Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്
Parvathy Thiruvothu: മികച്ച നടിച്ചുള്ള സംസ്ഥാന അവാർഡ് രണ്ടുതവണയാണ് പാർവതിയെ തേടി എത്തിയത്. സിനിമജീവിതത്തിനു പുറത്തും വ്യക്തമായ നിരീക്ഷണവും നിലപാടുമുള്ള പാർവതി ഇപ്പോൾ മലയാള സിനിമയുടെ ഇതിഹാസ നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സഹപ്രവർത്തകരെ തുല്യരായി കാണുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി എന്നാണ് പറയുന്നത് . മമ്മൂട്ടി എത്തിക്കഴിഞ്ഞാൽ സെറ്റിൽ എല്ലാവരും നിശബ്ദരാകും എന്നുള്ളത് സത്യമാണ് എന്നിരുന്നാലും അദ്ദേഹത്തിന് എല്ലാവരെയും തുല്യരായി.....

മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടു കൊണ്ടും കരുത്തുറ്റ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. അസാമാന്യമായ അഭിനയ ശൈലിയും ആർക്കും തകർക്കാൻ സാധിക്കാത്ത നിലപാടുകളുമാണ് പാർവതി തിരുവോത്തിനെ എന്നും മറ്റുള്ള അഭിനേത്രികളിൽ നിന്നും വേറിട്ടു നിർത്തുന്നത്. കഥാപാത്രത്തിന്റെ ആഴം അറിഞ്ഞു അഭിനയിക്കുന്ന ശൈലിയാണ് താരത്തിന്റെത്. അതിനാൽ തന്നെ ചെയ്തു വെച്ച കഥാപാത്രങ്ങളെല്ലാം അത്ര പെട്ടെന്ന് മലയാളി മനസ്സിൽ നിന്നും മായില്ല. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും ടേക്ക് ഓഫിലെ സമീറയും ഉയരയിലെ പല്ലവിയും എല്ലാം പാർവതിയുടെ അഭിനയമികവ് വിളിച്ചോതുന്ന കഥാപാത്രങ്ങളാണ്.(PHOTO CREDIT SOURCE: INSTAGRAM)

മികച്ച നടിച്ചുള്ള സംസ്ഥാന അവാർഡ് രണ്ടുതവണയാണ് പാർവതിയെ തേടി എത്തിയത്. സിനിമജീവിതത്തിനു പുറത്തും വ്യക്തമായ നിരീക്ഷണവും നിലപാടുമുള്ള പാർവതി ഇപ്പോൾ മലയാള സിനിമയുടെ ഇതിഹാസ നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സഹപ്രവർത്തകരെ തുല്യരായി കാണുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി എന്നാണ് പറയുന്നത് . മമ്മൂട്ടി എത്തിക്കഴിഞ്ഞാൽ സെറ്റിൽ എല്ലാവരും നിശബ്ദരാകും എന്നുള്ളത് സത്യമാണ് എന്നിരുന്നാലും അദ്ദേഹത്തിന് എല്ലാവരെയും തുല്യരായി കാണുന്ന രീതിയാണെന്ന് പാർവതി പറയുന്നു.

അതേസമയം മോഹൻലാലിന്റെ അഭിനയം നമ്മെ അത്ഭുതപ്പെടുത്തും. അഭിനയിക്കുമ്പോൾ അദ്ദേഹം കാണിക്കുന്ന മനസ്സാന്നിധ്യം നമ്മൾ നിരീക്ഷിച്ചു പോകുമെന്നും വളരെ അത്ഭുതമാണ് അത് കാണുമ്പോൾ തോന്നുക എന്നും പാർവതി തിരുവോത്ത് പറയുന്നു.മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അഭിനയം കണ്ടാണ് ഒരു അഭിനേതാവ് എങ്ങനെയാകണം എന്ന് താൻ പഠിച്ചത്. പെട്ടെന്ന് തന്നെ കഥാപാത്രങ്ങളായി മാറുന്ന ഒരു രീതിയാണ് അവർക്ക്. ആ അഭിനയം കണ്ടു മനസ്സിലാക്കിയിപ്പോൾ തനിക്കും ഇപ്പോൾ അതിന് സാധിക്കാറുണ്ട്. അഭിനയത്തിൽ തനിക്ക് ബുദ്ധിപൂർവ്വം മുന്നോട്ടു നീങ്ങാനും തനിക്കൊപ്പം ഉള്ളവരെ തുല്യരായി കാണുവാനും തനിക്ക് സാധിക്കുന്നുണ്ട് എന്നും പാർവതി തിരുവോത്ത് പറയുന്നു.

നല്ല മനുഷ്യർ ആയതുകൊണ്ട് കൂടിയാണ് ഇവരെ നമ്മൾ മഹാനടന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ ബോക്സ് ഓഫീസിൽ ഇവരുടെ സിനിമയുടെ വിജയവും ഒന്നും കണക്കിലെടുത്തല്ല. യഥാർത്ഥ ജീവിതത്തിൽ ഇവർ ഒരു മോശം വ്യക്തികൾ ആയിരുന്നെങ്കിൽ അത്തരം വിജയങ്ങളിൽ ഒന്നും ഒരു പ്രസക്തിയുമില്ല. അവരുടെ സെറ്റ് കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളാക്കി തീർക്കുന്നത് കൊണ്ടാണ് ഈ നടന്മാർ ഇതിഹാസങ്ങളായി മാറുന്നത് എന്ന് പാർവതി അഭിപ്രായപ്പെട്ടു.

2006ലെ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതി തിരുപ്പൂർ സിനിമയിൽ എത്തുന്നത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ (തമിഴ്), ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, ഉയരെ, വൈറസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി പാർവതി എത്തി. ശക്തമായ കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമായ ക്യാരറ്ററും കൂടി ജീവിതത്തിൽ നിലനിർത്തുന്ന ഒരു വ്യക്തിയാണ് പാർവതി.