Ooty Travel Guide: ഊട്ടിയിലേക്ക് ഓടാൻ വരട്ടെ; വഴിയിൽ വൻ ബ്ലോക്ക്, യാത്രാക്കുരുക്കിനെക്കുറിച്ച് അറിയാം
Ooty Complete Travel Guide: മൂന്നാർ കഴിഞ്ഞാൽ പിന്നെ നമ്മുടെ മനസ്സിലുള്ള സ്ഥാനം ഊട്ടിക്കാണ്. എന്നാൽ ഇനി വണ്ടിയെടുത്ത് നേരെ ഊട്ടിയിലേക്ക് വിടും മുൻപ് ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്രധാന പാതകളിലെല്ലാം മണിക്കൂറുകൾ നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അവധി ആഘോഷത്തിനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂർ –ഊട്ടി ദേശീയ പാതയിലാണ് ഏറ്റവും കൂടുതൽ ബ്ലോക്ക് അനുഭവപ്പെടുന്നത്.

Ooty
വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ അല്പം വിശ്രമത്തിനും പ്രകൃതി ആസ്വദിക്കാനും മലയാളികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഊട്ടി (Ooty). മൂന്നാർ കഴിഞ്ഞാൽ പിന്നെ നമ്മുടെ മനസ്സിലുള്ള സ്ഥാനം ഊട്ടിക്കാണ്. എന്നാൽ ഇനി വണ്ടിയെടുത്ത് നേരെ ഊട്ടിയിലേക്ക് വിടും മുൻപ് ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്രധാന പാതകളിലെല്ലാം മണിക്കൂറുകൾ നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അവധി ആഘോഷത്തിനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂർ –ഊട്ടി ദേശീയ പാതയിലാണ് ഏറ്റവും കൂടുതൽ ബ്ലോക്ക് അനുഭവപ്പെടുന്നത്.
നവരാത്രി അവധി കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതകുരുക്ക് ഇനിയും വർദ്ധിക്കുമെന്നാണ് പ്രദേശവാസികളും അധികാരികളും പറയുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരേസമയം ഊട്ടിയിലേക്ക് എത്തുന്നത്.
ALSO READ: കെഎസ്ആർടിസിക്കൊപ്പം ഈ മാസം പോക്കറ്റ് കാലിയാകാതെ കറങ്ങാം
ഊട്ടിയിലേക്ക് പോകും മുമ്പ് അറിയാൻ
സഞ്ചാരികളുടെ ക്രമാതീതമായ വരവ് കാരണം 200 വാഹനങ്ങൾ മാത്രമാണ് ഒരു ദിവസം കല്ലട്ടി ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കുകയുള്ളൂ. ഇത് നിയന്ത്രിക്കുന്നതിനായി മാവനഹള്ളയിൽ വനംവകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കാലാവസ്ഥ അനുകൂലമായതും നിലവിലെ തിരക്കിന് കാരണമായിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട പ്രധാന റൂട്ടുകൾ
മേട്ടുപ്പാളയം – കൂനൂർ – ഊട്ടി റൂട്ട്: തമിഴ്‌നാട് ഭാഗത്ത് നിന്ന് വരുന്ന ഏറ്റവും പ്രധാന പാതയിൽ കനത്ത ബ്ലോക്കാണ് അനുഭവപ്പെടുന്നത്.
ഗുഡല്ലൂർ – ഊട്ടി റൂട്ട്: വയനാട്, നിലമ്പൂർ വഴി പോകുന്നവർ ഉപയോഗിക്കുന്ന ഈ റൂട്ടിലും ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും വാഹനപ്പെരുപ്പവും കാരണം മിനിറ്റുകളോളം കിടക്കേണ്ടി വരുന്നു.
ബന്ദിപ്പൂർ – മുതുമലൈ റൂട്ട്: മൈസൂർ/ ബെംഗളൂരു വഴി വരുന്നവർ രാത്രികാല യാത്രാവിലക്കും രാവിലെ ചെക്ക്‌പോസ്റ്റിലുണ്ടാകുന്ന തിരക്കും കണക്കിലെടുക്കണം.
യാത്ര പ്ലാൻ ചെയ്യുമ്പോൾ
ഇ-പാസ് നിർബന്ധം: തമിഴ്‌നാട് സർക്കാരിന്റെ നിബന്ധനപ്രകാരം നീലഗിരി/ ഊട്ടി മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാണ്. യാത്ര തിരിക്കും മുൻപ് തന്നെ ഔദ്യോഗിക പോർട്ടൽ വഴി ഇ-പാസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
യാത്രാ സമയം മാറ്റുക: ശനി, ഞായർ ദിവസങ്ങൾക്ക് പകരം പ്രവൃത്തിദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്താൽ വലിയ ഗതാഗത തിരക്ക് ഒഴിവാക്കി സ്ഥലങ്ങൾ അസ്വദിക്കാം.
നേരത്തെ എത്തുക: ചുരം പാതകളിൽ രാവിലെ ഏഴ് മണിക്ക് മുൻപായി പ്രവേശിക്കാൻ സാധിച്ചാൽ വലിയ ബ്ലോക്കിൽപ്പെടാതെ ടൗണിലെത്തിച്ചേരാനാകും.
പൊതുഗതാഗതം ഉപയോഗിക്കുക: മേട്ടുപ്പാളയത്ത് നിന്ന് ടോയ് ട്രെയിൻ വഴിയോ, KSRTC / TNSTC ബസുകൾ വഴിയോ ഉള്ള യാത്ര ബ്ലോക്കിൽപ്പെടാതെ രക്ഷപ്പെടുത്തും.
സുരക്ഷിതമായ ഡ്രൈവിംഗ്: ചുരത്തിലും മലയോര പാതകളിലും ഓവർടേക്കിംഗ് പൂർണ്ണമായും ഒഴിവാക്കുക. ചെറിയൊരു അപകടമോ വാഹനം കേടാകലൊ ഉണ്ടായാൽ പോലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും.
English Summary;
Ooty traffic is experiencing a significant surge with the ongoing holiday rush. This causing congestion on the Gudalur-Ooty National Highway. Check Ooty travel guidelines for private vehicles.