Mammootty skincare: മമ്മൂട്ടിയുടെ ബോടോക്സ് ഉപയോ​ഗിച്ചിട്ടുണ്ടോ? നെറ്റിയിലെ മായാത്ത പാടിന്റെ രഹസ്യം

Mammootty’s Skincare Secret: ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമെങ്കിലും, അദ്ദേഹം കോസ്മെറ്റിക് ചികിത്സകൾ തേടാറുണ്ടോ എന്ന സംശയം പലർക്കുമുണ്ട്.

Mammootty skincare: മമ്മൂട്ടിയുടെ ബോടോക്സ് ഉപയോ​ഗിച്ചിട്ടുണ്ടോ? നെറ്റിയിലെ മായാത്ത പാടിന്റെ രഹസ്യം

Mammootty

Published: 

04 Jan 2026 | 11:23 AM

മമ്മൂട്ടിയുടെ നിത്യയൗവനവും സൗന്ദര്യരഹസ്യവും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. 74-ാം വയസ്സിലും താരം പുലർത്തുന്ന ഫിറ്റ്‌നസും സ്റ്റൈലും ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ ഈ സൗന്ദര്യത്തിന് പിന്നിൽ കോസ്മെറ്റിക് ചികിത്സകളുണ്ടോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുകയാണ്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമെങ്കിലും, അദ്ദേഹം കോസ്മെറ്റിക് ചികിത്സകൾ തേടാറുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. ഈ വിഷയത്തിൽ രണ്ട് പ്രമുഖ ഡോക്ടർമാർ പങ്കുവെച്ച വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

 

നെറ്റിയിലെ വരകൾ മാറ്റമില്ലാതെ തുടരുന്നു

 

മമ്മൂട്ടി തന്റെ സ്വാഭാവിക ഭാവങ്ങൾ നിലനിർത്താൻ ബോടോക്സ് ഒഴിവാക്കുന്നു എന്നാണ് ഡോ. ദിവ്യ ദിലീപിന്റെ നിരീക്ഷണം. മമ്മൂട്ടിയുടെ നെറ്റിയിൽ ഇപ്പോഴും ചുളിവുകൾ കാണാൻ സാധിക്കും. സൂക്ഷിച്ചു നോക്കിയാൽ ഈ വരകൾ മാഞ്ഞിട്ടില്ലെന്ന് വ്യക്തമാകും. അഭിനേതാക്കൾക്ക് വൈകാരിക ഭാവങ്ങൾ പ്രകടിപ്പിക്കാൻ മുഖപേശികളുടെ ചലനം അത്യാവശ്യമാണ്. ബോടോക്സ് ചെയ്താൽ മുഖം മരവിക്കുകയും ഭാവങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഉദാഹരണത്തിന് ഷാരൂഖ് ഖാനെപ്പോലെയുള്ള മുൻനിര താരങ്ങളും നെറ്റിയിലെ സ്വാഭാവിക വരകൾ നിലനിർത്താറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

 

ബോടോക്സ് ഉപയോഗിക്കുന്നുണ്ട്

 

നേരത്തെ ഫേഷ്യൽ സർജൻ ഡോ. വരുൺ നമ്പ്യാർ പങ്കുവെച്ച അഭിപ്രായം ഇതിന് വിരുദ്ധമായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുഖത്തെ ഭാവങ്ങൾ മുൻപത്തെ അപേക്ഷിച്ച് കുറഞ്ഞത് ബോടോക്സ് ഉപയോഗിക്കുന്നത് കൊണ്ടാകാമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബോടോക്സ് ഇഞ്ചക്ട് ചെയ്യുന്നതിലെ പാകപ്പിഴകൾ മൂലം നെറ്റിയുടെ വശങ്ങളിലെ പേശികൾ മരവിക്കുകയും ഇത് ഭാവങ്ങൾ പ്രകടമാക്കുന്നതിന് തടസ്സമാവുകയും ചെയ്യാം.

സർജറികൾ ചെയ്യുന്നത് ഓരോരുത്തരുടെയും സ്വകാര്യ തീരുമാനമാണെന്നും പല താരങ്ങളും ഇത് വെളിപ്പെടുത്താൻ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആരോഗ്യവും സിനിമയും

 

കഴിഞ്ഞ വർഷം ചില ആരോഗ്യപ്രശ്നങ്ങൾ കാരണം മമ്മൂട്ടി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇതിന്റെ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, താരം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുകയാണ്. വിനായകനൊപ്പം അഭിനയിച്ച ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൗന്ദര്യത്തിന് ചികിത്സകൾ തേടുന്നുണ്ടോ ഇല്ലയോ എന്നതിലുപരി, ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും മമ്മൂട്ടി പുലർത്തുന്ന ഈ അച്ചടക്കവും അർപ്പണബോധവുമാണ് അദ്ദേഹത്തെ മലയാളത്തിന്റെ നിത്യയൗവനമായി നിലനിർത്തുന്നത്.

ശബരിറെയിൽപ്പാത ഇനി സ്വപ്നമല്ല, സ്റ്റോപ്പുകൾ ഇവിടെല്ലാം
നനഞ്ഞ മുടിയുമായി ഉറങ്ങിയാല്‍ പ്രശ്‌നമോ?
ഗ്യാസ് സ്റ്റൗ തിളങ്ങും, ഷൂവും; വേണ്ടത് ഇതൊന്ന്
ഉപ്പ് കഴിച്ചാൽ വൃക്കയിൽ കല്ലുവരുമോ?
ആ അമ്മയുടെ കണ്ണീരൊപ്പി ഇന്ത്യന്‍ സൈന്യം; വില്‍ക്കാനെത്തിച്ച മുഴുവന്‍ സമൂസയും വാങ്ങി
ഭാഗ്യത്തിന് രക്ഷപ്പെട്ടു; അമിതവേഗതയില്‍ കാര്‍ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങി
കള്ളന് പറ്റിയ അബദ്ധം; രാജസ്ഥാനിലെ കോട്ടയില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് ഫാന്‍ ഹോളില്‍ കുടുങ്ങി
പാർട്ടി സെക്രട്ടറി പറഞ്ഞത് മാറുമോ ?