അനിൽ കുംബ്ലെയും വിരാട് കോലിയും ചതിച്ചു? ആരോപണങ്ങളുമായി അമിത് മിശ്ര | Amit Mishra blames Virat Kohli and Anil Kumble for ending his India career Malayalam news - Malayalam Tv9

അനിൽ കുംബ്ലെയും വിരാട് കോലിയും ചതിച്ചു? ആരോപണങ്ങളുമായി അമിത് മിശ്ര

Published: 

23 Oct 2026 | 10:22 PM

Amit Mishra Opens Up: പൂർണ്ണമായി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം ബന്ധപ്പെട്ടപ്പോൾ കോലി കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി പോലും നല്‍കിയില്ലെന്നായിരുന്നു മിശ്രയുടെ ആരോപണം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ 'ബെയ്ത്ത് ആന്‍ഡ്‌ ബോൾ' പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിലാണ് മിശ്ര ആരോപണങ്ങള്‍ ഉന്നയിച്ചത്.

1 / 5
വിരാട് കോലിക്കും, അനില്‍ കുംബ്ലെക്കുമെതിരെ ആരോപണങ്ങളുമായി അമിത് മിശ്ര രംഗത്ത്.  2017-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ആ മത്സരത്തിനിടെ പരിക്കേറ്റിരുന്നില്ലെങ്കിൽ തനിക്ക് ദേശീയ ടീമിനായി ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോലിയും ടീമിലേക്ക് തിരിച്ചെടുക്കുമെന്ന് വാക്കു നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു (Image Credit Source: PTI).

2 / 5
പൂർണ്ണമായി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം ബന്ധപ്പെട്ടപ്പോൾ കോലി കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി പോലും നല്‍കിയില്ലെന്നായിരുന്നു മിശ്രയുടെ ആരോപണം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ 'ബെയ്ത്ത് ആന്‍ഡ്‌ ബോൾ' പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിലാണ് മിശ്ര ആരോപണങ്ങള്‍ ഉന്നയിച്ചത്. കുംബ്ലെയും കോലിയും നൽകിയ ഉറപ്പുകൾ പാഴായി. ബെംഗളൂരുവിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ആ മത്സരത്തോടെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

3 / 5
ബെംഗളൂരുവിൽ വെച്ചാണ് കാലിന് പരിക്കേറ്റത്. അനിൽ കുംബ്ലെ ആയിരുന്നു പരിശീലകൻ. 'വിഷമിക്കേണ്ട, പൂർണ്ണമായും സുഖം പ്രാപിച്ചാൽ ടീമിലേക്ക് തിരിച്ചെത്താം' അന്ന് അന്ന് കുംബ്ലെ പറഞ്ഞു. തുടർന്ന് വിരാട് കോഹ്‌ലി ക്യാപ്റ്റനായി. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോടും ചോദിച്ചു. ഫിറ്റ്‌നസ് വീണ്ടെടുക്കുമ്പോള്‍ ടീമിലെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും മിശ്ര പറഞ്ഞു.

4 / 5
ഫിറ്റ്‌നസ് വീണ്ടെടുത്തശേഷം തിരിച്ചുവരവിനെക്കുറിച്ചുള്ള സാഹചര്യം തിരക്കാൻ കോലിക്ക് സന്ദേശം അയച്ചു. ഏഴോ പത്തോ ദിവസത്തിനകം തിരിച്ച് വിളിക്കാമെന്ന് കോലി പറഞ്ഞു. "ഒരു ആഴ്ച കഴിഞ്ഞു, രണ്ട് ആഴ്ച കഴിഞ്ഞു, മൂന്ന് ആഴ്ച കഴിഞ്ഞു, അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു വിവരവുമില്ലായിരുന്നു. ഞാൻ വിളിച്ചു... അദ്ദേഹം ഫോണെടുത്തില്ല. ഞാൻ സന്ദേശം അയച്ചു, പക്ഷേ മറുപടി ലഭിച്ചില്ല"-മിശ്ര ആരോപിച്ചു.

5 / 5
 വീണ്ടും വിളിച്ചു, അദ്ദേഹം മറുപടി നൽകിയില്ല. വീണ്ടും രണ്ട് തവണകൂടി വിളിച്ചു, അപ്പോഴും മറുപടി കിട്ടിയില്ല. അതുകൊണ്ട് താനും അത് വിട്ടു. ആർക്കെങ്കിലും നമ്മളെ വേണ്ടാതായാൽ, നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും? തന്നെക്കാള്‍ ഗുരുതരമായി പരിക്കേറ്റ് ദീര്‍ഘനാള്‍ പുറത്തിരുന്നവര്‍ വരെ തിരിച്ചെത്തിയിട്ടുണ്ട്. എന്നിട്ടും തനിക്ക് മറുപടി ലഭിച്ചില്ലെന്ന് മിശ്ര ആരോപിച്ചു.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി