Bengaluru Power Cut: ബെംഗളൂരുവില്‍ മെഗാ പവര്‍ കട്ട്! ദിവസങ്ങളോളം വൈദ്യുതിയില്ല
Bengaluru Electricity Cut Till March 25 Timings and Areas: അറ്റുക്കുറ്റപ്പണികള്‍ക്ക് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും. നഗരത്തിലെ വിവിധ ജോലികളെ വൈദ്യുതി മുടക്കം ബാധിക്കാനിടയുണ്ട്. വൈദ്യുതി തടസപ്പെടുന്നതിനാല്‍ ആളുകള്‍ അവശ്യമായ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്നും മറ്റ് ബാക്കപ്പ് ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്നും ബെസ്‌കോം ആവശ്യപ്പെട്ടു.

ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നഗരത്തില്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങും. കുറച്ച് ദിവസത്തേക്ക് ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വൈദ്യുത തടസമുണ്ടാകുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റ് സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. ബെസ്‌കോമിന്റെ ഈ അറിയിപ്പ് അനുസരിച്ച് നഗരവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. (Image Credits: Getty and PTI)

മാര്‍ച്ച് 22 മുതല്‍ 25 വരെയാണ് വൈദ്യുതി മുടക്കം. വിവിധയിടങ്ങളില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈന്‍ നവീകരണം, എച്ച്ടി റീകണ്ടക്ടറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുകയാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെയായിരിക്കും വൈദ്യുതി മുടക്കം.

മാര്‍ച്ച് 22ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- എച്ച്ഡി പുര, തല്യ കവലു, ഉപ്പരിഗേനഹള്ളി, ബുദിപുര, നല്ലിക്കട്ടെ, തല്യ, മട്ടിഘട്ട, കേരെയാഗലഹള്ളി, ചൗഡഗൊണ്ടനഹള്ളി, തെക്കലവട്ടി, ബിആര്‍ ഗുഡി, ചാമുണ്ഡേശ്വരി, മഹാദേവനകട്ടെ, ദൊഡ്ഡപുര, കക്കേരു, ഹൊസൂര്‍, ജുഞ്ജപ്പ, മര്‍ഗ, ഗോദാബനഹല്‍, വജ്നെ മര്‍ഗ, ഗോദാബനഹല്‍. നുലേനൂര്‍, ബിജി ഹള്ളി, ചിത്രഹള്ളി, മദ്ദേരു, ശിവഗംഗ, ലിംഗദഹള്ളി, കേശവപുര, ദസയ്യനഹട്ടി, കൊണ്ടപുര, ആഞ്ജനേയ ക്ഷേത്ര പരിസരം, ബസവേശ്വര ക്ഷേത്ര പരിസരം, മേക്കനഹട്ടി, കടയ്യനകെരെ പ്രദേശം, നരസിംഹസ്വാമി ക്ഷേത്രം (ഗരഗ്), അരസനഘട്ട, ഗരഗഹ് കവലു ചിക്കഹെമ്മിഗനൂര്‍, കെഎന്‍ ഹള്ളി, തനിഗെഹള്ളി, ഹരേകനടവാടി, ഗുഞ്ജിഗനൂര്‍, രംഗവ്വനഹള്ളി, ബി.ദുര്‍ഗ, അയനഹള്ളി, കടുരു, കോട്ടെഹല്ലു, എസ്.എച്ച്.ഹള്ളി, ചിക്കജാജുരു, കാവല്‍ഹട്ടി, ഹൊസഹള്ളി, സവേരമ്മ, ഗുഞ്ജിഗനൂര്‍, ഗളിമാരമ്മന ക്ഷേത്രപരിസരം.

മാര്‍ച്ച് 23 മുതല്‍ 25 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- ഇന്നേദിവസങ്ങളില്‍ കോലാര്‍ മേഖലയിലെ കാസംബള്ളി സബ്‌സ്‌റ്റേഷന്‍ ഫീഡറിന് കീഴിലുള്ള പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടും. കാസംബള്ളി 2-02, 2-0325-04, 2-11, F-12 ഫീഡറുകളും ഈ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴിലുള്ള എല്ലാ ഗ്രാമങ്ങളും. മൂന്ന് ദിവസത്തേക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി വിതരണം തടസപ്പെടും.

അറ്റുക്കുറ്റപ്പണികള്‍ക്ക് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും. നഗരത്തിലെ വിവിധ ജോലികളെ വൈദ്യുതി മുടക്കം ബാധിക്കാനിടയുണ്ട്. വൈദ്യുതി തടസപ്പെടുന്നതിനാല്‍ ആളുകള്‍ അവശ്യമായ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്നും മറ്റ് ബാക്കപ്പ് ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്നും ബെസ്‌കോം ആവശ്യപ്പെട്ടു.