അഭിമാന പുരസരം ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ച് ആപ്പിൾ; ഐഫോൺ ഡ്യുവോ എത്തി; വില 299900 രൂപ!
iPhone Duo launched with A20 Pro 2nm SoC: ആപ്പിൾ ഇവന്റ് 2026-ൽ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായി ഐഫോൺ ഡ്യുവോ ആപ്പിൾ ലോഞ്ച് ചെയ്തു. ഐഫോൺ ഡ്യുവോ 256GB അടിസ്ഥാന വേരിയന്റിന് 2,99,900 രൂപയാണ് വില. 512GB– 3,24,900 രൂപ, 1TB – 3,74,900 രൂപ, 2TB – 4,49,900 രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില.

അങ്ങനെ ഒടുവിൽ ആപ്പിളും ഫോൾഡബിൾ സ്മാർട്ട്ഫോൺ രംഗത്തേക്ക് എത്തിയിരിക്കുന്നു. ആപ്പിൾ ഇവന്റ് 2026-ൽ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായി ഐഫോൺ ഡ്യുവോ (Apple iPhone Duo) ആപ്പിൾ ലോഞ്ച് ചെയ്തു. ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ ദീർഘനാളായി ആഗ്രഹിച്ചിരുന്ന ഒന്നാണ് ഫോൾഡബിൾ ഐഫോൺ എന്നത്. അൽപ്പം വൈകിയാണെങ്കിലും ഒടുവിൽ ആപ്പിൾ തങ്ങളുടെ ആ ആഗ്രഹം സഫലമാക്കിയിരിക്കുന്നു. (Image credit: Apple website)

തുറക്കുമ്പോൾ, ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണായി ഐഫോൺ ഡ്യുവോ മാറുന്നു. 7.6 ഇഞ്ച് ഇന്റേണൽ സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ ഇതിനുണ്ട്. പുറം ഡിസ്പ്ലേയുടെ വലിപ്പം 5.4 ഇഞ്ച് ആണ്. ആംബിയന്റ് ഗ്ലെയർ കുറയ്ക്കുന്നതിനും ഫോൾഡ് ക്രീസ് മറയ്ക്കുന്നതിനുമായി ഇന്നർ ഡിസ്‌പ്ലേയിൽ മാറ്റ് നാനോ-ടെക്‌സ്ചർ ഫിനിഷ് ഡിസൈനിലാണ് ഈ ഫോൾഡബിൾ ഫോൺ ആപ്പിൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

കട്ടൗട്ടുകൾ ഒഴിവാക്കാൻ ഫോൾഡിംഗ് സ്‌ക്രീനിന് താഴെ അണ്ടർ-ഡിസ്‌പ്ലേ ഫേസ്‌ടൈം ക്യാമറ നൽകിയിരിക്കുന്നു. രണ്ട് ഡിസ്‌പ്ലേകളിലും ഭാവിയിൽ ആപ്പിൾ പെൻസിൽ പിന്തുണയും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ പ്രധാന ഫ്രെയിം നിർമ്മിച്ചിരിക്കുന്നത് ഗ്രേഡ് 5 ടൈറ്റാനിയം കൊണ്ടാണ്. ഫോൺ മടക്കുന്ന ഭാഗത്തെ കവർ നിർമ്മിക്കാൻ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഉള്ളിൽ വശങ്ങളിൽ പ്രത്യേകം തരം റിബ്ബ് സ്ട്രക്ചറുകൾ നൽകിയിരിക്കുന്നു. ഇത് ഫോണിന് കൂടുതൽ ബലം നൽകുകയും മടക്കുമ്പോൾ ബോഡി വളഞ്ഞുപോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രധാന ഫീച്ചറുകൾ- ഡിസ്പ്ലേ: 7.6-ഇഞ്ച് (1878×2670പിക്സൽസ്) OLED 430ppi ഇന്നർ, 5.4-ഇഞ്ച് (1398×2034പിക്സൽസ്) OLED 460ppi ഔട്ടർ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേകൾ ആണ് ഇതിലുള്ളത്. 1000 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ്, 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 3000 നിറ്റ്സ് വരെ പീക്ക് ഔട്ട്ഡോർ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, ഡൈനാമിക് ഐലൻഡ്, ഓൾവെയ്സ്-ഓൺ ഡിസ്പ്ലേ, ഔട്ടർ ഡിസ്പ്ലേയ്ക്ക് സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

കരുത്ത്: 2nm ടെക്നോളജിയിൽ നിർമ്മിച്ച A20 Pro ചിപ്‌സെറ്റ്. 6-കോർ സിപിയു, 7-കോർ ജിപിയു, 32-കോർ ന്യൂറൽ എഞ്ചിൻ എന്നിവ കരുത്താക്കിയാണ് ഈ ഫോൾഡബിൾ ഐഫോൺ എത്തിയിരിക്കുന്നത്. 256GB, 512GB, 1TB, 2TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഐഫോൺ ഡ്യുവോ ലഭ്യമാണ്. iOS 27 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. IP68 റേറ്റിങ്, സൈഡ് ബട്ടണിൽ ബിൽറ്റ്-ഇൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഉണ്ട്.

റിയർ ക്യാമറ: 48MP ഡ്യുവൽ ഫ്യൂഷൻ വൈഡ് ക്യാമറ (f/1.6) വീഡിയോയ്‌ക്കുള്ള സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, ഹൈബ്രിഡ് ഫോക്കസ് പിക്‌സലുകൾ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, 48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ (f/2.2) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 12MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഫോൾഡബിൾ സ്ക്രീനിന് ഉള്ളിൽ അണ്ടർ-ഡിസ്പ്ലേ ഫെയ്‌സ്‌ടൈം ക്യാമറയും ഉണ്ട്. 4K Dolby Vision വീഡിയോ റെക്കോർഡിംഗ് പിന്തുണ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററി: 25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ്, USB-C ഫാസ്റ്റ് ചാർജിംഗ് പിന്തുണകൾ ഉള്ള ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററിയാണ് ഇതിലുള്ളത്. 60W അല്ലെങ്കിൽ അതിൽ കൂടുതലുള്ള അഡാപ്റ്റർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാം. 44 മണിക്കൂർ (പുറം ഡിസ്പ്ലേയിൽ) / 31 മണിക്കൂർ (ഇന്നർ ഡിസ്പ്ലേ) വീഡിയോ പ്ലേബാക്ക് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ സി2 സെല്ലുലാർ മോഡവും ഈ ഐഫോണിലുണ്ട്.

വില: ഐഫോൺ ഡ്യുവോ 256GB അടിസ്ഥാന വേരിയന്റിന് 2,99,900 രൂപയാണ് വില. 512GB– 3,24,900 രൂപ, 1TB – 3,74,900 രൂപ, 2TB – 4,49,900 രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില. സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ കളർ ഓപ്ഷനുകളിലാണ് ഈ ഫോൾഡബിൾ ഐഫോൺ വാങ്ങാനാകുക. ആപ്പിൾ വെബ്സൈറ്റ് വഴിയും ആപ്പിൾ സ്റ്റോർ ആപ്പിലൂടെയും ഓൺലൈനായി വാങ്ങാം. ഒക്ടോബർ 16 ശനിയാഴ്ച മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കും, 70 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒക്ടോബർ 23 ന് റീട്ടെയിൽ വിൽപ്പന ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.