പിങ്ക് ലൈന്‍ പാത ഈ വര്‍ഷവും ഇല്ലേ? ബന്നാര്‍ഘട്ട റോഡ് പണിയും അവതാളത്തില്‍ | Bengaluru Bannerghatta Road construction incomplete ahead of Namma Metro Pink Line opening Malayalam news - Malayalam Tv9

Namma Metro: പിങ്ക് ലൈന്‍ പാത ഈ വര്‍ഷവും ഇല്ലേ? ബന്നാര്‍ഘട്ട റോഡ് പണിയും അവതാളത്തില്‍

Published: 

23 Feb 2026 | 08:22 AM

Bengaluru Namma Metro Pink Line Opening Date: ഏഴ് സ്റ്റേഷനുകളുള്ള ഈ പാതം 21 കിലോമീറ്റര്‍ ഇടനാഴിയുടെ ഭാഗമാണ്. തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ വടക്കന്‍ ബെംഗളൂരുവിലെ നാഗവാരയുമായി ബന്ധിപ്പിക്കുകയാണ് പിങ്ക് ലൈനിന്റെ ലക്ഷ്യം.

1 / 5
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍ പാത ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അധികൃതര്‍ നല്‍കുന്ന സൂചന. ആ വര്‍ഷം അവസാനത്തോടെ കലേന അഗ്രഹാര മുതല്‍ തവേരെക്കരെ വരെ നീളുന്ന പാത ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. 7.5 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണിത്. (Image Credits: Social Media)

2 / 5
ഏഴ് സ്റ്റേഷനുകളുള്ള ഈ പാതം 21 കിലോമീറ്റര്‍ ഇടനാഴിയുടെ ഭാഗമാണ്. തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ വടക്കന്‍ ബെംഗളൂരുവിലെ നാഗവാരയുമായി ബന്ധിപ്പിക്കുകയാണ് പിങ്ക് ലൈനിന്റെ ലക്ഷ്യം. പ്രോട്ടോടൈപ് ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം ഇതിനോടകം പാതയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

3 / 5
എന്നാല്‍ പിങ്ക് ലൈനിന്‍ ഉദ്ഘാടനത്തോട് അടുക്കുമ്പോഴും മെട്രോ പാത കടന്നുപോകുന്ന ബന്നാര്‍ഘട്ട റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശാവസ്ഥയില്‍ തുടരുന്നത് പൊതുജനങ്ങൡ അമര്‍ഷത്തിന് കാരണമാകുന്നു. റോഡില്‍ ആഴത്തിലുള്ള കുഴികള്‍ ഇപ്പോഴുമുണ്ട്. മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ റോഡ് സൈഡില്‍ കൂട്ടിയിട്ടിട്ടുമുണ്ട്.

4 / 5
ബസ് സ്‌റ്റോപ്പിന് സമീപമുള്ള മാലിന്യകൂമ്പാരവും യാത്ര ദുരിതപൂര്‍ണമാക്കുന്നു. വിഷയത്തില്‍ പരാതികള്‍ നിരവധി സമര്‍പ്പിക്കെപ്പട്ടിട്ടും ഇതുവരെയും നടപടിയില്ല. റോഡിന് വീതി കൂട്ടിയിട്ടുണ്ടെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത അധികൃതര്‍ റോഡിലിറങ്ങി സഞ്ചരിക്കട്ടെ എന്നാണ് ജനങ്ങളുടെ പക്ഷം.

5 / 5
ഹുളിമാവ് സ്റ്റേഷന്‍, അരെക്കെരെ, കൊത്‌നൂര്‍, ജെപി നഗര്‍, ഐഐഎം ബി സ്റ്റേഷന്‍, സിറ്റി മാള്‍, ജയദേവ സ്റ്റേഷന്‍ തുടങ്ങി സകലസ്ഥലത്തും ഇതാണ് അവസ്ഥ. റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് മെട്രോയുടെ ഉദ്ഘാടനത്തെ ബാധിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?