Mitsubishi Pajero 2026 : എന്താ പവറ്... പുത്തൻ പജെറോ അവതരിപ്പിച്ച് മിറ്റ്സുബിഷി... ഇന്ത്യൻ ഫാൻസിന്റെ കാത്തിരിപ്പിന് അവസാനമോ? | 2026 Mitsubishi Pajero Revealed, Know The Iconic SUV's Specs, Features Price All Details Malayalam news - Malayalam Tv9

Mitsubishi Pajero 2026 : എന്താ പവറ്… പുത്തൻ പജെറോ അവതരിപ്പിച്ച് മിറ്റ്സുബിഷി… ഇന്ത്യൻ ഫാൻസിന്റെ കാത്തിരിപ്പിന് അവസാനമോ?

Published: 

02 Sep 2026 | 04:44 PM

Mitsubishi Pajero New Model : വാഹന പ്രേമികളുടെ ഫേവറേറ്റ് ലിസ്റ്റിൽ മുൻപന്തിയിലുള്ള എസ്.യു.വിയാണ് മിറ്റ്സുബിഷിയുടെ പജെറോ (Mitsubishi Pajero )എന്ന മോഡൽ. റോ‍ഡ് പ്രസൻസും ​ഗാംഭീര്യമുള്ള ലുക്കും അതിനൊത്തെ പെർഫോമൻസുമാണ് വാഹനത്തെ ഇത്രയധികം പ്രചാരത്തിൽ എത്തിച്ചത്. ഇപ്പോഴിതാ പജെറോയുടെ പുത്തൻ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

1 / 5
പജേറോയുടെ അഞ്ചാം തലമുറയൊണ് മിറ്റ്സുബിഷി അവതരിപ്പിച്ചിരിക്കുന്നത്. മിത്സുബിഷി ട്രൈറ്റൺ പിക്കപ്പിന്റെ ലാഡർ-ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന പുതിയ പജേറോ, ആദ്യം തായ്‌ലൻഡിലും തുടർന്ന് 2027 മാർച്ചിനകം ജപ്പാൻ, ഓസ്‌ട്രേലിയ വിപണികളിലും എത്തും.  ( Image Credit Source Mitsubishi Website )

2 / 5
ഇന്ത്യൻ വാഹന പ്രേമികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രിയപ്പെട്ട വാഹനമാണ് പജെറൊ എങ്കിലും ഇന്ത്യയിൽ ഈ മോഡിലിനെ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരു പക്ഷേ ഇന്ത്യൻ വിപണിയിൽ എത്തിയാൽ ടൊയോട്ട ഫോർച്യൂണറിന് ശക്തമായ എതിരാളിയായി മാറും.

3 / 5
പഴയ മോഡലുകളുമായി ഡിസൈനിൽ യാതൊരു വിധ സമ്യതയും 2026 ലെ പജെറൊക്ക് ഇല്ല.  എക്സ്ഫോഴ്സ് (Xforce), ഡെസ്റ്റിനേറ്റർ (Destinator) തുടങ്ങിയ പുതിയ നിര മിത്സുബിഷി എസ്‌യുവികളിലെ ഡിസൈൻ ശൈലിയാണ് ഈ വാഹനത്തിൽ അവലംബിച്ചിരിക്കുന്നത്.   വിശാലമായ ഗ്രിൽ, വ്യത്യസ്ത രൂപത്തിലുള്ള ഹെഡ് ലാമ്പുകൾ, വലിയ വീൽ ആർച്ചുകൾ തുടങ്ങിയവയാണ് പുറത്തെ പ്രധാന സവിശേഷതകൾ.

4 / 5
4,920 എം.എം നീളവും 1,925 എം.എം വീതിയും 1,910 എം.എം ഉയരവുമുള്ള പജേറോയ്ക്ക് 2,870 എം.എം വീൽബേസാണ് നൽകിയിരിക്കുന്നത്. 20 ഇഞ്ച് വീലുകളാണ് വാഹനത്തിൽ കൊടുത്തിരിക്കുന്നത്. സ്പെയർ വീൽ വാഹനത്തിന്റെ അടിഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.  2.4 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

5 / 5
204 എച്ച് പി കരുത്തും 480 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും; ട്രിറ്റണിനേക്കാൾ 10 Nm അധിക ടോർക്കാണിത്. ഈ എൻജിനോടൊപ്പം 'ന്യൂ-ജനറേഷൻ' എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിരിക്കുന്നു. മുൻപ് ഇന്ത്യയിൽ വിൽപന ഉണ്ടായിരുന്ന സമയത്ത് ഏകദേശം 27 ലക്ഷം രൂപയായിരുന്നു  പജേറോയുടെ വില.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?