ചൂടകറ്റാന്‍ മാങ്ങ കഴിക്കാം, നടക്കില്ല ബെംഗളൂരുവില്‍ പൊള്ളുംവില | Bengaluru mango prices hit record high as heatwave drives demand Malayalam news - Malayalam Tv9

Bengaluru Mango Price: ചൂടകറ്റാന്‍ മാങ്ങ കഴിക്കാം, നടക്കില്ല ബെംഗളൂരുവില്‍ പൊള്ളുംവില

Published: 

28 Feb 2026 | 01:40 PM

Mango Price Hike in Bengaluru: വേനല്‍ ആരംഭിക്കുമ്പോള്‍ വലിയൊരു വിലക്കയറ്റത്തിനും ബെംഗളൂരു സാക്ഷ്യം വഹിക്കുന്നുണ്ട്. ഇളനീരിന് വില വര്‍ധിക്കാന്‍ തുടങ്ങിയതിന് പിന്നാലെ, മറ്റൊരാളും തന്റെ കുതിപ്പ് ആരംഭിച്ചു.

1 / 5
ബെംഗളൂരുവില്‍ ചൂട് കുത്തനെ ഉയരുകയാണ്. ചൂട് കൂടാന്‍ തുടങ്ങിയതോടെ പഴവര്‍ഗങ്ങളുടെ ആവശ്യകതയും വര്‍ധിച്ചു. പഴങ്ങള്‍ നേരിട്ടും ജ്യൂസാക്കിയുമെല്ലാം കഴിച്ചാണ് ആളുകള്‍ ശരീരമൊന്ന് തണുപ്പിക്കുന്നത്. ഇത്തവണ നേരത്തെ എത്തിയ വേനല്‍ക്കാലം ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് വലിയ സമ്മര്‍ദമാണ് സമ്മാനിക്കുന്നത്. (Image Credits: Getty Images)

2 / 5
എന്നാല്‍ വേനല്‍ ആരംഭിക്കുമ്പോള്‍ വലിയൊരു വിലക്കയറ്റത്തിനും ബെംഗളൂരു സാക്ഷ്യം വഹിക്കുന്നുണ്ട്. ഇളനീരിന് വില വര്‍ധിക്കാന്‍ തുടങ്ങിയതിന് പിന്നാലെ, മറ്റൊരാളും തന്റെ കുതിപ്പ് ആരംഭിച്ചു. നിലവില്‍ 80 രൂപയാണ് നഗരത്തില്‍ ഇളനീരിന്റെ വില. ഇതിന്റെ ചുവടുപിടിച്ച് മാമ്പഴത്തിന്റെ വിലയും കുതിക്കുന്നു.

3 / 5
48 രൂപ വരെ വിലയുണ്ടായിരുന്ന മാമ്പഴത്തിന് ഇപ്പോള്‍ 200 രൂപയും അതിന് മുകളിലുമാണ് വില വരുന്നത്. ബംഗാനപള്ളി മാങ്ങയ്ക്ക് 120 രൂപ കിലോയ്ക്ക് വിലയുണ്ട്. അല്‍ഫോന്‍സ മാങ്ങയ്ക്ക് 192 രൂപയാണ്. റോ മാങ്ങകള്‍ക്ക് 147 നും 150നും ഇടയിലാണ് വില.

4 / 5
എന്നാല്‍ ചൂട് ഉയരുന്നത് മാമ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുടെ വില ഇനിയും ഉയര്‍ത്തുമെന്നാണ് വ്യാപാരികളുടെ പക്ഷം. ജ്യൂസിന്റെ ആവശ്യകതയാണ് മാമ്പഴത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

5 / 5
ശ്രീനിവാസപൂര്‍, കോലാര്‍, രാമനഗര, കൃഷ്ണഗിരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ബെംഗളൂരുവിലേക്ക് മാമ്പഴമെത്തുന്നത്. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം പഴത്തിന്റെ വിളവെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?