Norway glass roof train: ആകാശം കണ്ട് അറോറ വെളിച്ചം കണ്ട് ഒരു അത്ഭുത യാത്ര അതും ട്രെയിനിൽ പോയാലോ?

World's First Panoramic Night Train : ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഈ സമയത്താണ് നോർത്തേൺ ലൈറ്റ്സ് ഏറ്റവും നന്നായി കാണാൻ കഴിയുന്നത്.

Norway glass roof train: ആകാശം കണ്ട് അറോറ വെളിച്ചം കണ്ട് ഒരു അത്ഭുത യാത്ര അതും ട്രെയിനിൽ പോയാലോ?

The Northern Lights Train

Published: 

10 Feb 2026 | 02:52 PM

ആകാശത്ത് വിസ്മയങ്ങൾ തീർക്കുന്ന ധ്രുവദീപ്തി കാണാൻ ആഗ്രഹിക്കുന്നവർക്കായി നോർവേ പുതിയൊരു യാത്രാ വിസ്മയം ഒരുക്കുന്നു. പുറത്തെ മരവിപ്പിക്കുന്ന തണുപ്പേൽക്കാതെ, ചൂടുള്ള ഒരു ഗ്ലാസ് ക്യാബിനുള്ളിലിരുന്ന് ധ്രുവദീപ്തി ആസ്വദിക്കാവുന്ന ലോകത്തെ ആദ്യത്തെ പനോരമിക് നൈറ്റ് ട്രെയിൻ നോർവേ പുറത്തിറക്കി.

മിഡ്‌നൈറ്റ് അറോറ റൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ യാത്ര സഞ്ചാരികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. ട്രെയിനിന്റെ ക്യാബിനുകൾ പൂർണ്ണമായും ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. ചായ്‌വുള്ള സീറ്റുകളിൽ കിടന്ന് മുകളിലെ ആകാശക്കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ ഇതിലൂടെ സാധിക്കും. ട്രെയിനിൽ സ്ഥാപിച്ചിരിക്കുന്ന ആധുനിക സെൻസറുകൾ കാന്തിക തരംഗങ്ങളും മേഘാവൃതമായ അന്തരീക്ഷവും നിരീക്ഷിച്ച് എപ്പോഴാണ് അറോറ വെളിച്ചങ്ങൾ വരികയെന്ന് മുൻകൂട്ടി പറഞ്ഞുതരും.

ALSO READ: ‘കാക്കകളുടെ ദ്വീപിനെ’ കുറിച്ചറിയാമോ?; ഇതാണ് ആലപ്പുഴയിലെ ആ രഹസ്യ സങ്കേതം

കൂടാതെ യാത്രയിലുടനീളം ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകൾ ഉണ്ടാകും. ആർട്ടിക് സർക്കിളിന് വടക്കുള്ള ‘നാർവിക്’ സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. യാത്രയ്ക്കിടയിൽ ബിജോൺഫെൽ, കട്ടെറാറ്റ് എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ഇവിടെ യാത്രക്കാർക്കായി തീ കായാനുള്ള സൗകര്യവും ചൂടുള്ള പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഈ സമയത്താണ് നോർത്തേൺ ലൈറ്റ്സ് ഏറ്റവും നന്നായി കാണാൻ കഴിയുന്നത്. ഒരാൾക്ക് ഏകദേശം 130 യൂറോ (ഏകദേശം 13,700 രൂപ) ആണ് ടിക്കറ്റ് നിരക്ക്. നോർവേയിലെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി