ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ? | 8th Pay Commission Salary Hike, Smart Financial Planning for Level 1 Government Employees Malayalam news - Malayalam Tv9

8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?

Updated On: 

17 Oct 2026 | 12:59 PM

8th Pay Commission Salary Hike: എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഫിറ്റ്മെന്റ് ഘടകം, പേ മാട്രിക്സ്, ക്ഷാമബത്ത, എച്ച്ആർഎ, എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ ഗ്രൂപ്പുകളും യൂണിയനുകളും ആവശ്യങ്ങൾ ഉന്നയിക്കുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.

1 / 5
എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഫിറ്റ്മെന്റ് ഘടകം, പേ മാട്രിക്സ്, ക്ഷാമബത്ത, എച്ച്ആർഎ, അടുത്ത 10 വർഷത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ ഗ്രൂപ്പുകളും യൂണിയനുകളും ആവശ്യങ്ങൾ ഉന്നയിക്കുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. (Image Credit source: Getty Images)

2 / 5
ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പള പരിഷ്കരണത്തിൽ, ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് ഏകദേശം 68,994 രൂപയായി ഉയർന്നേക്കുമെന്നാണ് സൂചന. 50,994 രൂപ അധികമായി കിട്ടും.

3 / 5
ഈ തുക അനുയോജ്യമായ രീതിയിൽ വിനിയോഗക്കാവുന്നതാണ്. ഉദാഹരണത്തിന്, 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം ഒരു ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 68,994 രൂപയായി ഉയർന്നാൽ, ദീർഘകാല നിക്ഷേപങ്ങളും വിരമിക്കൽ ആസൂത്രണത്തിനും 40–50 ശതമാനം അതായത്, 20,398 മുതൽ 25,497 രൂപ വരെ അധിക തുകയിൽ നിന്ന് മാറ്റാം.

4 / 5
ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിന് (20–30 ശതമാനം), 10,199 മുതൽ 15,298 രൂപ വരെ. അടിയന്തിര ഫണ്ട് (10–20 ശതമാനം), 5,099 മുതൽ 10,199 രൂപ വരെ, ജീവിതശൈലി ചെലവുകൾ (10–20 ശതമാനം), 5,099 മുതൽ 10,199 രൂപ വരെ ഇത്തരത്തിൽ മാറ്റി വയ്ക്കാവുന്നതാണ്.

5 / 5
2025 നവംബർ 3-നാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. പ്രൊഫസർ പുലക് ഘോഷ് (അംഗം – പാർട്ട് ടൈം), പങ്കജ് ജെയ്ൻ (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് പ്രകാരം, രൂപീകരിച്ച് 18 മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയിട്ടുള്ളത്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?