Anusree: മതതീവ്രവാദം പഠിക്കാൻ അല്ല ബാലഗോകുലത്തിൽ പോയത്! ഹിന്ദുവാണെന്ന് പറഞ്ഞതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചുവെന്ന് അനുശ്രീ
Anusree:ഇപ്പോഴത്തെ കുട്ടികൾക്ക് വിശ്വാസം കുറഞ്ഞ് എന്നും എല്ലാവരും ഭൂമിയിലേക്ക് ചവിട്ടി നടക്കുമ്പോൾ മാപ്പ് പറയണം എന്നും അനുശ്രീ വേദിയിൽ പറഞ്ഞു...

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് അനുശ്രീ. സ്വാഭാവിക അഭിനയവും നാടൻ വേഷങ്ങളിലൂടെയും ആണ് അനുശ്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. ഒരു ചാനൽ റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.(PHOTO: INSTAGRAM)

അവിടെ വെച്ച് സംവിധായകൻ ലാൽ ജോസ് ആണ് അനുശ്രീയുടെ ജീവിതത്തിൽ സിനിമ എന്ന മഹാഭാഗ്യവുമായി എത്തുന്നത്. തുടർന്ന് ഇന്നും മലയാളികൾ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമാവാനായി താരത്തിന് സാധിച്ചു. നടിയായിരുന്നിട്ട് കൂടി അതിന്റെ അഹങ്കാരം ഒന്നും ഇല്ലാതെ വളരെ സാധാരണക്കാരിയെ പോലെയാണ് അനുശ്രീ തന്റെ നാട്ടിലും വീട്ടിലും ജീവിക്കുന്നത്. (PHOTO: INSTAGRAM)

പലപ്പോഴും തന്നെ നാട്ടിലെ പരിപാടികൾ എന്തെല്ലാം അനുശ്രീ താര ജാഡ ഇല്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അതിലുപരി താൻ വലിയൊരു ഈശ്വരവിശ്വാസി ആണെന്നും അനുസരിച്ച് പലപ്പോഴും വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ഒരു ഹിന്ദു വിശ്വാസിയാണ് എന്നത് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ ജീവിതത്തിൽ ഒരുപാട് വിഷമതകൾ അനുഭവിക്കേണ്ടി വന്നു എന്നാണ് നടി പറയുന്നത്. (PHOTO: INSTAGRAM)

ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നാണ് താൻ ഉറച്ചു വിശ്വസിക്കുന്നത് അങ്ങനെ തന്നെ നിലനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അവർ പറഞ്ഞു. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അനുശ്രീ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്.തനിക്ക് എന്നും തന്റെ വിശ്വാസങ്ങൾ തന്നെയാണ് വലുത് എന്നും അനുശ്രീ വ്യക്തമാക്കി. (PHOTO: INSTAGRAM)

താൻ ബാലഗോകുലത്തിൽ പോയത് മതതീവ്രവാദം പഠിക്കാൻ അല്ലെന്നും, ബാലഗോകുലത്തിൽ പഠിച്ച പാഠങ്ങൾ ഇന്നും തനിക്ക് പ്രചോദനമാണെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തിന് നന്ദി പറയണം എന്നാണ് പഠിച്ചതെന്നും അനുശ്രീ പറയുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് വിശ്വാസം കുറഞ്ഞ് എന്നും എല്ലാവരും ഭൂമിയിലേക്ക് ചവിട്ടി നടക്കുമ്പോൾ മാപ്പ് പറയണം എന്നും അനുശ്രീ വേദിയിൽ പറഞ്ഞു.(PHOTO: INSTAGRAM)