Adding Extra Salt: ഭക്ഷണത്തില്‍ അധികം ഉപ്പ് ചേര്‍ക്കാറുണ്ടോ? ആ ശീലം ഉടന്‍ നിര്‍ത്തിക്കോ
Why Adding Extra Salt Dangerous : അമിതമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ശരീരത്തിനുള്ളിലെ പല അവയവങ്ങളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിച്ചേക്കാം. ഈ ശീലം ഹൃദയത്തിന് നിശബ്ദമായി അമിത സമ്മർദ്ദം നൽകുന്നുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉപ്പ്
Cardiologist’s Warning: ഭക്ഷണത്തിന് ആവശ്യത്തിന് ഉപ്പുണ്ടെങ്കിലും, അത് അധികമായി ആവശ്യപ്പെടുന്ന ശീലം ചിലര്‍ക്കുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പാത്രത്തിന്റെ ഒരു വശത്ത് ഉപ്പ് ‘കരുതല്‍ ശേഖര’മായി വയ്ക്കുന്നവരും ഏറെയാണ്. നിസാര കാര്യമായി തോന്നുമെങ്കിലും, ഇത് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ശരീരത്തിനുള്ളിലെ പല അവയവങ്ങളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിച്ചേക്കാം. ഈ ശീലം ഹൃദയത്തിന് നിശബ്ദമായി അമിത സമ്മർദ്ദം നൽകുന്നുണ്ടാകാമെന്ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ. അമിത് മിത്തൽ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണത്തിൽ വീണ്ടും ഉപ്പ് ചേർക്കുന്നത് പലര്‍ക്കും ശീലമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണത്തിൽ അധികമായി ഉപ്പ് ചേർക്കുന്നത് ദോഷകരമല്ലെന്ന് തോന്നാമെങ്കിലും, അത് നല്ല ശീലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഡിയത്തിന്റെ അമിതമായ ഉപയോഗം ക്രമേണ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും കാലക്രമേണ ഹൃദയ സിസ്റ്റത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുമെന്ന് കാർഡിയോളജിസ്റ്റ് മുന്നറിയിപ്പ് നല്‍കി.
അധികമായി ഉപ്പ് ഉപയോഗിക്കുമ്പോള്‍
ഇന്ത്യക്കാരുടെ ഉപ്പ് ഉപയോഗം നിലവിൽ തന്നെ വളരെ കൂടുതലാണ്. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉപ്പ് മിക്ക ആളുകളും ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ ശരീരത്തിൽ പ്രകടമാകും. സോഡിയം കൂടുമ്പോൾ ശരീരം കൂടുതൽ വെള്ളം ശേഖരിച്ചുവെക്കാൻ തുടങ്ങുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരികയും ചെയ്യുന്നു. കാലക്രമേണ, രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കാനും, ഹൃദയപേശികൾ ദുർബലമാകാനും കാരണമാകുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Also Read: Sleep: ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? കാരണം ഇതായിരിക്കും
തുടക്കത്തിൽ ഇതിന് പ്രകടമായ ലക്ഷണങ്ങൾ ഒന്നുമുണ്ടാകില്ല. ക്രമണേ പ്രശ്‌നങ്ങള്‍ ഗുരുതരമാകാം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത് വരെ ആളുകൾ ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പാക്കറ്റ് ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, ചട്ണികൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയിലൂടെയെല്ലാം ശരീരത്തില്‍ ഉപ്പ് എത്തുന്നു. ഇതിനു പുറമെയാണ്, ഭക്ഷണമേശയിൽ വെച്ച് അധികമായി ചേർക്കുന്ന ഉപ്പ്. നിയന്ത്രണാതീതമായ ഒരു ഘട്ടം എത്തുന്നതുവരെ ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഹൃദയം ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും ഡോ. അമിത് മിത്തൽ പറഞ്ഞു.
അസാധാരണമായ വീക്കം, അടിക്കടിയുള്ള ദാഹം, കൈവിരലുകളിലോ പാദങ്ങളിലോ ഉണ്ടാകുന്ന നീർവീക്കം, ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട തലവേദന, ഉപ്പുള്ള ഭക്ഷണങ്ങളോടുള്ള നിരന്തരമായ ആസക്തി തുടങ്ങിയവ ഉയര്‍ന്ന സോഡിയം ഉപയോഗത്തിന്റെ ലക്ഷണങ്ങളാണ്. അധിക ഉപ്പില്ലെങ്കില്‍ ഭക്ഷണത്തിന് രുചിയില്ലാത്തതുപോലെ ഇത് ശീലമാക്കിയവര്‍ക്ക് തോന്നാറുണ്ട്. അധിക ഉപ്പിലാതെ തനിക്ക് ഭക്ഷണം കഴിക്കാനാകില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ ശീലം മാറ്റിയെടുക്കണമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്.
നിരാകരണം
ഈ ലേഖനം പൊതുവായ വിവരങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ളതാണ്. പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും എപ്പോഴും ഡോക്ടറുടെ നിർദ്ദേശം തേടുക. ഈ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary
Adding extra salt to meals can seriously damage your heart over time. This habit increases blood pressure and puts constant strain on your arteries. Many people consume excessive sodium through processed snacks and table salt without realizing it. Doctors recommend using herbs and spices to reduce salt while maintaining flavor.