KSRTC Velankanni Bus: വേളാങ്കണ്ണി തീർത്ഥാടനത്തിന് കെഎസ്ആർടിസി; കോട്ടയത്തുനിന്ന് പുതിയ സർവീസ്
KSRTC Velankanni Service: കോട്ടയം ജില്ലയിലെ തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണിത്. കോട്ടയത്തുനിന്ന് കുറവിലങ്ങാട് വഴിയാണ് തമിഴ്നാട്ടിലെ പ്രശസ്തമായ വേളാങ്കണ്ണിയിലേക്ക് ബസ് സർവീസ് നടത്തുക. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിക്കുന്ന നിരവധി വിശ്വാസികൾക്കും സാധാരണക്കാർക്കും ഈ പുതിയ കെഎസ്ആർടിസി സർവീസ് വലിയൊരു ആശ്വാസമാകും. കുറവിലങ്ങാട് ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിരവധി ആളുകൾക്കാണ് ഇത് ഉപകാരമാകുക.

KSRTC
കോട്ടയത്തു നിന്ന് കുറവിലങ്ങാട് വഴി പ്രസിദ്ധമായ വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിലേക്ക് പുതിയ കെഎസ്ആർടിസി (KSRTC) ബസ് സർവീസ്. മന്ത്രി മോൻസ് ജോസഫും മന്ത്രി സി പി ജോണും തമ്മിൽ നടത്തിയ നിർണ്ണായകമായ ഉന്നതതല ചർച്ചകളെത്തുടർന്നാണ് ദീർഘകാലമായുള്ള യാത്രാപ്രേമികളുടെയും തീർത്ഥാടകരുടെയും ആവശ്യം യാഥാർത്ഥ്യമാകുന്നത്. കോട്ടയം ജില്ലയിലെ തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണിത്. കോട്ടയത്തുനിന്ന് കുറവിലങ്ങാട് വഴിയാണ് തമിഴ്നാട്ടിലെ പ്രശസ്തമായ വേളാങ്കണ്ണിയിലേക്ക് ബസ് സർവീസ് നടത്തുക.
കോട്ടയം ഭാഗത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന സാഹചര്യത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിക്കുന്ന നിരവധി വിശ്വാസികൾക്കും സാധാരണക്കാർക്കും ഈ പുതിയ കെഎസ്ആർടിസി സർവീസ് വലിയൊരു ആശ്വാസമാകും. കുറവിലങ്ങാട് ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിരവധി ആളുകൾക്കാണ് ഇത് ഉപകാരമാകുക.
ALSO READ: ഒരാഴ്ച അവധിയില്ലേ? വീട്ടിലിരുന്ന് സമയം കളയേണ്ട; അധികമാരും കാണാത്ത കിടിലൻ സ്പോട്ടുകൾ
സർവീസ് റൂട്ട് മാറ്റി സ്ഥാപിച്ചു
കുറവിലങ്ങാട്, കൂത്താട്ടുകുളം വഴി ഓടിയിരുന്ന കെഎസ്ആർടിസി വേളാങ്കണ്ണി ബസിന്റെ റൂട്ട് മാറ്റിയതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത അതൃപ്തിക്കും പ്രതിഷേധത്തിനും ഒടുവിലാണ് ഇത് പരിഹാരമാകുന്നത്. 25 വർഷത്തിലേറെയായി ചങ്ങനാശ്ശേരിയിൽ നിന്ന് കുറവിലങ്ങാട്, കൂത്താട്ടുകുളം വഴി തടസ്സമില്ലാതെ സർവീസ് നടത്തിയിരുന്ന ചങ്ങനാശ്ശേരി–വേളാങ്കണ്ണി സൂപ്പർ ഡീലക്സ് ബസ് സർവീസ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പെട്ടെന്ന് പാലാ, തൊടുപുഴ വഴിയാക്കി പുനഃക്രമീകരിച്ചത്. നിർണ്ണായകമായ ഈ റൂട്ട് മാറ്റം കുറവിലങ്ങാട്, കൂത്താട്ടുകുളം മേഖലയിലെ ആയിരക്കണക്കിന് ദിനസഞ്ചാരികളെയും വേളാങ്കണ്ണി തീർത്ഥാടകരെയും കടുത്ത യാത്രാദുരിതത്തിലാക്കി.
പഴയ റൂട്ടിലേക്ക് തന്നെ സർവീസ് പുനഃസ്ഥാപിക്കാമെന്ന് അധികൃതർ തത്വത്തിൽ സമ്മതിച്ചിരുന്നെങ്കിലും, അവസാന നിമിഷം കെഎസ്ആർടിസി ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. യാത്രക്കാരുടെ കടുത്ത അമർഷവും പരാതികളും പരിഗണിച്ച്, അധികൃതർ നടത്തിയ ഇടപെലിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.
യാത്രാക്രമവും തീർത്ഥാടന പാതയും
പുതുതായി പ്രഖ്യാപിച്ച ഈ സർവീസ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കുറവിലങ്ങാട് നിന്ന് പുറപ്പെടും. തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള ഈ സർവീസ്, മധുര, തഞ്ചാവൂർ, വേളാങ്കണ്ണി തുടങ്ങിയ പ്രധാന മതപരവും സാംസ്കാരികവുമായ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ആദ്യഘട്ടത്തിൽ, വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ആഴ്ചയിൽ രണ്ടുതവണയായിരിക്കും ബസ് സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചാൽ, ഈ സർവീസ് ദിവസേനയുള്ള സർവീസായി മാറ്റുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് പരമാവധി സൗകര്യപ്രദമാകും വിധം യാത്രാക്രമം ക്രമീകരിക്കാൻ മന്ത്രി സിപി ജോൺ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary:
Government has decided to launch a new Kerala State Road Transport Corporation (KSRTC) bus service connecting Kottayam to the famed pilgrimage destination of Velankanni via Kuravilangad.