Kitchen tips: വസ്ത്രത്തിന് നിറം നൽകുന്നതു മുതൽ മിഠായി വരെ… ഒരു പഴത്തൊലിയും ഇനി കളയേണ്ട

Nutrient-Rich Peels into Delicious Snacks: നമ്മളിൽ ഭൂരിഭാഗം പേരും പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാൽ ഒരു പപ്പായയുടെയോ ഓറഞ്ചിന്റെയോ മൂന്നിലൊന്ന് ഭാഗവും അതിന്റെ തൊലിയാണെന്നും, അതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിങ്ങൾക്കറിയാമോ? ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗം ഇങ്ങനെ പാഴായിപ്പോകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Kitchen tips: വസ്ത്രത്തിന് നിറം നൽകുന്നതു മുതൽ മിഠായി വരെ... ഒരു പഴത്തൊലിയും ഇനി കളയേണ്ട

പ്രതീകാത്മക ചിത്രം

Updated On: 

28 Apr 2026 | 10:26 PM

പഴം കഴിക്കും തൊലി കളയും… ഇതാണല്ലോ നമ്മളെല്ലാം പിന്തുടരുന്ന സാധാരണ രീതി. എന്നാൽ തൊലിയാണ് താരമെന്നു പറ‍ഞ്ഞാൽ പരീക്ഷണത്തിനല്ലേ എന്നു മറുചോദ്യമെത്തും. നമ്മളിൽ ഭൂരിഭാഗം പേരും പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാൽ ഒരു പപ്പായയുടെയോ ഓറഞ്ചിന്റെയോ മൂന്നിലൊന്ന് ഭാഗവും അതിന്റെ തൊലിയാണെന്നും, അതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിങ്ങൾക്കറിയാമോ?

ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗം ഇങ്ങനെ പാഴായിപ്പോകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷകരമായ മീഥെയ്ൻ വാതകം പുറത്തുവിടാനും കാരണമാകുന്നു. മാലിന്യം എന്ന് നമ്മൾ കരുതുന്ന ഈ തൊലികൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന അഞ്ച് മികച്ച വഴികൾ ഇതാ…

ഓറഞ്ച് തൊലി കൊണ്ട് മാർമലേഡും മിഠായിയും

ഓറഞ്ച് തൊലി വെറുതെ കളയാതെ സ്വാദിഷ്ടമായ മാർമലേഡ് തയ്യാറാക്കാം. ഓറഞ്ച് തൊലി, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേർത്ത് ഇത് ഉണ്ടാക്കാം. കൂടാതെ, ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി പഞ്ചസാര ലായനിയിൽ വേവിച്ച് കാൻഡീഡ് ഓറഞ്ച് പീൽ എന്ന മധുരപലഹാരവും നിർമ്മിക്കാം. ഇത് പാകം ചെയ്യുമ്പോൾ ലഭിക്കുന്ന ഓറഞ്ച് സിറപ്പ് പാനീയങ്ങളിൽ ചേർക്കാനും മികച്ചതാണ്.

പൈനാപ്പിൾ തൊലിയിൽ നിന്ന് മെക്സിക്കൻ പാനീയം

പൈനാപ്പിൾ തൊലി കഴിക്കാൻ കഴിയില്ലെന്നാണ് പൊതുവെ കരുതുന്നത്. ഇതിന്റെ കട്ടിയുള്ള പുറംഭാ​ഗവും മറ്റും ഭക്ഷ്യയോ​ഗ്യമല്ലാത്ത നിലയിലാണ്. എന്നാൽ അതിന്റെ ഉൾഭാഗത്തെ കട്ടിയുള്ള തണ്ടും ഉപയോഗിച്ച് തെപാച്ചെ എന്ന മെക്സിക്കൻ പാനീയം നിർമ്മിക്കാം. പൈനാപ്പിൾ തൊലി വെള്ളവും ശർക്കരയും ചേർത്ത് 24 – 36 മണിക്കൂർ പുളിപ്പിക്കാൻ വെക്കുക. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഈ പാനീയം ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ALSO READ: എസിയും കൂളറും വേണ്ട! എത്ര ചൂടിലും വീടിനുള്ളിൽ തണുപ്പ് വേണോ; വളരെ ഈസി ഇങ്ങനെ ചെയ്തോ

ഇഞ്ചിത്തൊലി കൊണ്ടൊരു ഔഷധക്കൂട്ട്

ഇഞ്ചി തൊലികളയാതെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇതിന്റെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി-യും ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇഞ്ചിത്തൊലി സൂപ്പുകളിൽ ചേർത്തോ, വെള്ളത്തിലിട്ട് തിളപ്പിച്ച് ബ്രോത്ത് ഉണ്ടാക്കിയോ ഉപയോഗിക്കാം. തൊലി ഉണക്കിപ്പൊടിച്ച് ചായപ്പൊടിയായും ഉപയോഗിക്കാവുന്നതാണ്.

മത്തങ്ങത്തൊലി കൊണ്ടുള്ള ചിപ്‌സ്

മത്തങ്ങയുടെയോ മധുരമത്തങ്ങയുടെയോ തൊലിയും കുരുവും പോഷകസമൃദ്ധമാണ്. പണ്ടുമുതലേ ഇത് ഉണക്കി സൂക്ഷിക്കുന്ന പതിവു കേരളത്തിൽ ഉൾപ്പെടെ ഉണ്ട്. ഇവ ഉപ്പും മുളകുപൊടിയും മറ്റ് മസാലകളും ചേർത്ത് എണ്ണയിൽ വറുത്തോ എയർ ഫ്രയറിൽ ബേക്ക് ചെയ്തോ ക്രിസ്പി ചിപ്‌സുകളാക്കി മാറ്റാം. ഇത് സൂപ്പുകൾക്ക് മുകളിൽ ഗാർണിഷ് ചെയ്യാനും നല്ലതാണ്.

ഉള്ളിത്തൊലി കൊണ്ട് തുണിക്ക് നിറം നൽകാം

ഉള്ളിത്തൊലി വെറുതെ കളയുന്നതിന് പകരം തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കാം. ഉള്ളിത്തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുമ്പോൾ ലഭിക്കുന്ന കടും ഓറഞ്ച് നിറമുള്ള ലായനിയിൽ കോട്ടൺ തുണികൾ മുക്കിവെച്ചാൽ മനോഹരമായ നിറം ലഭിക്കും. ഉള്ളിയുടെ പുറംതൊലിയിലുള്ള ടാനിൻ എന്ന ഘടകം ഈ നിറം തുണിയിൽ പിടിക്കാൻ സഹായിക്കുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ കുറയ്ക്കുന്നതിലൂടെ പണം ലാഭിക്കാമെന്ന് മാത്രമല്ല, ഭൂമിയുടെ സംരക്ഷണത്തിൽ പങ്കാളികളാകാനും നമുക്ക് സാധിക്കും. അടുത്ത തവണ പഴങ്ങൾ വാങ്ങുമ്പോൾ അതിന്റെ തൊലി കൂടി ഉപയോഗിക്കാൻ മറക്കരുത്

English Summary

Most people discard fruit and vegetable peels despite them containing up to one-third of the plant’s nutrients, a habit that contributes to global food waste and harmful methane emissions. By repurposing these scraps into snacks, cleaners, or compost, we can benefit our health and the environment simultaneously.

Follow Us
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'