KSRTC Ponmudi Travel: പ്രിയദർശിനിയിൽ പൊന്മുടി കാണാം! കെഎസ്ആർടിസി സർവീസ് സമയങ്ങളും റൂട്ടുകളും അറിയാം
KSRTC Priyadarshini Ponmudi Travel Guide: പ്രിയദർശിനി വനിതാ സൗജന്യ യാത്ര പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ഏവർക്കും ഒരുപോലെ യാത്ര സുഗമമാക്കാൻ സാധിച്ചു. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ട്.

Ksrtc Priyadarshini Bus
തിരുവനന്തപുരത്തിന്റെ തനത് ഭംഗി ആസ്വദിക്കണമെങ്കിൽ പൊന്മുടിയിലേക്ക് വണ്ടി കയറണം. മഞ്ഞും മഴയും കാറ്റും നിറഞ്ഞ മലയോര വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ മാർഗ്ഗമാണ് കെഎസ്ആർടിസി സർവീസുകൾ. പ്രത്യേകിച്ചും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുനൽകുന്ന പ്രിയദർശിനി ബസുകളിലും സാധാരണ കെഎസ്ആർടിസി സർവീസുകളിലും സമയബന്ധിതമായി പൊന്മുടിയിലേക്ക് എത്തിച്ചേരാനാകും.
പ്രിയദർശിനി വനിതാ സൗജന്യ യാത്ര പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ഏവർക്കും ഒരുപോലെ യാത്ര സുഗമമാക്കാൻ സാധിച്ചു. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ട്.
ALSO READ: വേളാങ്കണ്ണി തീർത്ഥാടനത്തിന് കെഎസ്ആർടിസി; കോട്ടയത്തുനിന്ന് പുതിയ സർവീസ്
ഞായറാഴ്ചകളിൽ ഷട്ടിൽ ട്രിപ്പുകളും പൊന്മുടിയിലേക്കുണ്ട്. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അവധി ദിവസങ്ങളിൽ പൊന്മുടിയിലേക്ക് നേരിട്ടുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കാതെ, നേരെ വിതുര ഡിപ്പോയിലേക്ക് വന്നാൽ കൂടുതൽ സർവീസ് ലഭ്യമാണ്. രാവിലെ 9.30- നെടുമങ്ങാട്- വിതുര- പൊന്മുടി ബസ്, 11.50ന് പൊന്മുടി- വിതുര, 1.30ന് വിതുര- പൊന്മുടി, 3.15ന് പൊന്മുടി- വിതുര, 4.40ന് വിതുര- പൊന്മുടി, 6.00ന് പൊന്മുടി-വിതുര എന്നിങ്ങനെയാണ് വിതുര ഡിപ്പോയിൽ നിന്നുള്ള ബസുകളുടെ സമയക്രമം.
മറ്റ് സർവീസുകളുടെ വിവരങ്ങൾ
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പൊന്മുടിയിലേക്ക് രാവിലെ സർവീസുകൾ, 05:30 AM, 06:30 AM, 08:15 AM എന്നീ സമയങ്ങളിൽ സർവീസ് ലഭ്യമാണ്. പിന്നീട് 11.30, 01:30, 03:00 എന്നീ സമയങ്ങളിലാണ് സർവീസുള്ളത്. നെടുമങ്ങാട് നിന്നും വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് ഓരോ മണിക്കൂർ ഇടവിട്ടും പ്രാദേശിക സർവീസുകൾ ലഭ്യമാണ്. പ്രിയദർശിനി പദ്ധതി പ്രകാരം അർഹരായ സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാണ്. സ്വന്തം വാഹനം എടുക്കാതെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും യാത്ര ചെയ്യാൻ കെഎസ്ആർടിസി ഏറ്റവും അനുയോജ്യമാണ്.
പൊന്മുടി യാത്ര
ജൂലൈ 1 മുതൽ പൊന്മുടിയിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരുന്നു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയും നിശ്ചയിച്ചു. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തുടരും.
വാഹന നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സ്റ്റിൽ ക്യാമറയ്ക്ക് 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും ഈടാക്കും.
English summary:
Planning a budget-friendly trip to the misty heights of Ponmudi from Thiruvananthapuram? KSRTC’s Priyadarshini and regular bus services offer a safe and convenient way to navigate the 22 scenic hairpin bends.