Travel In Rain: പച്ചപ്പും കുന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും; മഴക്കാല യാത്രകൾക്ക് പറ്റിയ സ്പോട്ടുകൾ ഇതാണേ

Exploring Kerala After Rain: മഴക്കാലത്ത് കേരളം ഒരുക്കുന്ന വിസ്മയങ്ങൾ വാക്കുകൾക്ക് അപ്പുറമാണ്. കുന്നിറങ്ങി വരുന്ന പാലരുവികളും കടും പച്ചപ്പിൽ പുതച്ചു നിൽക്കുന്ന മലനിരകളും കാണാൻ ഇതിലും നല്ലൊരു സമയമില്ല എന്നുതന്നെ വേണം പറയാൻ. മഴ ആസ്വദിക്കാനും അതിന് ശേഷമുള്ള പ്രകൃതിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിക്കുന്നവർക്കും നമ്മുടെ നാട്ടിലെ ചില സ്ഥലങ്ങളുണ്ട്. അതിരപ്പിള്ളി, വാഗമൺ, വയനാട്, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ സമയത്ത് പോകാൻ പറ്റിയ ഇടങ്ങളാണ്.

Travel In Rain: പച്ചപ്പും കുന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും; മഴക്കാല യാത്രകൾക്ക് പറ്റിയ സ്പോട്ടുകൾ ഇതാണേ

പ്രതീകാത്മക ചിത്രം

Published: 

07 May 2026 | 08:22 PM

കത്തുന്ന വേനൽക്കാലത്തിന് ശേഷം കേരളം മഴയിൽ കുതിരാൻ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഇപ്പോഴെ മഴ തുടങ്ങിക്കഴിഞ്ഞു. നിലവിൽ വേനൽമഴയാണ് ലഭിക്കുന്നതെങ്കിലും, മൺസൂൺ കാറ്റ് ഉടൻ തന്നെ കേരളത്തിൽ ആഞ്ഞടിക്കും. ചൂടിന് ശേഷമുള്ള മഴ അതൊരു പ്രത്യേക അനുഭൂതിയാണ്. കാത്തിരുന്ന് കാത്തിരുന്നു എത്തുന്ന മഴയുടെ അഴക് പ്രകൃതിയിൽ ദൃശ്യമാകുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. ഈ സമയത്ത് ദൈവത്തിൻ്റെ സ്വന്തം നാടിനുള്ള ഭം​ഗി മറ്റൊരു നാടിനുമില്ല. മരങ്ങളിൽ ഇലകൾ തളിർത്തും, പുഴകൾ നിറഞ്ഞൊഴുകിയും, മഴയുടെ കുളിരിൽ പച്ചപുതപ്പണിഞ്ഞ് കോടയുടെ മുഖംമൂടിയണിഞ്ഞ് നിൽക്കുന്ന മലനിരകളും, പാൽപ്പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും, ആർത്തിരമ്പുന്ന കടലും നമ്മുടെ നാടിനെ ആകെ മാറ്റും.

മഴക്കാലത്ത് കേരളം ഒരുക്കുന്ന വിസ്മയങ്ങൾ വാക്കുകൾക്ക് അപ്പുറമാണ്. കുന്നിറങ്ങി വരുന്ന പാലരുവികളും കടും പച്ചപ്പിൽ പുതച്ചു നിൽക്കുന്ന മലനിരകളും കാണാൻ ഇതിലും നല്ലൊരു സമയമില്ല എന്നുതന്നെ വേണം പറയാൻ. മഴ ആസ്വദിക്കാനും അതിന് ശേഷമുള്ള പ്രകൃതിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിക്കുന്നവർക്കും നമ്മുടെ നാട്ടിലെ ചില സ്ഥലങ്ങളുണ്ട്. അതിരപ്പിള്ളി, വാഗമൺ, വയനാട്, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ സമയത്ത് പോകാൻ പറ്റിയ ഇടങ്ങളാണ്. ഈ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

ALSO READ: പോലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട!; ലക്ഷദ്വീപ് യാത്ര ഇനി കൂടുതൽ എളുപ്പം

അതിരപ്പിള്ളിയും വാഴച്ചാലും

മഴക്കാലത്ത് അതിരപ്പിള്ളിയുടെ വശ്യതയും സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല സമയം മഴകഴിഞ്ഞുള്ള സമയമാണ്. പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ തന്നെ ഒരു പ്രത്യേക ഭം​ഗിയാണ്. നനുത്ത ചാറ്റൽ മഴയിൽ നനഞ്ഞ് കാടിന്റെ ശബ്ദങ്ങൾ ആസ്വദിക്കാൻ ഇതിലും നല്ലൊരിടമില്ല.

വാഗമൺ

മഴയത്ത് മൊട്ടക്കുന്നുകളിൽ കോടമഞ്ഞ് താഴ്ന്നിറങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്. കോടമഞ്ഞിൽ പുതച്ച പൈൻ കാടുകളും പച്ചപ്പും ഒരു പുറം നാടിൻ്റെ മണ്ണിലൂടെ നടക്കുന്ന കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്. മഴക്കാലത്തെ ഡ്രൈവിംഗിന് ഏറ്റവും അനുയോജ്യമായ റൂട്ടുകളും ഇവിടെയുണ്ട്.

വയനാട്

മഴക്കാലത്ത് വയനാട് കൂടുതൽ സുന്ദരിയാണ്. താഴെ പച്ചപ്പും മുകളിൽ മഴമേഘങ്ങളും ഒപ്പം കോടയും. സൂചിപ്പാറ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണരൂപത്തിൽ എത്തുന്ന മഴയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ്.

നെല്ലിയാമ്പതി

മഴയ്ക്ക് ശേഷം കൈകാട്ടി കുന്നുകളിൽ നിന്ന് നോക്കിയാൽ കാണുന്ന മഴക്കാഴ്ചകൾ അതിമനോഹരമാണ്. മഴക്കാലത്ത് ഇവിടുത്തെ ചുരം റോഡുകളിലൂടെയുള്ള യാത്രയും ഇരുണ്ട കാടുകളും സമ്മാനിക്കുന്ന അനുഭവം ഒന്നു വേറെ തന്നെയാണ്.

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനായ പൊന്മുടി മഴക്കാലത്തും അതിനുശേഷവും സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. പൊന്മുടിയിലേക്കുള്ള യാത്രയിലെ ഏറ്റവും വലിയ ആവേശം ഇവിടുത്തെ ഹെയർപിൻ വളവുകളാണ്. വിശാലമായ പുൽമേടുകളും അവിടെ പെയ്യുന്ന കോടമഞ്ഞും ആസ്വദിക്കാൻ മെയ് അവസാനവും ജൂണുമാണ് നല്ലത്.

മഴയാത്രകളിൽ ശ്രദ്ധിക്കാൻ

  • പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കണം.
  • ഹെയർപിൻ വളവുകളിൽ വളരെയധികം ശ്രദ്ധിച്ച് വണ്ടി ഓടിക്കുക, പ്രത്യേകിച്ച് മൂന്നാർ, വയനാട് ചുരങ്ങളിൽ റോഡുകൾ വഴുക്കലിനും കോടയിറങ്ങിയ ശേഷം മൂടലിനും സാധ്യതയുണ്ട്.
  • മഴക്കോട്ട്, കുട, വേഗം ഉണങ്ങുന്ന വസ്ത്രങ്ങൾ എന്നിവ കൈയ്യിൽ കരുതുക. നനഞ്ഞ ഷൂ ധരിക്കുന്നത് ഒഴിവാക്കി നല്ല ഗ്രിപ്പുള്ള ചെരുപ്പുകൾ ഉപയോഗിക്കുക. മലമുകളിൽ കയറുമ്പോൾ വഴുക്കാനുള്ള സാധ്യതയുണ്ട്.

English Summary:

After Summary Heatwave, Rain Will Arrived On Kerala. Here Is The Best Places Visit in Kerala After Rain. Explore the Post-Monsoon Travel Destinations 2026, Like Ponmudi, Wayanad, Vagamon etc.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്