ഫീച്ചർ കണ്ടാൽ സ്നേഹിക്കും, വില കണ്ടാൽ വാങ്ങും! 6500mAh ബാറ്ററിയുള്ള ബജറ്റ് ഐക്യൂ 5G ഫോണിന് ഡിസ്കൗണ്ട്
iQOO Z11 Lite 44W 5G with Exclusive savings: ബജറ്റ് 5ജി ഫോണുകൾ തേടുന്നവർക്കായി ഐക്യൂ പുറത്തിറക്കിയ Z സീരീസ് സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11 ലൈറ്റ് 44W 5ജി. 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച 5ജി ഫോൺ ഓപ്ഷനുകളിൽ ഒന്നാണിത്. ഇപ്പോഴിത് ഡിസ്കൗണ്ട് സഹിതം ആമസോണിലും ഐക്യൂ സ്റ്റോറിലും വാങ്ങാൻ ലഭ്യമാണ്.

പാർട്സുകളുടെ വില വർധന മൂലം സ്മാർട്ട്ഫോണുകൾ പലതിന്റെയും റേഞ്ച് തന്നെ മാറിപ്പോയി. മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കൂടിയ വിലയിലാണ് ഇപ്പോൾ പല മോഡലുകളും വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഇപ്പോഴത്തെ വില പരിഗണിക്കുമ്പോൾ ഒരു രൂപയെങ്കിൽ ഒരു രൂപ കൂടുതൽ വിലക്കുറവ് കിട്ടുന്നിടത്തുനിന്ന് വാങ്ങാനാണ് ഉപയോക്താക്കൾ ഇഷ്ടപ്പെടുന്നത്. (Image credit: iQOO India)

ബജറ്റ് 5ജി ഫോണുകൾ തേടുന്നവർക്കായി ഐക്യൂ പുറത്തിറക്കിയ Z സീരീസ് സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11 ലൈറ്റ് 44W 5ജി (iQOO Z11 Lite 44W 5G). ഫീച്ചർ കണ്ടാൽ സ്നേഹിക്കും, വില കണ്ടാൽ വാങ്ങും എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച 5ജി ഫോൺ ഓപ്ഷനുകളിൽ ഒന്നാണിത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ Z11 ലൈറ്റ് 5ജിയുടെ 4GB+128GB വേരിയന്റിന് 19,499 രൂപയും 6GB+128GB വേരിയന്റിന് 21,499 രൂപയും, ടോപ്പ്-എൻഡ് 6GB + 256GB വേരിയന്റിന് 24,499 രൂപയുമായിരുന്നു വില. നിലവിൽ ഇത് 19999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും ഐക്യൂ സ്റ്റോറിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതായത് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ 500 രൂപ വിലയിലാണ് ഇപ്പോൾ ഈ 5ജി ഫോൺ വാങ്ങാൻ കിട്ടുക. എന്നാൽ ഉപയോക്താക്കൾക്ക് മികച്ച ബാങ്ക് ഡിസ്കൗണ്ട് ആമസോണിലും ഐക്യൂ സ്റ്റോറിലും ലഭ്യമാണ്. എങ്കിലും ഇത് കൂടുതൽ ലാഭത്തിൽ വാങ്ങാനാകുക ഇപ്പോൾ ഐക്യൂ വെബ്സൈറ്റിൽ തന്നെയാണ്.

1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഐക്യൂ Z11 ലൈറ്റ് 44W 5ജിക്ക് ആമസോണിലും ഐക്യൂ ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 18499 രൂപ വിലയിൽ ഇത് ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങാനാകും. എന്നാൽ ഐക്യൂ സ്റ്റോറിൽ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട് കൂടി ലഭിക്കും. ഇത് പ്രയോജനപ്പെടുത്താനായാൽ 17499 രൂപ വിലയിൽ ഇത് ഐക്യൂ സ്റ്റോറിൽ നിന്ന് വാങ്ങാനാകും.

മിഡ്‌നൈറ്റ് ബ്ലൂ, സോളാർ ഫ്ലെയിം എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഐക്യൂ 5ജി ഫോൺ ലഭ്യമായിട്ടുള്ളത്. 6.74-ഇഞ്ച് HD+ LCD സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G, ഡ്യുവൽ 4G, VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.