Bluetooth Earphones: ബ്ലൂടൂത്ത് ഇയർഫോൺ ഉപയോ​ഗം അപകടകമോ…; കാൻസർ സാധ്യത സത്യമോ, ന്യൂറോസർജൻ പറയുന്നു

Bluetooth Earphones Wearing Side Effects: മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. കേൾവിശക്തിയെ ഈ ശീലം കാര്യമായി ബാധിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

Bluetooth Earphones: ബ്ലൂടൂത്ത് ഇയർഫോൺ ഉപയോ​ഗം അപകടകമോ...; കാൻസർ സാധ്യത സത്യമോ, ന്യൂറോസർജൻ പറയുന്നു

Bluetooth Earphones

Published: 

30 Dec 2025 | 03:38 PM

സമൂഹത്തിലേക്ക് നോക്കിയാൽ പത്തിൽ എട്ടുപേരും ഇയർഫോണുകൾ ഉപയോ​ഗിക്കുന്നവരാണ്. പ്രായഭേദമന്യേ മിക്കവരും ഇന്ന് ആശ്രയിക്കുന്ന ഒരു ഉപകരണമാണ് ഇയർഫോണുകൾ. എന്നാൽ, മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. കേൾവിശക്തിയെ ഈ ശീലം കാര്യമായി ബാധിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ കാൻസർ സാധ്യതയെക്കുറിച്ചും ചില സന്ദർഭങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.

അതേസമയം ഈ പ്രചാരണത്തിൽ എത്രത്തോളം സത്യമുണ്ടെന്നാണ് മിഷിഗൺ ന്യൂറോസർജറി ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോസർജനാണ് ഡോ. ജയ് ജഗന്നാഥൻ പറയുന്നത്. അദ്ദേഹം തൻ്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എയർപോഡുകൾ ഉപയോഗിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള തലച്ചോറിനെ ബാധിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന അവകാശവാദത്തിനെതിരെയാണ് അദ്ദേഹത്തിന്റെ മറിപടി.

ALSO READ: പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ്ങ് വേറെ രീതിക്കും കഴിക്കാം; തണുപ്പിനെ ചെറുക്കാൻ സൂപ്പായാലോ

എയർപോഡുകൾ പോലുള്ള ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന അയോണൈസ് ചെയ്യാത്ത വികിരണം മൊബൈൽ ഫോണുകൾ ഉത്പാദിപ്പിക്കുന്ന വികിരണത്തേക്കാൾ വളരെ കുറവാണെന്നും ഇത് താരതമ്യേന സുരക്ഷിതമാണെന്നുമാണ് ഡോ. ജയ് വെളിപ്പെടുത്തുന്നത്. എയർപോഡുകളിലെ യഥാർത്ഥ റേഡിയേഷൻ എക്സ്പോഷർ ഒരു സെൽ ഫോൺ ഉപയോഗത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ 10 മുതൽ 400 മടങ്ങ് വരെ കുറവാണ്. കാൻസർ ഉണ്ടാകുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് അദ്ദേഹം എടുത്തുപറയുന്നത്.

എന്നാൽ എയർപോഡുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അമിതമായ ശബ്ദത്തോട് കൂടി ഇത് ഉപയോ​ഗിക്കുന്നത് നിങ്ങളുടെ കേൾവിശക്തിയെ കാര്യമായി തന്നെ ബാധിക്കുന്നു. കൂടാതെ ആളുകൾ ദീർഘനേരം ഇയർബഡുകൾ ഉപയോ​ഗിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം വർദ്ധിക്കും, അത് ബാക്ടീരിയകൾക്കും വൈറസുകൾക്കും തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ​ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ എപ്പോഴും അത്യാവശ്യത്തിന് മാത്രം ഇത് ഉപയോ​ഗിക്കുക.

 

പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
തണ്ണിമത്തന്‍ പോപ്പ്‌സിക്കിള്‍സ് ഉണ്ടാക്കാം; സംഗതി സിമ്പിളാണ്
തുണിയിൽ കറ പറ്റിയോ? മാറ്റാൻ ഇതൊന്ന് മതി
വയറിലെ ഗ്യാസ് മാറാൻ ഇഞ്ചി-തേൻ മാജിക്; ഇങ്ങനെ കുടിക്കൂ
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ച് തകർത്തു
കാർ ഓവർടേക്ക് ചെയ്യുന്നു, ബൈക്കാണെങ്കിൽ ഓവർ സ്പീഡും, അപകടത്തിൻ്റെ വീഡിയോ
വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ കണ്ട പുലി
ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ഗുരുതരാവസ്ഥയിലായ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല