ഇവ അസഹനീയമാണ്.  ഈ ചെടിയിൽ അടങ്ങിയിരിക്കുന്നവ കൊതുകുകളെ തുരത്താൻ സഹായിക്കുന്നതാണ്. അതിനാൽ ഇവ വീടിനുള്ളിൽ നടാം. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗങ്ങളിൽ വേണം ഇവ നടാം.

മാരിഗോൾഡ് / ചെണ്ടുമല്ലി

നമുക്ക് ഏറെ സുപരിചിതമായ ചെടിയാണ് ചെണ്ടുമല്ലി. എന്നാൽ ഇവയ്ക്ക് പ്രാണികളെയും കൊതുകുകളെയും അകറ്റാനുള്ള കഴിവുണ്ടെന്ന് അറിയാമോ? ഈ ചെടികളിൽ പൈറേത്രം എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ വിപണിയിലുള്ള പല കൊതുക് നിവാരിണി ലേപനങ്ങളിലും ഉപയോഗിക്കുന്നതാണ്. അതിനാൽ ഇവ വീട്ടിൽ നട്ടാൽ കൊതുകുകൾ അകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതാണ്.

സിട്രോനെല്ല ഗ്രാസ്

സിട്രോനെല്ല ഗ്രാസാണ് പട്ടികയിൽ അടുത്തത്. ഇതിന് ശക്തമായ നാരങ്ങ ഗന്ധമാണ് ഉള്ളത്. ഈ ഗന്ധം കൊതുകുകളെ വഴിതിരിച്ച് വിടാൻ സഹായിക്കുന്നു. അതിനാൽ വീടിനുള്ളിൽ ചട്ടികളിലും വീടിന് പുറത്തും ഒരുപോലെ സിട്രോനെല്ല ഗ്രാസ് വളർത്താവുന്നതാണ്.

റോസ്മേരി

മുടി സംരക്ഷണവുമായി ബന്ധപ്പെട്ട് അധികം കേട്ടിട്ടുള്ള ഒരു ചെടിയാണ് റോസ് മേരി. എന്നാൽ ഇവ കൊതുക് ശല്യം തടയാനും ഉപകാരിയാണെന്ന് അറിയാമോ? റോസ്മേരി ചെടികളുടെ മണം കൊതുകുകൾക്ക് ഇഷ്ടമല്ല. അതിനാൽ ഇവയും വീട്ടിൽ വളർത്താം.

തുളസി

എല്ലാവരുടെയും വീടുകളിൽ സാധാരണയായി കാണുന്ന ചെടിയാണ് തുളസി. തുളസിക്ക് അണുനാശക ശക്തിയും കൊതുകുകളെ അകറ്റാനുള്ള ഗുണവുമുണ്ട്. ഇതിന്റെ ഇലകളിൽ നിന്നുള്ള രൂക്ഷഗന്ധം കൊതുകുകൾ വീടിനുള്ളിൽ വരുന്നത് തടയും.

ALSO READ: പഴുത്ത മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഇതറിയാതെ പോകരുത്

കൊതുകുകൾ പരത്തുന്ന രോഗങ്ങൾ

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്തി കൊതുകുകൾ കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. കഠിനമായ പനി, കണ്ണിന് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

മലേറിയ

രോഗബാധിതമായ പെൺ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിറയലോടു കൂടിയ കഠിനമായ പനി, അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.

ചിക്കുൻഗുനിയ 

ഈഡിസ് കൊതുകുകൾ വഴിയാണ് പകരുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, വിട്ടുമാറാത്ത സന്ധിവേദന സന്ധികളിൽ വീക്കം, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.

English Summary:

This Article highlights five indoor plants that can help keep mosquitoes away naturally using their strong scents and essential oils. Check How tulsi (holy basil), mint, citronella, lemongrass, and rosemary Helps to keep mosquitoes away.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്