ഇതിൽപരം ഇനിയെന്തു വേണം? മീനാക്ഷിയെ കളിയാക്കുന്നവർക്കുള്ള മറുപടി നൽകി ഉർവശി | Actress urvashi says Meenakshi Raveendran is very talented girl to act comedy Malayalam news - Malayalam Tv9

Actress Urvashi: ഇതിൽപരം ഇനിയെന്തു വേണം? മീനാക്ഷിയെ കളിയാക്കുന്നവർക്കുള്ള മറുപടി നൽകി ഉർവശി

Published: 

05 Mar 2026 | 10:19 AM

Actress Urvashi about Meenakshi Raveendran: നടിയും അവതാരകയുമായ മീനാക്ഷിയെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.....

1 / 5
കോമഡി ഇഷ്ടമില്ലാത്തവർ ചുരുക്കം ആയിരിക്കും. അതും സ്ത്രീകൾ കോമഡി കൈകാര്യം ചെയ്യുന്നത് വളരെ വിരളവും. എന്നാൽ അങ്ങനെ ചിന്തിച്ചിരുന്ന കാലത്ത് പോലും കോമഡി അനായാസം കൈകാര്യം ചെയ്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടിയാണ്  ഉർവശി. കഥാപാത്രം ഏതു തന്നെ ആയിക്കോട്ടെ അത് ഉർവശിയുടെ കയ്യിൽ എന്നും ഭദ്രമാണ്.

2 / 5
അതുകൊണ്ടുതന്നെയാണ് ലേഡീ സൂപ്പർസ്റ്റാർ എന്ന് ഉർവശിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.ഇപ്പോഴിതാ നടിയും അവതാരകയുമായ മീനാക്ഷിയെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. കോമഡി കഥാപാത്രങ്ങൾ ധൈര്യമായി ഏൽപ്പിക്കാൻ സാധിക്കുന്ന കഴിവുള്ള കുട്ടിയാണ് മീനാക്ഷി എന്നാണ് ഉർവശി പറയുന്നത്. അതിനുദാഹരണമായി പ്രേമലവിലെ മീനാക്ഷിയുടെ കഥാപാത്രത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. (PHOTO: INSTAGRAM)

3 / 5
വളരെ രസകരമായി തന്നെ മീനാക്ഷി അതെല്ലാം കൈകാര്യം ചെയ്തു എന്നും സിനിമകളിൽ ആ കുട്ടിക്ക് അങ്ങനത്തെയുള്ള സീനുകൾ ലഭിച്ചാൽ നന്നായിരിക്കും എന്ന് ഉർവശി പറഞ്ഞു. യഥാർത്ഥത്തിൽ ഇതിൽപരം ഒരു അഭിനന്ദനവും അനുമോദനവും മീനാക്ഷിക്ക് ലഭിക്കാനില്ല എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. തന്റെ ശരീരപ്രകൃതിടെ പേരിലും അഭിനയത്തിന്റെ പേരിലും നിരവധി ട്രോളുകൾക്ക് ഒരു സമയത്ത് ഇരയാകേണ്ടി വന്ന ആളാണ് മീനാക്ഷി. (PHOTO: INSTAGRAM)

4 / 5
ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു പ്രേമലു. അതിൽ വണ്ടർലസ്റ്റ് എന്ന ഒരു കഥാപാത്രവുമായാണ്  മീനാക്ഷി രവീന്ദ്രൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ ഒരു വിഭാഗത്തിന് മീനാക്ഷിയുടെ അതിലെ പ്രകടനത്തെ ഇഷ്ടപ്പെട്ടെങ്കിൽ മറ്റ് ഒരു വിഭാഗത്തിന് അത് ഭയങ്കര വെറുപ്പിക്കൽ ആയിട്ട് തോന്നി.  (PHOTO: INSTAGRAM)

5 / 5
അതിന്റെ പേരിലും വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും ആണ് നടി നേരിടേണ്ടിവന്നത്. കൂടാതെ പല വേദികളിലും എത്തുമ്പോൾ മീനാക്ഷി ധരിക്കുന്ന വസ്ത്രത്തെയും ആളുകൾ വലിയ രീതിയിൽ വിമർശിക്കാറുണ്ട്. ബോഡി ഷെയ്മിങ് തെറ്റാണെന്ന് പറയുന്ന ഈ നാട്ടിലുള്ള ആളുകൾ തന്നെയാണ് മീനാക്ഷി ഒരു സമയത്ത് വലിയ തരത്തിലുള്ള ബോഡി ഷെയ്മിങ്ങുകൾക്കും ഇരയാകേണ്ടി വന്നത്. (PHOTO: INSTAGRAM)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?