Kerala Travel Spots: ഒരാഴ്ച അവധിയില്ലേ? വീട്ടിലിരുന്ന് സമയം കളയേണ്ട; അധികമാരും കാണാത്ത കിടിലൻ സ്പോട്ടുകൾ

Hidden Travel Places ​in kerala: നീണ്ട അവധി ദിവസങ്ങൾ വീടിനുള്ളിൽത്തന്നെ ചെലവഴിച്ച് ബോറടിക്കുന്നതിന് പകരം, തിരക്കുകളൊഴിഞ്ഞ് പ്രകൃതി ശാന്തമായി നിലകൊള്ളുന്ന മനോഹരമായ അനുഭവങ്ങളിലേക്ക് യാത്ര തിരിക്കാം. പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയി ട്രാഫിക്കിലും തിരക്കിലും പെട്ട് മടുകാതെ, ഈ അവധിക്കാലത്ത് ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന, സഞ്ചാരികൾ അധികമെത്താത്ത ചില സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര പ്ലാൻ ചെയ്യാം.

Kerala Travel Spots: ഒരാഴ്ച അവധിയില്ലേ? വീട്ടിലിരുന്ന് സമയം കളയേണ്ട; അധികമാരും കാണാത്ത കിടിലൻ സ്പോട്ടുകൾ

പ്രതീകാത്മക ചിത്രം

Published: 

17 Oct 2026 | 01:46 PM

കേരളത്തിൽ ശനിയാഴ്ച (ഒക്ടോബർ 17- ഇന്ന്) മുതൽ നീണ്ട അവധിക്കാലം ആരംഭിക്കുകയാണ്. ഞായറാഴ്ചയ്ക്ക് പിന്നാലെ, നവരാത്രി പ്രമാണിച്ചുള്ള സർക്കാർ അവധിയും, തുടർന്ന് മഹാനവമി, വിജയദശമി ദിവസങ്ങളും വരുന്നതോടെ ഒരാഴ്ച്ച നീണ്ട അവധിയാണ് നമുക്ക് മുന്നിലുള്ളത്. ഈ ദിവസങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വെറുതെ വീട്ടിലിരുന്ന് സമയം കളയരുത്.

നീണ്ട അവധി ദിവസങ്ങൾ വീടിനുള്ളിൽത്തന്നെ ചെലവഴിച്ച് ബോറടിക്കുന്നതിന് പകരം, തിരക്കുകളൊഴിഞ്ഞ് പ്രകൃതി ശാന്തമായി നിലകൊള്ളുന്ന മനോഹരമായ അനുഭവങ്ങളിലേക്ക് യാത്ര തിരിക്കാം. പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയി ട്രാഫിക്കിലും തിരക്കിലും പെട്ട് മടുകാതെ, ഈ അവധിക്കാലത്ത് ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന, സഞ്ചാരികൾ അധികമെത്താത്ത ചില സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര പ്ലാൻ ചെയ്യാം.

ALSO READ: വിസ്റ്റാഡോം ട്രെയിൻ ആദ്യമായി കേരളത്തിൽ എത്തുന്നു: സർവീസ് ഈ റൂട്ടിൽ ഒക്ടോബർ 22 മുതൽ

എറണാകുളത്തെ പനിയേലിപ്പോര്

എറണാകുളം ജില്ലയിലെ വെങ്ങൂർ പഞ്ചായത്തിൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന ഈ ഇക്കോ ടൂറിസം കേന്ദ്രം, ശാന്തവും എന്നാൽ ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞതുമായ ഒരു യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. പെരുമ്പാവൂരിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള പനിയേലിപ്പോരിന്റെ പ്രധാന ആകർഷണം, പാറക്കെട്ടുകളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പെരിയാർ നദിയുടെ മനോഹരമായ ഒരു ഭാഗമാണ്. മരക്കൊമ്പുകളിൽ നിർമ്മിച്ച ചെറിയ കുടിലുകൾ, മുളയിൽ തീർത്ത പാലങ്ങൾ, ചെറിയ വെള്ളച്ചാട്ടം, കൂടാതെ വനപ്രദേശത്തിന്റെ ശാന്തമായ അന്തരീക്ഷം എന്നിവയും ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാം.

രാത്രിയിൽ ഇവിടെ കാട്ടാനകൾ എത്താറുണ്ട്, എന്നാൽ പകൽ സമയം സുരക്ഷിതമാണ്. സ്ത്രീകൾക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ, ശുചിത്വമുള്ള ടോയ്‌ലറ്റുകളും വസ്ത്രം മാറാനുള്ള മുറികളും ഉണ്ട്. കൂടാതെ, സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ സന്ദർശനം അനുവദിക്കുന്നതാണ്.

കൊല്ലത്തെ ‘സീ അഷ്ടമുടി’ ‌

കേരളത്തിലെ രണ്ടാമത്തെ വലിയ തടാകമായ കൊല്ലത്തെ അഷ്ടമുടി, തണ്ണീർത്തട ആവാസവ്യവസ്ഥ, മനോഹരമായ ദ്വീപുകൾ, ചീനവലകൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടെ ചുറ്റിക്കാണാൻ ഏറ്റവും മികച്ച മാർഗ്ഗം അഷ്ടമുടി തടാകത്തിലൂടെ 5 മണിക്കൂർ നീളുന്ന ‘സീ അഷ്ടമുടി’ ഹൗസ്‌ബോട്ട് യാത്ര ബുക്ക് ചെയ്യാം എന്നുള്ളതാണ്. വെള്ളത്തിലിറങ്ങാനുള്ള അനുഭവം നൽകുന്നതും കണ്ടൽക്കാടുകളാൽ സമ്പന്നവുമായ ഇക്കോ-ടൂറിസം ദ്വീപായ സംബ്രാനിക്കോടി, മൺറോ തുരുത്ത്, പെരുമൺ പാലം, കാക്കത്തുരുത്ത് ഇങ്ങനെ നിരവധി കാഴ്ചകളും അനുഭവങ്ങളും ഈ യാത്രയിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. താൽപ്പര്യമുള്ളവർക്ക് 9400050387 എന്ന നമ്പറിൽ വിളിച്ച് ഈ യാത്ര ബുക്ക് ചെയ്യാവുന്നതാണ്.

വയനാട്ടിലെ നെട്ടറ ഗ്രാമം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയായാണ് വയനാട്ടിലെ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മനോഹരമായ നെട്ടറ പാലം, നെൽപ്പാടങ്ങളും കവുങ്ങിൻ തോട്ടങ്ങളും, ആദിവാസി ജീവിതശൈലി, കാളിന്ദി നദി, തേയിലത്തോട്ടങ്ങൾ എന്നിവയെല്ലാം ചേർന്ന്, പഴമയുടെ തനിമ ഒട്ടും ചോർന്നുപോകാത്ത ഒരു ഗ്രാമീണ അന്തരീക്ഷം ഇവിടെ സന്ദർശകർക്കായി ഒരുക്കുന്നു.

പശ്ചിമഘട്ടത്തിലെ പ്രധാന മലനിരകളിലൊന്നായ ബ്രഹ്മഗിരി മലനിരകളുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്ന് ആസ്വദിക്കാം. ദേശാടന പക്ഷികളുടെ സങ്കേതമായ പക്ഷിപാതാളത്തിലേക്കുള്ള ട്രെക്കിംഗ് പാതയും, മുനികൽ ഗുഹകൾ എന്നറിയപ്പെടുന്ന ഗുഹാ തുരങ്കങ്ങളും ഇവിടെ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

English Summary:

A long holiday begins on Saturday in Kerala. Followed by Sunday, the weekend is extended by the government holiday for Navaratri (Oct 19), followed by Mahanavami and Vijayadasami (Oct 21 and 22). How to plan a trip this week.

 

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?