Maruthimalai Travel: കൊല്ലത്തെ മഞ്ഞുമല! വേനലിൽ കുളിരുതേടി മരുതിമലയിലേക്ക് ഒരു യാത്ര പോയാലോ?

Kollam Maruthimalai Travel Guide: സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 അടി ഉയരത്തിലാണ് ഈ മലമുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ തിരക്കും കുറവല്ല. വേനലിലും ഇവിടെ ഒരു പ്രത്യേക കാലാവസ്ഥയാണ്. തണുപ്പും ചില സമയങ്ങളിൽ കോടയും ഇവിടെ കാണാൻ സാധിക്കുന്നതാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും ചൂടിൽ നിന്നും മാറി അല്പനേരം കുളിർ കാറ്റേറ്റ് ഇരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നേരെ മരുതമലയിലേക്ക് പോകാവുന്നതാണ്.

Maruthimalai Travel: കൊല്ലത്തെ മഞ്ഞുമല! വേനലിൽ കുളിരുതേടി മരുതിമലയിലേക്ക് ഒരു യാത്ര പോയാലോ?

Maruthimalai

Published: 

30 Apr 2026 | 07:31 PM

കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു വിസ്മയമാണ് മരുതിമല. ആകാശത്തിന് താഴെ, മേഘങ്ങൾക്ക് കീഴിലായി നിന്ന് കൊല്ലത്തിൻ്റെ ഭൂപ്രകൃതിയും ഹരിതാഭയും പച്ചപ്പും ആസ്വദിക്കാം മരുതമലയേക്കാൾ ഭം​ഗിയുള്ള സ്ഥലം വേറെയില്ല. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 അടി ഉയരത്തിലാണ് ഈ മലമുകൾ സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ തിരക്കും കുറവല്ല. വേനലിലും ഇവിടെ ഒരു പ്രത്യേക കാലാവസ്ഥയാണ്. തണുപ്പും ചില സമയങ്ങളിൽ കോടയും ഇവിടെ കാണാൻ സാധിക്കുന്നതാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും ചൂടിൽ നിന്നും മാറി അല്പനേരം കുളിർ കാറ്റേറ്റ് ഇരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നേരെ മരുതമലയിലേക്ക് പോകാവുന്നതാണ്.

ALSO READ: മൂന്നാറിൽ നിന്ന് മംഗളദേവി മലകയറാം: കർശന നിയന്ത്രണങ്ങൾ, സമയവും റൂട്ടും അറിയാം

മരുതിമലയിലെ പ്രധാനികൾ

ട്രക്കിംഗ് ‌‌: കല്ലുപാകിയ നടപ്പാതയിലൂടെയുള്ള ട്രക്കിംഗ് ആണ് മലമുകളിലേക്കുള്ള യാത്രയുടെ പ്രധാന ആകർഷണമായി സഞ്ചാരികൾ കാണുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം താഴെ നിന്ന് മുകളിലേക്ക് നടക്കാനുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും കയറാൻ സാധിക്കുന്ന രീതിയിലാണ് പാത സജ്ജമാക്കിയിരിക്കുന്നത്. അതിനാൽ ആർക്കും ഇവിടേക്ക് പോകാവുന്നതാണ്.

കുളിർക്കാറ്റും കാഴ്ചയും: മലമുകളിൽ എത്തിയാൽ പിന്നെ നിങ്ങൾ കാണുന്നത് പ്രകൃതിയുടെ വശ്യതയാണ്. തണുത്ത കാറ്റും താഴെ അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളുടെ മനോഹരമായ കാഴ്ചയും മറ്റൊരു ഭം​ഗിയാണ്. കൂടാതെ ഇപ്പോഴത്തെ വേനൽച്ചൂടിനെ മറക്കാൻ ഇവിടുത്തെ ഈ കാറ്റ് മാത്രം മതിയാകും.

നക്ഷത്രവനം: പ്രവേശന കവാടത്തിന് സമീപം വനംവകുപ്പ് ഒരുക്കിയിരിക്കുന്ന നക്ഷത്രവനം എന്നൊരു സൃഷ്ടിയുണ്ട്. ഇവിടെ പ്രകൃതിസ്നേഹികൾക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. കൂടാതെ കുടുംബത്തോടൊപ്പം എത്തുന്നവർക്കായി ചെറിയൊരു പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിൻ്റെ സജ്ജീകരണം.

പാറകൾ ചേരുന്ന മരുതുംപാറ

കസ്തൂരി പാറ, ഭഗവാൻ പാറ, കാറ്റാടി പാറ എന്നീ മൂന്ന് വലിയ പാറകൾ ചേരുന്ന മരുതുംപാറ അതിമനോഹരമായ കാഴ്ചകയാണ് സഞ്ചാരികൾക്ക് നൽകുന്നത്. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ പാറകൾക്ക് പേരുണ്ട്. പാറക്കെട്ടുകൾക്ക് മുകളിലെ വറ്റാത്ത കുളങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാം എന്നതാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ഈ വേനൽക്കാലത്ത് ആകർഷിക്കുന്നത്. 25 ഏക്കർ സ്ഥലത്തായി വിശാലമായി കിടക്കുന്ന പാറപ്പുറം എത്രപേർക്ക് വേണമെങ്കിലും ഒരേ സമയം നിൽക്കാനാകും.

സന്ദർശകർ ശ്രദ്ധിക്കേണ്ടത്

രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ മാത്രമാണ് മരുതമലയിലേക്കുള്ള പ്രവേശനം.

മുതിർന്നവർക്കും കുട്ടികൾക്കും മിതമായ നിരക്കിൽ ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്. ടിക്കറ്റ് കൗണ്ടർ പ്രവേശന കവാടത്തിൽ തന്നെയുണ്ട്.

മലമുകളിൽ ഭക്ഷണങ്ങൾ ലഭ്യമല്ല. അതിനാൽ ലഘുഭക്ഷണങ്ങളും ആവശ്യത്തിനുള്ള വെള്ളവും കൈയ്യിൽ കരുതാം.

‌പ്ലാസ്റ്റിക് കവറുകളും കുപ്പികളും മലയുടെ മുകളിൽ ഉപേക്ഷിക്കരുത്.

വേനലായതിനാൽ കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കുക. 11 മണിക്ക് ശേഷം ട്രക്കിംഗ് നടത്തുന്നത് കഠിനമാമാണ്. അല്ലെങ്കിൽ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം പോകുന്നതും ഉചിതമാണ്.

എങ്ങനെ എത്തിച്ചേരാം?

കൊല്ലം അഞ്ചലിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. കൊട്ടാരക്കരയിൽ നിന്നാണെങ്കിൽ ഏകദേശം 18 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്. കൊല്ലത്ത് നിന്ന് 45 കിലോമീറ്ററാണ് ദുരം. തിരുവനന്തപുരത്ത് നിന്ന് വരുന്നവർ കൊട്ടാരക്കര വഴി പോകുന്നതാണ് നല്ലത്. സമയവും കാലാവസ്ഥയും അധികൃതരുടെ നിർദ്ദേശവും യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കുക.

English Summary:

Are you looking for a summer getaway, yes Kollam Maruthimala Ecotourism is the perfect spot for travellers. Rising 1,200 feet above sea level, This hill station is a hidden gem for trekkers and nature lovers. Read the best time to visit and how to reach this place.

 

 

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്