KSRTC May Tour Packages: പോക്കറ്റ് ചോരില്ല, തുച്ഛമായ തുകയിൽ നാടുകാണാം; മെയ് മാസം ആഘോഷിക്കാൻ കെഎസ്ആർടിസി

KSRTC Budget Tourism Cell Tour Packages: ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. എറണാകുളത്ത് നിന്ന് മലക്കപ്പാറ, ഗവി, മൂന്നാർ, വയനാട്, ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കാണ് ആകർഷകമായ പാക്കേജുകളുമായി ത്തവണ കെഎസ്ആർടിസി എത്തിയിരിക്കുന്നത്. മിക്ക യാത്രകളും പുലർച്ചെ 5:00 നും 6:00 നും ഇടയിൽ ആരംഭിച്ച് രാത്രി 11:00 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

KSRTC May Tour Packages: പോക്കറ്റ് ചോരില്ല, തുച്ഛമായ തുകയിൽ നാടുകാണാം; മെയ് മാസം ആഘോഷിക്കാൻ കെഎസ്ആർടിസി

പ്രതീകാത്മക ചിത്രം

Published: 

01 May 2026 | 07:12 PM

അവധിക്കാലം അവസാനിക്കാൻ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സമയം ആഘോഷമാക്കാൻ നമ്മുടെ സ്വന്തം കെഎസ്ആർടിസി ഒരുങ്ങിക്കഴിഞ്ഞു. കെഎസ്ആർടിസി എറണാകുളം ബജറ്റ് ടൂറിസം സെല്ലാണ് മെയ് മാസത്തിലെ വിനോദയാത്രയുമായി എത്തിയിരിക്കുന്നത്. മെയ് ഒന്നായ ഇന്നുമുതൽ 30 ദിവസത്തേക്കുള്ള ടൂർ പാക്കേജുകാണ് നിങ്ങൾക്കായി കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും മെയ് മാസത്തെ മധ്യവേനൽ അവധിക്കാലം ആഘോഷമാക്കാൻ ഇതൊരു നല്ല അവസരമാണ്.

ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. എറണാകുളത്ത് നിന്ന് മലക്കപ്പാറ, ഗവി, മൂന്നാർ, വയനാട്, ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കാണ് ആകർഷകമായ പാക്കേജുകളുമായി ത്തവണ കെഎസ്ആർടിസി എത്തിയിരിക്കുന്നത്. മിക്ക യാത്രകളും പുലർച്ചെ 5:00 നും 6:00 നും ഇടയിൽ ആരംഭിച്ച് രാത്രി 11:00 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. അതിനായി നിങ്ങൾക്ക് 9496800024, 8289905075, 9656197395 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ALSO READ: കൊല്ലത്തെ മഞ്ഞുമല! വേനലിൽ കുളിരുതേടി മരുതിമലയിലേക്ക് ഒരു യാത്ര പോയാലോ?

ഓരോ റൂട്ടിലേക്കുമുള്ള പാക്കേജുകളും നിരക്കുകളും

മെയ് ഒന്ന് വെള്ളിയാഴ്ച്ച: മലക്കപ്പാറ ഭാ​ഗത്തേക്കുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് ഏക​ദേശം ഒരാൾക്ക് 640 രൂപയാണ് ഈടാക്കുന്നത്. വാഗമൺ – പരുന്തുംപാറ യാത്രയും ഒരുക്കിയിട്ടുണ്ട്. ഇതിന് 760 രൂപ നൽകണം.

മെയ് രണ്ട് ശനിയാഴ്ച്ച: മൂന്നാർ – വട്ടവട റൂട്ടിലേക്കാണ് യാത്ര. 770 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. ചതുരംഗപ്പാറ – മൂന്നാർ യാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്. 670 രൂപയുടെ ചെലവാണ് ഈ യാത്രയ്ക്ക് വേണ്ടത്.

മെയ് മൂന്ന് ഞായറാഴ്ച്ച: ജിപ്പ് സഫാരി ഉൾപ്പെടെ 1410 രൂപയുടെ മറയൂർ – കാന്തല്ലൂർ യാത്ര. കൂടാതെ മാമലക്കണ്ടം – മൂന്നാർ മൂന്നാർ യാത്രയുമുണ്ട്. 830 രൂപയാണ് ഇതിന് ഈടാക്കുന്നത്.

മെയ് നാല് തിങ്കളാഴ്ച്ച: എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെ 2320 രൂപയുടെ ഗവി – സത്രം യാത്ര.

മെയ് ഒമ്പത് ശനിയാഴ്ച്ച: പുത്തൂർ സൂ – നിലമ്പൂർ മിനി ഊട്ടി യാത്ര. നിരക്ക് ഈടാക്കുന്നത് 890 രൂപ. കൂടാതെ 770 രൂപയുടെ മൂന്നാർ – വട്ടവട യാത്രയും ഉൾപ്പെടുന്നു.

മെയ് 10 ഞായറാഴ്ച്ച: ഇടുക്കി – രാമക്കൽമേട് 670 രൂപയുടെ യാത്ര. 560 രൂപയുടെ ഇലിക്കൽ കല്ല് – വാഗമൺ യാത്രയും ഉൾപ്പെടുന്നു.

മെയ് 14 വ്യാഴഴ്ച്ച: വയനാട്ടിൽ രണ്ട് പകലും മൂന്ന് രാത്രിയും ഉൾപ്പെടുത്തി 3830 രൂപയുടെ വമ്പൻ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.

മെയ് 16 ശനിയാഴ്ച്ച: ആലപ്പുഴ ഹൗസ് ബോട്ട് യാത്ര ഉൾപ്പെടുന്ന 1360 രൂപയുടെ പാക്കേജ്. 1410 രൂപയുടെ മറയൂർ – കാന്തല്ലൂർ യാത്രയും ഒരുക്കിയിട്ടുണ്ട്.

മെയ് 17 ഞായറാഴ്ച്ച: ചതുരംഗപ്പാറ – മൂന്നാർ യാത്ര 670 രൂപ. കൂടാതെ 830 രൂപയുടെ മാമലക്കണ്ടം – മൂന്നാർ യാത്രയുമുണ്ട്.

മെയ് 18 തിങ്കളാഴ്ച്ച: ഗവി – സത്രം 2320 രൂപയുടെ യാത്ര. എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെയാണിത്.

മെയ് 20 ബുധനാഴ്ച്ച: മൂന്ന് ദിവസത്തെ ഗോവ യാത്ര. ഒരാൾക്ക് 9500 രൂപ.

മെയ് 22 വെള്ളിയാഴ്ച്ച: സാംബ്രാണി കോടി – മൺറോ തുരുത്ത് ബോട്ടിംഗ് ഉൾപ്പെടുത്തി 2140 രൂപയുടെ പാക്കേജ്.

മെയ് 23 ശനിയാഴ്ച്ച: മൂന്നാർ – 770 രൂപയുടെ വട്ടവട 770 പാക്കേജും. അതിനൊപ്പം 640 രൂപയുടെ മലക്കപ്പാറ പാക്കേജും.

മെയ് 24 ഞായറാഴ്ച്ച: ഇടുക്കി – രാമക്കൽമേട് യാത്ര. 670 രൂപയാണ് തുക. 1410 രൂപയുടെ മറയൂർ – കാന്തല്ലൂർ പാക്കേജും ഇതിൽ ഉൾപ്പെടും.

മെയ് 26 ചൊവ്വാഴ്ച്ച: 1930 രൂപയുടെ കേണിച്ചിറ ബാലി – വയനാട് യാത്ര.

മെയ് 27 ബുധനാഴ്ച്ച: മാമലക്കണ്ടം – മൂന്നാർ 830 രൂപയുടെ യാത്ര. കൂടാതെ 770 രൂപയുടെ മൂന്നാർ – വട്ടവട യാത്രയും ഇതിലുണ്ട്.

മെയ് 30 ശനിയാഴ്ച്ച: വാഗമൺ – പരുന്തുംപാറ യാത്ര 760 രൂപ. പുത്തൂർ സൂ – നിലമ്പൂർ മിനി ഊട്ടി യാത്ര 890 രൂപ

മെയ് 31 ഞായനാ‌ഴ്ച്ച: ചതുരംഗപ്പാറ – മൂന്നാർ യാത്ര 670 രൂപ. കോഴിക്കോട് കടലുണ്ടി – ബേപ്പൂർ യാത്ര 1430 രൂപ

English Summary:

Planning a summer getaway with your family and friend. KSRTC Budget Tourism Cell announced its much-awaited tour schedule for May month 2026. Its Offering affordable holiday packages across Kerala and Goa.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്