'സിനിമയില്‍ പുതുമുഖം പോലെ തോന്നുന്നു; അഭിനേതാവ് എന്ന പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കും' | Balachandra Menon opens up about his role as the Chief Minister in Prathichaya, says he feels like a new face in the film Malayalam news - Malayalam Tv9

Balachandra Menon: ‘സിനിമയില്‍ പുതുമുഖം പോലെ തോന്നുന്നു; അഭിനേതാവ് എന്ന പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കും’

Published: 

30 Mar 2026 | 05:40 PM

Balachandra Menon about Prathichaya movie: പ്രതിച്ഛായ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ബാലചന്ദ്ര മേനോന്‍. വളരെ പ്രസന്നമായ മാനസികാവസ്ഥയിലാണ് താനെന്ന് അദ്ദേഹം. സിനിമയില്‍ താന്‍ വന്നിട്ട് 50 വര്‍ഷമായി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ താന്‍ പുതുമുഖമായിട്ടാണ് തോന്നുന്നതെന്നും ബാലചന്ദ്ര മേനോന്‍. വളരെ സന്തോഷമുണ്ട്. അഭിനേതാവ് എന്ന നിലയിലുള്ള പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബാലചന്ദ്ര മേനോന്‍.

1 / 5
പ്രതിച്ഛായ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്ന് ബാലചന്ദ്ര മേനോന്‍. വളരെ പ്രസന്നമായ മാനസികാവസ്ഥയിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ താന്‍ വന്നിട്ട് 50 വര്‍ഷമായി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ താന്‍ പുതുമുഖമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: facebook.com/SBalachandraMenon).

2 / 5
പ്രതിച്ഛായയില്‍ താന്‍ ചെയ്ത മുഖ്യമന്ത്രിയുടെ കഥാപാത്രം കണ്ടിട്ട് പ്രേക്ഷകര്‍ നല്‍കിയ സന്ദേശങ്ങള്‍ കാണുമ്പോള്‍ താന്‍ പുതുമുഖ നടനായിട്ട് വന്നിരിക്കുകയാണോയെന്ന് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 50 വര്‍ഷവും ഇതുവരെ ചെയ്ത സിനിമകളൊക്കെ മനസില്‍ നിന്നു പോയിട്ട്, ഇതിലെ മുഖ്യമന്ത്രി കഥാപാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ചെയ്ത കഥാപാത്രങ്ങളില്‍ ഏതാണ് മികച്ചതെന്ന് ചോദിച്ചാല്‍, ഇപ്പോള്‍ കിട്ടുന്ന പ്രതികരണം വെച്ച് നോക്കുമ്പോള്‍ പ്രതിച്ഛായയിലെ ക്യാരക്ടറിന്റെ ഇമ്പാക്ട് ഒരുപക്ഷേ മുമ്പുണ്ടായിട്ടില്ലായിരിക്കാം. അല്ലെങ്കില്‍ നേരത്തെയുണ്ടായപ്പോള്‍ ഇതുപോലെ കേള്‍ക്കാനുള്ള സാവകാശം ലഭിച്ചിട്ടില്ലായിരിക്കാം'-ബാലചന്ദ്ര മേനോന്റെ വാക്കുകള്‍.

3 / 5
എന്തായാലും ഇത് വളരെ ത്രില്ലിങ് ആണ്. വളരെ സന്തോഷമുണ്ട്. അങ്ങേയറ്റം ഊര്‍ജ്ജദായകവുമാണ്. അതുകൊണ്ട് അഭിനേതാവ് എന്ന നിലയിലുള്ള പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കും. അര്‍ഹമായ അവസരം വന്നാല്‍ മാത്രം വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍ അവതരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

4 / 5
ഈ ചിത്രത്തിന് നിങ്ങള്‍ നല്‍കുന്ന സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും തിയേറ്ററിലെത്തി ഈ സിനിമ കാണണം. കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കണം. എല്ലാവരും സഹകരിക്കുക.

5 / 5
ഈ ചിത്രം ഗംഭീര വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് പ്രതിച്ഛായക്ക് ലഭിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?