Onam 2026 Proverbs: ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം! ഈ പഴഞ്ചൊല്ലുകൾ കേട്ടിട്ടുണ്ടോ?

Onam 2026 Proverbs: ആദ്യകാലങ്ങളിൽ ഓണം പോലുള്ള എന്ത് ആഘോഷങ്ങൾ വന്നാലും ഭക്ഷണകാര്യങ്ങളിലും മറ്റും പൂർണ ഉത്തരവാദിത്വം സ്ത്രീകൾക്കായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ അതിലും ഒരുപാട് മാറ്റങ്ങൾ വന്നു. ഇന്ന് വീട്ടിൽ ഒരു ആഘോഷം ഉണ്ടായാൽ ആണും പെണ്ണും ഒരേപോലെ പാചകങ്ങളിലും മറ്റും.........

Onam 2026 Proverbs: ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം! ഈ പഴഞ്ചൊല്ലുകൾ കേട്ടിട്ടുണ്ടോ?

Onam 2026 Proverbs

Published: 

24 Aug 2026 | 06:36 PM

ഓണത്തെ വരവേൽക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ. അത്തം തുടങ്ങി ഉത്രാടം എത്തുമ്പോൾ നാടും വീടും നഗരവും എല്ലാം ഓണത്തിന്റെ മൂഡിലാണ്. കാലം മാറിയപ്പോൾ ഓണത്തിന്റെ മട്ടും ഭാവവും മാറി. ഓണവും ഇപ്പോൾ ഹൈടെക് രീതിയിലാണ്. പരമ്പരാഗതമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോൾ ഇല്ല. ഏറ്റവും വലിയ മാറ്റം വന്നത് പൂക്കളത്തിൽ തന്നെയാണ്. ആദ്യകാലങ്ങളിൽ പറമ്പിലും തൊടിയിലും ഉള്ള ഓരോ പൂക്കളും പറിച്ചെടുത്ത പൂക്കളം ഒരുക്കിയപ്പോൾ ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവരുന്ന പൂക്കളാണ് നമ്മുടെ പൂക്കളത്തിൽ സ്ഥാനം പിടിച്ചത്.

എന്നിരുന്നാലും ആഘോഷങ്ങൾ എന്നും ക്ലാസ് ആക്കി മാറ്റുന്ന മലയാളിയുടെ വൈബിന് ഒട്ടും മാറ്റമില്ല. കാലം മാറിയതിനനുനുസരിച്ച് ആഘോഷങ്ങളുടെ പെരുമ ഒന്നുകൂടി കൂടി എന്ന് തന്നെ പറയാം. പണ്ടുകാലത്തെ ഓണക്കളികളും തിരുവാതിരക്കളികളും പുലിക്കളിയും എല്ലാം ഇന്നും മാറ്റമില്ലാതെ പിന്തുടരുന്നു. എന്നാൽ പണ്ടത്തെ സംവിധാനം പോലെയല്ല ഇന്ന് ഒന്നുകൂടി എല്ലാം സൗകര്യങ്ങളോടെ ആയി എന്ന് മാത്രം. ഓണവുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകളും ഉണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ചില ഓണപ്പഴഞ്ചൊല്ലുകൾ ആണ് ഇവിടെ പറയുന്നത്.

ALSO READ:പൂക്കൾ വാങ്ങി വെറുതെ ഫ്രിഡ്ജിൽ വെക്കരുത്! വാടാതെ സൂക്ഷിക്കാൻ ഇതാ ചില ട്രിക്കുകൾ

1. ഓണത്തിനിടയിൽ പുട്ടു കച്ചവടം
2. അത്തം കറുത്താൽ ഓണം വെളുക്കും
3. ഉള്ളതുകൊണ്ട് ഓണം പോലെ
4. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
5. ഓണം വരാനൊരു മൂലം വേണം
6. കാണം വിറ്റും ഓണം ഉണ്ണണം
7. ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പര
8. ഉണ്ടെങ്കിൽ ഓണം പോലെ അല്ലെങ്കിൽ ഏകാദശി
9. ഒന്നാം ഓണം നല്ലോണം രണ്ടാം ഓണം കണ്ടോണം മൂന്നാം ഓണം മുക്കിം മൂളിം നാലാം ഓണം നക്കീം തുടച്ചും അഞ്ചാം ഓണം പിഞ്ചോണം ആറാമോണം അരിവാളും വള്ളിയും
10. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം

സ്ത്രീകളെ ഉദ്ദേശിച്ചാണ്….

ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം: ഈ പഴഞ്ചൊല്ല് വീട്ടിലെ സ്ത്രീകളെ ഉദ്ദേശിച്ചാണ്. ഉത്രാടത്തിന്റെ ഉച്ചയ്ക്കുശേഷം ഓണസദ്യക്കുള്ള സാധനങ്ങൾ ഉണ്ടാക്കുന്നതിനുള്ള വെപ്രാളത്തിൽ ആയിരിക്കും അമ്മമാർ. കാളനും മാങ്ങ കറിയും നാരങ്ങ കറിയും പുളിയിഞ്ചിയും തയ്യാറാക്കണം. ആദ്യകാലങ്ങളിൽ ഓണം പോലുള്ള എന്ത് ആഘോഷങ്ങൾ വന്നാലും ഭക്ഷണകാര്യങ്ങളിലും മറ്റും പൂർണ ഉത്തരവാദിത്വം സ്ത്രീകൾക്കായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ അതിലും ഒരുപാട് മാറ്റങ്ങൾ വന്നു. ഇന്ന് വീട്ടിൽ ഒരു ആഘോഷം ഉണ്ടായാൽ ആണും പെണ്ണും ഒരേപോലെ പാചകങ്ങളിലും മറ്റും ഉൾപ്പെടുന്നു. അല്ലെങ്കിൽ ഇന്ന് പലരും ഭക്ഷണം പുറത്തുന്ന് വാങ്ങുന്ന ഒരു സമ്പ്രദായം കൂടി എത്തി.

ENGLISH SUMMARY

Malayalis are in full swing to welcome Onam. Starting from Atham and ending with Uthradam, the whole country, home and city are in the mood for Onam. There are many proverbs related to Onam. Some of the important Onam proverbs are mentioned here.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം