തല ഉയര്‍ത്തി അലീസ ഹീലിയുടെ മടക്കം; ഇന്ത്യന്‍ വനിതകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി | Alyssa Healy signs off from ODI cricket with a stunning century, Australia W beat India W by 185 runs Malayalam news - Malayalam Tv9

IND W vs AUS W: തല ഉയര്‍ത്തി അലീസ ഹീലിയുടെ മടക്കം; ഇന്ത്യന്‍ വനിതകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

Published: 

01 Mar 2026 | 05:43 PM

Alyssa Healy retires from ODI cricket: അലീസ ഹീലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അലീസ ഹീലി നേടിയത്. അലീസ ഹീലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ 185 റണ്‍സിന് ജയിച്ചു.

1 / 5
ഓസീസ് വനിതാ ടീം ക്യാപ്റ്റന്‍ അലീസ ഹീലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് താരം നേടിയത്. ഹീലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്‌ക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 185 റണ്‍സിന് ജയിച്ചു (Image Credits: Facebook).

2 / 5
98 പന്തില്‍ 158 റണ്‍സാണ് ഹീലി നേടിയത്. രണ്ട് സിക്‌സും, 27 ഫോറും താരം നേടി. 84 പന്തില്‍ 106 റണ്‍സുമായി ബേത്ത് മൂണി പുറത്താകാതെ നിന്നു  (Image Credits: Facebook).

98 പന്തില്‍ 158 റണ്‍സാണ് ഹീലി നേടിയത്. രണ്ട് സിക്‌സും, 27 ഫോറും താരം നേടി. 84 പന്തില്‍ 106 റണ്‍സുമായി ബേത്ത് മൂണി പുറത്താകാതെ നിന്നു (Image Credits: Facebook).

3 / 5
ഹീലിയുടെയും, ബേത്ത് മൂണിയുടെയും സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 409 റണ്‍സ് നേടി. 52 പന്തില്‍ 62 റണ്‍സെടുത്ത ജോര്‍ജിയ വോള്‍, പുറത്താകാതെ 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോള കാരി എന്നിവരും തിളങ്ങി. ഇന്ത്യയുടെ പോരാട്ടം 45.1 ഓവറില്‍ 224 റണ്‍സിന് അവസാനിച്ചു  (Image Credits: Facebook).

4 / 5
ഇന്ത്യയ്ക്കായി സ്‌നേഹ് റാണയും, എന്‍ ചരണിയും രണ്ട് വിക്കറ്റ് വീതവും, കാശ്‌വീ ഗൗതമും, രേണുക സിങും, ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സ്‌നേഹ് റാണ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു. 74 പന്തില്‍ 44 റണ്‍സെടുത്ത സ്‌നേഹ് റാണയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍  (Image Credits: Facebook).

5 / 5
29 പന്തില്‍ 42 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. നാല് വിക്കറ്റെടുത്ത അലാന കിങ് ഓസ്‌ട്രേലിയക്കായി തിളങ്ങി  (Image Credits: Facebook).

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?